നിങ്ങളുടെ പെണ്ണ് നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്
 src=ആണിന്‍റെ തണല് ‍ആഗ്രഹിക്കുന്നവരാണ് പൊതുവെ പെണ്ണുങ്ങള്‍. അത് കൊണ്ട് തന്നെ ദാമ്പത്യജീവിതം വിജയക്കുന്നതിന്, തനിക്ക് വേണ്ട തണലും തലോടലും ലഭിക്കുന്നുണ്ടെന്ന ബോധം നിങ്ങളുടെ ഭാര്യക്കുണ്ടാകണം. സ്നേഹത്തിന്‍റെയും തലോടലിന്‍റെയും ആവശ്യക്കാരിയായാണ് അല്ലാഹു സ്ത്രീകളെ സൃഷ്ടിച്ചത് തന്നെ. അതു കൊണ്ട് തന്നെ നിങ്ങള് ‍കാണിക്കുന്ന ചെറിയ സ്നേഹ പ്രകടനം വരെ അവള്‍ കണക്കു വെച്ചിരിക്കും. കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ദാമ്പത്യത്തില് ‍എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുവെന്ന് സങ്കല്‍പിക്കുക. അപ്പോള്‍ നിങ്ങള്‍ പണ്ട് ചെയ്ത സ്നേഹപ്രകടനങ്ങളെ കുറിച്ചായിരിക്കും അവള്‍ കൂടുതല് വാചാലയാകുക. അതിപ്പോള്‍ ലഭിക്കുന്നില്ലെന്നായിരിക്കും അവളുടെ പ്രധാനപ്പെട്ട പരാതി. നിങ്ങള്‍ പ്രകൃത്യാ കാണിച്ചിരുന്ന ചില സ്നേഹപ്രകടനത്തെ കുറിച്ച വരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവള്‍ കൃത്യമായി എണ്ണിത്തരും. അതിന്‍റെ സമയവും സ്ഥലവുമടക്കം. അതാണ് സ്ത്രീയുടെ പ്രകൃതി. അതു നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പുണ്യനബി പെണ്ണിനെ കുറിച്ച പറഞ്ഞത് അവള്‍ തിളങ്ങുന്ന ചില്ലുകൂടാണെന്നാണ്. നാം പരമാവധി ശ്രദ്ധിക്കണമെന്നതാണ് ചില്ലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ ഒരു അവഗണന മതിയാകും. അത് പൊട്ടിപ്പൊടിഞ്ഞ് ഇല്ലാതെയാകാന്‍. എന്നു മാത്രമല്ല. പൊട്ടിക്കഴിഞ്ഞാല്‍ മറ്റു വസ്തുക്കളെ പോലെ അത്രപെട്ടെന്ന് ഒട്ടിച്ചു വെക്കാന്‍ കഴിയാത്തതാണ് ചില്ല്. സ്ത്രീ ആ അര്‍ഥത്തിലും ചില്ലാണ്. വന്ന പൊട്ട് അവിടെ തന്നെ കാണും. അത് കൊണ്ട് നമ്മുടെ പെണ്ണിനെ പൊട്ട് വരാതെ സൂക്ഷിക്കുക. വിവാഹം കഴിഞ്ഞയുടനെ തന്നെ ഇത്തരത്തില്‍ പുരുഷന്‍ തന്‍റെ പെണ്ണിനെ  ‍പരിഗണക്കിക്കേണ്ടതുണ്ട്. നിങ്ങളവരെ പരമാവധി ശ്രദ്ധിക്കുന്നുവെന്ന് വരുത്താന്‍ കാര്യമായും വേണ്ടത് അതവരെ അറിയിക്കുകയെന്നത് തന്നെയാണ്. അതിനുള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. അവളുടെ ബുദ്ധിയെയും സമീപനരീതിയെയും പുകഴ്ത്തിപ്പറയുക. ബുദ്ധിപരമായുള്ള അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുന്ന രീതിയാണിത്.  ജീവിതത്തില്‍ നിങ്ങള് രണ്ടു പേരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യത്തെ കുറിച്ച് ‘നീ പറഞ്ഞ പോലെ ചെയ്തത് കൊണ്ടാണ് അക്കാര്യം നടന്നതെന്ന്’ അവളോട് പറയുക. ഒരു പക്ഷെ നിങ്ങള് ‍തന്നെ ആലോചിച്ച കാര്യം അവളോട് ചര്‍ച്ച ചെയ്തത് മാത്രമായിരക്കാം. എന്നാലും ചില തീരുമാനങ്ങളിലെ ക്രെഡിറ്റ് അവള്‍ക്ക് വെറുതെ നല്‍കുക. ഭര്‍ത്താവുമായി തനിക്ക് നല്ല പൊരുത്തമുണ്ടെന്ന ചിന്ത അവളിലുണ്ടാക്കാന്‍ ഇത് സഹായിക്കും. ഭര്‍ത്താവ് തനിക്ക് തണല്‍ തന്നെയാണെന്ന ബോധം അവരില് ‍വളരും. ശാരീരികമായി തന്നെ അവളുടെ സൌന്ദര്യത്തെ പുകഴ്ത്തുക. പൊതുവെ സ്ത്രീകള്‍ സൌന്ദര്യപ്രിയരാണ്. അവളുടെ ഡ്രസ്സിംഗിനെ കുറിച്ചോ അത്തറിനെ കുറിച്ചുമെല്ലാം പുകഴ്ത്തി പറയുക. അതെകുറിച്ച് പറയാന്‍ അവളിങ്ങോട്ട് ചോദിക്കട്ടെ എന്ന് കാത്തുനില്‍ക്കരുത്.എന്തിനേറെ, റൂമില് ‍അന്ന് മാറ്റിവിരിച്ച വിരിപ്പിനെ കുറിച്ച് വരെ നിങ്ങള്‍ക്ക് അവളെ സന്തോഷിപ്പികുന്ന രീതിയിലുള്ള ഒരു അഭിപ്രായപ്രകടനം നടത്താം. ഇനി നിങ്ങളുടെ ഭാര്യക്ക് ഏറെ ഇഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ച് അവള്‍ അഭിപ്രായം ആരായുകയാണെന്ന് ഇരിക്കട്ടെ. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അത് പറയാവുന്നതാണ്. അപ്പോള്‍ പോലും അവളുടെ ആ തീരുമാനത്തിലെ പോസിറ്റീവ് വഷങ്ങളെ വരച്ചു കാണിച്ചു വേണം നിങ്ങളുടെ ഇഷ്ടക്കേട് പ്രകടമാക്കാന്‍.  ഇതെല്ലാം പരസ്പരമുള്ള മാനസിക ബന്ധത്തില്‍ ഏറെ ഗുണം ചെയ്യും. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അവളോട് തുറന്നുപറയാം. നിങ്ങളുട കൂടെ ജോലിക്ക് പോരുന്നവളാകട്ടെ, അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ പരിചരിച്ച് വീട്ടില്‍ കഴിയുന്നുവളാകട്ടെ. ഏതായാലും നിങ്ങള്‍ക്ക് അവളെയോര്‍ത്ത് അഭിമാനം തോന്നും. ചുരുങ്ങിയ പക്ഷം നിങ്ങളുടെ മക്കളെയോര്‍ത്ത് ഉറക്കൊഴിവാക്കുന്നവളാണല്ലോ അവള്‍. നിങ്ങള്‍ക്ക് തോന്നുന്ന ആ അഭിമാനത്തെ കുറിച്ച് അവളുടെ മുന്നില്‍ തുറന്നു പറയുക തന്നെ. അവള്ക്ക് സ്വയം പ്രതിരോധിക്കാനാകുന്ന ഇടങ്ങളില്‍ പോലും നിങ്ങളും അവള്‍ക്ക് വേണ്ടി ഇടപെടുക. ഉദാഹരണത്തിന് നിങ്ങളുടെയോ അവളുടെയോ കുടുംബക്കാരോ സുഹൃത്തുക്കളോ കൂടിയിരിക്കുന്ന ഒരു വേദി. നിങ്ങളുടെ ഭാര്യയെ ഒരാള്‍ തമാശക്ക് കളിയാക്കുന്നുവെന്ന് കരുതുക. അതിനുള്ള തക്കതമായ മറുപടി അവള്‍ തന്നെ പറയുമെന്നിരിക്കട്ടെ. എന്നാലും അവള്‍ക്ക് പിന്തുണയുമായി നിങ്ങളും രംഗത്തു വരണം. തമാശയില്‍ തിരിച്ച് മറുപടി കൊടുത്ത് അവളെ പ്രതിരോധിക്കണം. അത്തരമൊരും രംഗം നിങ്ങള്‍ക്ക് സമ്മാനിക്കാനായാല് ‍ജീവിതാവസാനം വരെ അവളത് മറക്കില്ലെന്നത് തീര്‍ച്ചയാണ്. അവളുടെ വികാരങ്ങളും ബലഹീനതകളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പഠിക്കുക. സംസാരപ്രിയയാണെങ്കില് ‍അവള്‍ക്ക് കൂടുതല്‍ സംസാരിക്കാനുള്ള അവസരം കൊടുക്കുക. നിങ്ങള് ‍ഇടയ്ക്ക കയറി അവളുടെ സംസാരത്തെ തടസ്സപ്പെടുത്തരുത്. കുടുംബക്കാരും ബന്ധുക്കളുമെല്ലാം ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മുന്നിലും അവളെ കുറിച്ച നല്ലവാക്കു പറയുക. ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള അവളുടെ ജീവിതരീതികളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പക്കുക. അതിനെ പോസിറ്റീവ് ആയി മാത്രം വിശകലനം ചെയ്യുക. ഒരു സ്ത്രീ തന്‍റെ പുരുഷനില് ‍നിന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും ഇത്തരത്തിലുളള ചെറിയ ചില പിന്താങ്ങലുകാണ്. അതു മനസ്സിലാക്കി നിങ്ങള്‍ക്ക് നല്‍കാനായാല്‍ ദാമ്പത്യത്തില് മറ്റൊന്നും നല്‍കിയില്ലെങ്കിലും കുടുംബം സന്തുഷ്ടമായി തുടരും.ഇതെല്ലാം ചേര്‍ന്ന് അതിനുള്ള ഊര്‍ജം പകരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter