അബൂദാബി കിരീടാവകാശിക്കും ഇസ്രായേലി പ്രധാനമന്ത്രിക്കും സമാധാന നോബേൽ നാമ നിര്‍ദേശം
- Web desk
- Nov 25, 2020 - 19:52
- Updated: Nov 26, 2020 - 17:50
ടെല്‍ അവീവ്: യുഎയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ പേരിൽ ഇരു രാഷ്ട്രത്തലവൻമാർക്കും സമാധാന നോബേലിന് നാമനിർദ്ദേശം.
2021 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അബുദാബി കിരീവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനേയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും 1998 -ലെ നൊബേല്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ട്രിംബിളാണ് നാമനിര്‍ദ്ദേശം ചെയ്തത്.
ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് നൊബേലിന് നാമനിര്‍ദ്ദേശം ചെയ്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിൽ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം ബന്ധം സ്ഥാപിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment