മഹാതീറിന്റെ രാജിയും മലേഷ്യന്‍ പ്രതിസന്ധിയും
കഴിഞ്ഞ തിങ്കളാഴ്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പെട്ടെന്ന് രാജിവെച്ചത് 2018 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരിക്കിയിരിക്കുകയാണ്. ഭരണകക്ഷിയായ പക്കാത്തന്‍ ഹരപ്പന് തന്റെ പിന്തുണ പിന്‍വലിച്ച ശേഷം എന്തിനാണ് അദ്ധേഹം രാജി സമര്‍പ്പിച്ചെതെന്ന് വ്യക്തമായിട്ടില്ലെങ്കിലും അദ്ധേഹത്തിന്റെ തീരുമാനം സഖ്യകക്ഷിയില്‍പെട്ട അന്‍വര്‍ ഇബ്രാഹീമിന് അധികാരം കൈമാറുന്നത് തടയാനുളള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
1981 മുതല്‍ 2003 വരെ അധികാരത്തിലിരുന്ന മഹാതീറിന്റെ കാബിനിറ്റിന് കീഴില്‍ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും പിന്നീട് കേസുകളില്‍ അകപ്പെട്ട് 1990 കളില്‍ ജയിലടക്കപ്പെടുകയും ചെയ്ത അന്‍വര്‍ ഇബ്രാഹീം 2018 ലെ പൊതുതെരഞ്ഞെടുപ്പിലാണ് മഹാതീറുമായി കൈകോര്‍കുന്നത്.
പക്കാട്ടന്‍ ഹാരപ്പന്‍ സഖ്യം വിവിധപാര്‍ട്ടികള്‍ ഉള്‍പ്പെട്ട, മലേഷ്യന്‍ ജനതക്ക് അഴിമതി രഹിത ഭരണ വാഗ്ദാനം ചെയ്ത സഖ്യസര്‍ക്കാര്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്‍വറിന്റെ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയുടെയുംപിന്തുണയോടെയാണ് മഹാതീര്‍ വീണ്ടും പ്രധാനമന്ത്രിയായതാണ്, അതുപ്രകാരം മഹാതീര്‍ സര്‍ക്കാര്‍ രൂപീകരിച്ച് അന്‍വറിന് അധികാരം കൈമാറേണ്ടിവരും.
ഈ അധികാരക്കൈമാറ്റമാണ് പ്രതിസന്ധിയുടെ ഉറവിടം. അന്‍വറിന്് അധികാരം കൈമാറാന്‍ പ്രതിബദ്ധത കാണിക്കാന്‍ മഹാതീര്‍ വിസമ്മതിക്കുകയും അന്‍വറിന്റെ പാര്‍ട്ടിയിലെ ഒരു എതിരാളി മഹാതീറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുള്ള തുടര്‍ ആരോപണവുമാണ് സഖ്യത്തെ പ്രതിസന്ധിയിലാക്കിയത്. പ്രതിസന്ധി രൂക്ഷമായപ്പോള്‍ അദ്ധേഹം രാജിപ്രഖാപിക്കുകയും മലേഷ്യന്‍ യുണൈറ്റഡ് പാര്‍ട്ടിയുമായുള്ള സംഖ്യം പിന്‍വലിക്കുകയും ചെയ്തു. ഫലത്തില്‍ പക്തന്‍ ഹരപ്പന്‍ എന്ന വിവിധ പാര്‍ട്ടികളുടെ സംഖ്യമാണ് തകര്‍ന്നത്.
മഹാതീറിന്റെയും അന്‍വറിന്റെയും അടുത്ത ലക്ഷ്യം എന്തെന്ന് വ്യക്തമല്ല, ഇരുവര്‍ക്കും സ്വന്തമായി ഭൂരിപക്ഷവുമില്ല. പുതിയ സഖ്യത്തിന് 222 അംഗ പാര്‍ലിമെന്റില്‍ 112 സീറ്റുകള്‍ ആവശ്യമാണ്. മഹാതീറിന്റെ പാര്‍ട്ടിക്ക് 26 അംഗങ്ങള്‍ മാത്രമാണുള്ളത്. 2018 ല്‍ അന്‍വര്‍ വിവിധ പാര്‍ട്ടി പിന്തുണയോടെ 50 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് എല്ലാ അംഗങ്ങളുടെയും പിന്തുണയുണ്ടോ എന്നത് വ്യക്തമല്ല. ഇതിനര്‍ത്ഥം മലേഷ്യ വരും ദിവസങ്ങളില്‍ മോശമായ രാഷ്ട്രീയ വടംവലികള്‍ക്ക് കളമൊരുങ്ങുമെന്നാണ്.
ഇരുപക്ഷത്തിനും ഭൂരിപക്ഷം നേടാനായില്ലെങ്കിലും രാജ്യം പുതിയൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. പക്തന്‍ ഹരപന്‍ നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയായിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. അഴിമതിയില്‍ നിന്ന് കരകയറാത്ത രാജ്യത്ത് അഴിമതി തുടച്ചുനീക്കാനുള്ള ന്യൂനപക്ഷ ഗ്രൂപ്പുകളുടെ വിശാലമായ സഖ്യസര്‍ക്കാറിന്റെ ഒരു നല്ല തുടക്കമായിരുന്നു ഇത്. മഹാതീര്‍ തന്റെ സഖ്യവുമായുള്ള ധാരണകള്‍ മാനിക്കുകയും സഖ്യത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ഇവിടെ പോംവഴി, പക്ഷെ മഹാതീറിന് അതൊരിക്കലും മുന്‍ഗണനായായി തോന്നുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അബ്ദുല്‍ ഹഖ് മുളയങ്കാവ്
Leave A Comment