പൗരത്വ ഭേദഗതി ബില്ലിനെതിരെ യുഎസിലെ ഇന്ത്യൻ എംബസിക്ക് സമീപം വൻ പ്രതിഷേധം
- Web desk
- Dec 24, 2019 - 05:58
- Updated: Dec 24, 2019 - 06:19
വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തിലും അണമുറിയാതെ പ്രതിഷേധം തുടരുന്നു.
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമക്ക് സമീപം ഇന്ത്യന്‍ വംശജർ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു .ഇന്ത്യയിലെ പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാണ് ഒത്തുകൂടലെന്ന് ചടങ്ങില്‍ സംസാരിച്ച സെന്‍റര്‍ ഫോര്‍ പ്ലൂരലിസം അംഗം മൈക് ഗൗസ് പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ അതിനു പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം പൗരന്മാരോട് പൗരത്വം തെളിയിക്കണമെന്ന തരത്തിലുള്ള വിചിത്രമായ നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അമേരിക്കന്‍-ഇന്ത്യന്‍ മുസ്ലിം കോർഡിനേഷൻ നേതാവ് കലീം ഖ്വാജ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെ പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment