നരേന്ദ്ര മോദിയുടെ മുസ് ലിം സ്നേഹത്തിന് മുമ്പിൽ ചില ചോദ്യങ്ങൾ ?

ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരമേറ്റെടുത്ത ഉടനെ ആദ്യമായി അവതരിപ്പിച്ച ബില്ല് മുത്തലാഖ് നിരോധനവും അതിന്റെ ശിക്ഷാ നടപടികൾ നിയമ വിധേയമാക്കാനുമുള്ളതായിരുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് പ്രഥമ പ്രധാനമായി നിയമനിർമ്മാണം നടത്താൻ മാത്രം മുത്തലാഖ് വ്യാപകമാണോ ?

എന്താണ് ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ഇത്ര മുസ് ലിം സ്നേഹം ?

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ വിവാഹമോചനം 2.37 മില്യനാണ്. ഇതിൽ 1.9 മില്യൻ ഹൈന്ദവ സമൂഹത്തിലാണെങ്കിൽ 0.28 മില്യൻ മാത്രമാണ് മുസ് ലിംകൾക്കിടയിൽ. ഇതിൽ തന്നെ മുത്തലാഖിന്റെ എണ്ണം പരിശോധിക്കുമ്പോൾ അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. 
എന്ത് കൊണ്ട് മറ്റു സ്ത്രീകളിലെ വിവാഹമോചന നിരക്ക് കുറക്കാൻ ബി.ജെ.പി താത്പര്യം കാണിക്കുന്നില്ല ?

മുത്തലാഖിനെ പർവ്വതീകരിച്ച് ഇന്ത്യയിലെ മുസ് ലിം സ്ത്രികളുടെ 'രക്ഷകനായി' അവതരിക്കുന്ന നരേന്ദ്ര മോദി, രാജ്യത്തെ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വൻ പരാജയമാണെന്നാണ് പുതിയ സർവ്വേ റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ (The Thomson Reuters foundation) 550 വിദഗ്ദർക്കിടയിൽ നടത്തിയ സർവ്വേ അനുസരിച്ച് ലോകത്ത് ഒട്ടും സുരക്ഷിതമല്ലാത്ത വിധം ഏറ്റവും കൂടുതൽ സ്ത്രീകൾ പീഢനം നേരിടുന്നതിൽ 193 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ് ലഭിച്ചിരിക്കുന്നത് ...! ഇന്ത്യയിൽ ഒരു മണിക്കൂറിൽ 4 സ്ത്രീ പീഡന കേസുകൾ രജിസ്റ്റർ ചെയ്യുന്നു. കാലങ്ങളായി യുദ്ധങ്ങൾ നടക്കുന്ന, സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നാലാണ് എന്നതാണ് ഏറെ കൗതുകകരം. 2016 ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 12% വർധനയാണ് ഉണ്ടായിട്ടുള്ളത്.
ലോകത്തിന് മുമ്പിൽ അപമാനിതരായി തല താഴ്ത്തേണ്ടി വരുന്ന ഇക്കാര്യത്തിൽ ശാശ്വത പരിഹാരത്തിന് ബി.ജെ.പി എന്ത് കൊണ്ട് ശ്രമിക്കുന്നില്ല ?

ഒരു മുസ് ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതെ ഹിന്ദുത്വ അജണ്ടയിലൂടെ ജയിച്ച് കയറിയ ബി.ജെ.പി രാജ്യത്തെ മഹാഭൂരിപക്ഷം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യാതെ മുസ് ലിം സ്ത്രീകളോട് മാത്രം കാണിക്കുന്ന ഈ 'അനുകമ്പ' എത്ര മേൽ കപടമാണ് ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter