മദ്രാസ് ഐഐടി യിലെ സമീപകാല മരണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതിയിൽ ഹർജി
ചെന്നൈ: ഫാത്തിമ ലത്തീഫ് എന്ന കൊല്ലം സ്വദേശിയായ വിദ്യാർഥിനിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മദ്രാസ് ഐ.ഐ.ടിയിൽ അടുത്ത കാലത്ത് സംഭവിച്ച മുഴുവൻ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ലോക് താന്ത്രിക് യുവജനതാദൾ ഹർജി നൽകി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 14 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇവയെല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി നൽകിയിരിക്കുന്നത്. പരീക്ഷ കാരണം മാറ്റി വെച്ച ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള ഐ.ഐ.ടി വിദ്യാർത്ഥികളുടെ സമരം വരും ദിവസങ്ങളിൽ തുടരുമെന്നാണ് സൂചന. അതിനിടെ ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഹാജരാകാൻ ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സമൻസ് ലഭിച്ചതിനെ തുടർന്ന് തുടർന്ന് ഫാത്തിമയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി ബന്ധുക്കൾ ദിവസങ്ങൾക്കുള്ളിൽ ചെന്നെയിലെ ഫൊറൻസിക് വിഭാഗത്തിലെത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter