ജി20   ഉച്ചകോടിക്ക് സഊദി തലസ്ഥാനമായ റിയാദില്‍ തുടക്കം
റിയാദ്: ലോകത്തെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20 ഉച്ചകോടിക്ക് സഊദി തലസ്ഥാന നഗരിയായ റിയാദില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ തുടക്കമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പതിനഞ്ചാമത് ജി20 ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയായാണ് നടക്കുന്നത്..

ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 യില്‍ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗത്വമുള്ളത്. കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം അതിജീവനത്തിന് ജി20 യുടെ ശ്രമങ്ങളെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കൊണ്ടിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter