ബിബിസിയുടെ 100 വനിതകളില്‍  ശഹീൻ ബാഗ് സമര നായിക ബില്‍ഖീസ് ബാനുവും
ലണ്ടന്‍: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ പ്രമുഖ 100 വനികളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാലു പേരെ തെരഞ്ഞെടുത്തു. പൗരത്വ ഭേദഗതി വിരുദ്ധ സമരനായിക ബില്‍ഖീസ് ബാനു, പ്രമുഖ തമിഴ് ഗായിക ഇശൈവാണി, ലോക പാരാ ബാഡ്മിന്റണ്‍ ചാംപ്യന്‍ മാനസി ജോഷി,പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ എന്നിവരാണ് പട്ടികയിലുള്ളത്. 2020 ലെ ലോകമെമ്ബാടുമുള്ള പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ 100 സ്ത്രീകളുടെ പട്ടികയാണ് ബിബിസി പുറത്തിറക്കിയത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും മാറ്റത്തിന് നേതൃത്വം നല്‍കുന്നവരും മാറ്റമുണ്ടാക്കുന്നവരുമായ 100 സ്ത്രീകളെയാണ് ബിബിസി തെരഞ്ഞെടുത്തത്. പട്ടികയിലെ ഒന്നാമത്തെ വ്യക്തി മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ത്യാഗം ചെയ്യുന്നതിനിടെ കൊല്ലപ്പെടുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതീകത്തെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter