ലോകത്തെ ഏറ്റവും സ്വാധീനമുള്ള100 പേരിൽ ഷഹീൻ ബാഗ് സമര നായികയും
വാഷിങ്​ടണ്‍: വിശ്വപ്രസിദ്ധമായ ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ് നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ്​ സമരനായിക ബില്‍കീസും ഇടംപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ്​ താരം ആയുഷ്​മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പി​ച്ചെ, പ്രഫസര്‍ രവീന്ദ്ര ഗുപ്​ത എന്നിവരാണ്​ പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍.

2019 വര്‍ഷത്തില്‍ വിവിധ​ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ്​ പട്ടികയിലേക്ക്​ തെരഞ്ഞെടുത്തത്​. ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിന്‍പിങ്​, അമേരിക്കന്‍ ഡോക്​ടർ അന്‍റാണിയോ ഫൗസി, ഡെമോക്രാറ്റിക്​ വൈസ്​ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി കമല ഹാരിസ്​, യു.എസ്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്​, ഡെമോക്രാറ്റിക്​ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ്​ ഹാമില്‍ട്ടണ്‍ എന്നീ പ്രമുഖരും ലിസ്​റ്റില്‍ ഉള്‍പ്പെട്ടു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച ​​സ്​ത്രീ പ്രതിഷേധകൂട്ടായ്​മയിലെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ്​ ബില്‍കീസ്​. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ്​ ബാനും ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter