ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനം വൻവിജയമാക്കണമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ്
തേഞ്ഞിപ്പലം: ‘വിശ്വശാന്തിക്ക് മതവിദ്യ’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലത്തു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം വൻവിജയം ആക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതിയുടെ സ്പെഷ്യൽ യോഗം അഭ്യർത്ഥിച്ചു. രാജ്യവും സമൂഹവും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ "വിശ്വ ശാന്തിക്ക് മത വിദ്യ" എന്ന കാലികപ്രസക്തമായ പ്രമേയം ഉയർത്തിപ്പിടിച്ച് നടത്തുന്ന സമ്മേളനം വിജയിപ്പിക്കൽ എല്ലാവരുടെയും ബാധ്യതയാണെന്ന് യോഗം ഓർമ്മപ്പെടുത്തി. അതേസമയം സമ്മേളനത്തിന് ഉയർത്തുവാനുള്ള 60 പതാകകൾ വഹിച്ചുകൊണ്ടുള്ള ഉള്ള പതാക വാഹനജാഥ 25ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ കണ്ണന്തളിയുടെയും നേതൃത്വത്തിൽ കൊല്ലത്തേക്ക് പ്രയാണം ആരംഭിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter