കലാപത്തിന് മൂന്ന് വര്‍ഷം; മുസഫര്‍ നഗര്‍ ഇരകള്‍ ഇപ്പോഴും നീതിക്കുവേണ്ടി കേഴുന്നു
മുസഫര്‍ നഗര്‍ കലാപത്തില്‍ കൂട്ടബലാല്‍സംഘത്തിനിരയായവര്‍ മൂന്ന് വര്‍ഷമായി നീതി ലഭിക്കാതെ ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീ കോവിലിലേക്ക് കണ്ണും നട്ടിരിപ്പാണ്. 2013 ലെ മുസഫര്‍നഗര്‍ കലാപത്തില്‍ നീതികാത്ത ഏഴ് കേസുകളാണ് കൂട്ടബലാല്‍സംഘത്തിന്റെ ഇരകള്‍ കഴിഞ്ഞ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഗവണ്‍മെന്റ് ഈ വിഷയത്തില്‍ പൂര്‍ണ പരാജയമായിരുന്നെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യ ഈ ഫെബ്രുവരി 9ന് ഡല്‍ഹിയില്‍ പുറത്തവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാട്ട് വിഭാഗത്തിലെ കാട്ടാളന്മാരുടെ കൂട്ട ബലാല്‍സംഘത്തിനിരയായ ഏഴ് മുസ്‌ലിം സ്ത്രീകള്‍ 2013 സെപ്തറിലാണ് പരാതി സമര്‍പ്പിച്ചത്. കലാപത്തിന് ശേഷം മൂന്ന് വര്‍ഷമായിട്ടും നടപടിയോ കേസില്‍ വിധിയോ വരാത്തത് ഇരകളുടെ ജനാധിപത്യ വിശ്വാസത്തെയും നീതി പ്രതീക്ഷയെയുമാണ് അസ്തമിപ്പിക്കുന്നത്. വൈകിവരുന്ന നീതി നീതി നിഷേധം തന്നെയാണെന്നത് കൊണ്ട് 2013 ല്‍ ബലാല്‍സംഘ കേസുകളില്‍ ഉടന്‍ വിചാരണ നടത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും കേന്ദ്ര ഗവണ്‍മെന്റിയും സംസ്ഥാന ഗവണ്‍മെന്റിന്റെയും നിരുത്തരവാദിത്വ സമീപനമാണ് ഇതെല്ലാം തുറന്ന് കാട്ടുന്നത്.
സ്ത്രീ അക്രമണത്തിനെതിരെ 2013 ല്‍ നിയമം പാസ്സാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ കാണിച്ച താത്പര്യക്കുറവും ലാഘവവുമാണ് ഇനിയും നീതി ലഭിക്കാത്തതിന്റെ പിന്നില്‍. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റിന്റെ പൂര്‍ണപരാജയമാണ് ഈ ഏഴ് ബലാല്‍സംഘ കേസുകളിലും ഉണ്ടായതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറയുന്നു.
ബലാല്‍സംഘത്തിന്റെ ഏഴ് ഇരകളില്‍ ആറിനെയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ഭാരവാഹികള്‍ ഇന്‍ര്‍വ്യൂ ചെയ്തിരുന്നു. അവരെല്ലാവരും നീതിക്ക് വേണ്ടി കേസ് രജിസട്രര്‍ ചെയ്തവരാണ്. ചാര്‍ജ് ചെയ്ത കേസുകളില്‍ പോലീസ് അമാന്തിച്ച് നില്‍ക്കുന്നു. ഇത്രയും കാല ദൈര്‍ഘ്യമുണ്ടായിട്ടും കൃത്യമായ റിപ്പോര്‍ട്ടു പോലും നിയമപാലകരുടെ പക്കലില്ല.
ആദ്യ മൂന്ന് കേസുകളില്‍ ഇരകളായവര്‍ക്ക് പ്രതികളെ തിരിച്ചറിഞ്ഞിട്ടും കോടതിയില്‍ അവരുടെ സ്‌റ്റേറ്റുമെന്റുകള്‍തന്നെ ഒഴിവാക്കിയതും ഇപ്പോഴും കുടുംബ ജീവിതത്തില്‍ ഭീഷണിയും സമ്മര്‍ദവും നേരിടുന്നതും നിയമപാലകരുടെ പിന്തുണയില്ലായ്മയിലേക്കും സുരക്ഷിതത്വമില്ലായ്മയിലേക്കും വിരല്‍ ചൂണ്ടുന്നു.
ഞങ്ങള്‍ക്കിപ്പോഴും വീടുവിട്ടിറങ്ങാന്‍ പേടിയാണ് എന്ന് അതിജീവനത്തിന്റെ ഇരകളിലൊരാള്‍ ആംനസ്റ്റി പ്രവര്‍ത്തകരോട് വെളിപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, ജീവിക്കാന്‍ അനുവദിക്കുകകൂടി ചെയ്യുന്നില്ലെന്നാണ് അവര്‍ പറയാതെ പറയുന്നത്.
മനുഷ്യാവകാശ നിയമജ്ഞനായ വിന്ദ്ര ഗ്രോവര്‍ ഇരകളെ പ്രതിനിധീകരിച്ച് കോടതിയില്‍ പറഞ്ഞതിങ്ങനെയാണ്: ബലാല്‍സംഘത്തില്‍ നീതിപുലരാന്‍ നിങ്ങള്‍ കോടതികളിലേക്ക് വരണം. തെളിവുകള്‍ നല്‍കണം. നീതി നടപ്പിലാകണം. പക്ഷെ, അതിന് വേണ്ടി അവരുടെ കുടുംബത്തിന്റെയോ കുട്ടികളുടെയോ ജീവിതം ബലിയാടാക്കേണ്ടിവരും.
സംസ്ഥാന പോലീസ് ഇന്ത്യന്‍ പീനല്‍ കോഡ് 376 സെക്ഷന്‍ പ്രകാരം കലാപകാലത്തെ കുറ്റകൃത്യമായി വര്‍ഗീയ കലാപത്തിന് പോലീസ് ബലാല്‍സംഘ സമയത്ത് കേസെടുത്തിട്ടില്ല. എഫ്.ഐ.ആര്‍ വരെ പൂര്‍ത്തിയാക്കാന്‍ അമാന്തവും കാണിച്ചു. ദൃക്‌സാക്ഷികളടക്കം മതിയായ തെളിവുണ്ടായിട്ടും ആരോപണ വിധേയരായ മൂന്ന് പേര്‍ക്ക് 2014 ഡിസംബറിലും 2015 ജനുവരിയിലും ഫെബ്രുവരിയിലുമായി ജാമ്യം അനുവദിക്കുകയാണ് ചെയ്തത്.
അതിജീവിച്ച ഇരകള്‍ക്ക് ഇപ്പോഴും അക്രമികളുടെ ഭീഷണികളും സുരക്ഷിതത്വമില്ലായ്മയും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സുരക്ഷിതത്വവും സ്വന്ത്വമയി അവര്‍ക്കു ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അവര്‍ക്ക് കിട്ടേണ്ട അവകാശമാണ്.
വരുന്ന മാര്‍ച്ചില്‍ യു.പിയില്‍ പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറും. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പുതിയ ഗവണ്‍മെന്റിന് കഴിയട്ടെ എന്ന ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
കടപ്പാട്.
ടുസര്‍ക്കിള്‍സ്.നെറ്റ്
Leave A Comment