റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍

മാസം കാണുമ്പോള്‍-   

اللهُمَّ أَهِلَّهُ عَلَيْنَا باليُمنِ وَالإِيمَان وَالسَّلَامَةِ وَالإسْلَام رَبِّي وَرَبُّكَ الله അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങള്‍ക്ക് ഗുണകരവും ഐശ്വര്യപൂര്‍ണ്ണവുമാക്കണേ. സുരക്ഷയും ഇസ്ലാമും ഞങ്ങള്‍ക്ക് ലഭ്യമാക്കണേ. എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.

നോമ്പ് തുറക്കുമ്പോള്‍- 

اللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ

അല്ലാഹുവേ, ഞാന്‍ നിനക്ക് വേണ്ടി നോമ്പെടുത്തു, നീ നല്‍കിയ ഭക്ഷണം കൊണ്ട് നോമ്പ് മുറിക്കുകയും ചെയ്തു. വെള്ളം കൊണ്ടാണ് നോമ്പ് മുറിക്കുന്നതെങ്കില്‍ കുടിച്ച ശേഷം ഇതുകൂടി ചൊല്ലുക-

ذَهَبَ الظَمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ اِنْ شَاءَ اللهُ

ദാഹം പോയി, ഞരമ്പുകള്‍ നനഞ്ഞു, പ്രതിഫലം ഉറപ്പാകുകയും ചെയ്തു, ഇന്‍ശാഅല്ലാഹ് മറ്റുവല്ലവരുടെയും അടുത്താണ് നോമ്പ് തുറക്കുന്നതെങ്കില്‍, തുറന്ന ശേഷം ഇതുകൂടി പറയുക –

اَفْطَرَ عِنْدَكُم الصَائِمُون وَغَشِيَتْكُم الرَحْمَةُ وَأَكَلَ طَعَامَكُم الأَبْرَارُ، وَتَنَزَّلَتْ عَلَيْكُمُ المَلَائِكَة

നോമ്പെടുത്തവര്‍ നിങ്ങളുടെ അടുത്ത് നോമ്പ് തുറന്നിരിക്കുന്നു, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു, സജ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു, നിങ്ങളുടെ മേല്‍ മാലാഖമാര്‍ അവതരിച്ചിരിക്കുന്നു.

റമദാനില്‍ പ്രത്യേകം ചൊല്ലേണ്ട ദിക്റ്-

اَشْهَدُ اَنْ لَا اِلَهَ اِلَّا اللهُ، اَسْتَغْفِرُ الله، اَسْألُكَ الجنَّةَ وَأَعُوذَ بِكَ مِنَ النَار

ആദ്യപത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത്

اللهُمَّ ارْحَمْنِي يَا اَرْحَمَ الرَاحِمِين

രണ്ടാം പത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത് –

اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين

മൂന്നാം പത്തില്‍ കഴിയുന്നത്ര ചൊല്ലേണ്ടത് –

اللهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي اللهُمَّ اَعْتِقْنِي مِنَ النَّار وَ أّدْخِلْنِي الجَنَّةَ يَا رَبَّ العَالَمِين  

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter