സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങള്‍ :സമന്വയ വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ്
മുസ്‌ലിം കേരളത്തിന്റെ വൈജ്ഞാനിക മുേന്നറ്റത്തിന് പുതുഭാവങ്ങള്‍ പകര്‍ന്ന് മാതൃക കാട്ടിയ മഹാനായിരുന്നു പാനൂര്‍ തങ്ങള്‍ എന്ന് നാം ആദരവോടെ വിളിക്കുന്ന സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂകോയ തങ്ങള്‍. വരാനിരിക്കുന്ന കാലത്ത് ഇസ്‌ലാമിക ദഅ്‌വത്തിനുളള പ്രതിസന്ധികളെ തന്റെ ദീര്‍ഘ വീക്ഷണ കഴിവ് കൊണ്ട് നോക്കി വൈജ്ഞാനിക രംഗത്ത് മത-ബൗദ്ധിക സമന്വയ വിദ്യാഭാസത്തിന് തുടക്കം കുറിച്ച് മറ്റു സമകാലിക പണ്ഡിതരില്‍ നിന്ന് വേറിട്ട വഴി സ്യീകരിച്ച സൂഫി പണ്ഡിതനായിരുന്നു പാനൂര്‍ തങ്ങള്‍.
പാണ്ഡിതത്തിന്റെ ഗരിമയില്‍ ഇഖ്‌ലാസിന്റെ ചായം പൂശി ജീവിതം അല്ലാഹുവിന്റെ ദീനിന് വേണ്ടി സമര്‍പ്പിച്ച മഹാ മനീഷിയുടെ രചനാ വൈഭവം ഒരു മഹാ വിസ്മയം തെന്നയാണ്. അറബികളെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള തന്റെ രചനാ രംഗത്തെ തീര്‍ത്തും എടുത്തു പറയേണ്ടത് തന്നെയാണ്.
കേരളക്കരയിലെ മണ്‍തരികള്‍ ഒരുപാട് പണ്ഡിതന്‍മാരെ രുചിച്ചറിഞ്ഞതാണ്. ദീനി വിജ്ഞാനത്തിന്റെ വ്യാപനത്തിലും പകര്‍ന്നു കൊടുക്കുന്നതിലും കേരളത്തിലെ ഉലമാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. അത്തരത്തിലുള്ള ഉലമാക്കളില്‍ പെട്ടവരായിരുന്നു സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ ഇമ്പിച്ചികോയ പാനൂര്‍ തങ്ങള്‍. അറബി ഭാഷയില്‍ കേരളീയ പഠിതാക്കള്‍ക്ക് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച അതുല്യ പ്രതിഭയായിരുന്നു പാനൂര്‍ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശിഹാബുദ്ധീന്‍ ഇമ്പിച്ചികോയ തങ്ങള്‍.
ജനനവും ജീവിതവും
കൊഴിഞ്ഞുവീണ ഇലകളുടെ ഓര്‍മകള്‍ ഗര്‍ഭം ചുമന്ന് നില്‍ക്കുന്ന കേരളക്കരയിലെ കാസര്‍ക്കോട് ജില്ലയില്‍ 1935ന് സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ സയ്യിദ് മുഹമ്മദ് ഹുസൈന്‍ കോയമ്മയുടെയും ഫാത്വിമ കുഞ്ഞിയുടെയും മകനായി ജനിച്ചു. ഇതോടെ മുസ്‌ലിം ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന മഹത് വ്യക്തിത്തങ്ങളുടെ പട്ടികയില്‍ ഒരാള്‍ കൂടി സ്ഥാനം നേടുകയായിരുന്നു. മഹാനവര്‍കളുടെ വന്ദ്യ പിതാവ് യൂനാനി ചികിത്സയില്‍ അഗ്ര കണ്യനായിരുന്നു. മന്‍ജേശ്വരില്‍ ജനിച്ച പിതാവ് സ്വന്തം നാട്ടിലെ പോലെ കാസര്‍ക്കോട്ടിലും കണ്ണൂരിലും ഒരുപോലെ ചികിത്സ നടത്തിയിരുന്നു.
ജ്ഞാനം തേടിയുളള യാത്രകള്‍
വിജ്ഞാന തീര്‍ത്ഥ യാത്രയുടെ ഭാഗമായി ഇരുപതാം നൂറ്റാണ്ടിന്റെ പ്രതിഭാധനരായ പണ്ടിതരുടെ ശിക്ഷൃനായിരുന്ന പാനൂര്‍ തങ്ങള്‍ 'ഗുരുനാഥര്‍ക്കൊത്ത ശിക്ഷൃന്‍' എന്ന ഖ്യാതിയിലേക്ക് അതിവേകം വളരുക തന്നെ ചെയ്തു.
തരീം നാട്ടിലെ പ്രധാന നഗരങ്ങളിലൊന്നായ 'ഹളര്‍' മൗത്തില്‍ നിന്ന് ഒരു സൂഫി പണ്ടിതന്‍ പതിനേഴാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം കോഴിക്കോട് കപ്പലിറങ്ങിയ കുടുബത്തില്‍ ജനിച്ച ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു സയ്യിദ് അവര്‍കള്‍.
ദീനീ വിജ്ഞാനവും ഭൗതിക വിജ്ഞാനവും ഉളളടങ്ങിയ ഒരു വിദ്യാഭാസ സ്ഥാപനം നിര്‍മിക്കുന്നതില്‍ സയ്യിദ് അവര്‍കള്‍ മുഴു സമയവും ചിന്തിക്കുകയായിരുന്നു. ഒരുപാട് ചിന്തിച്ച് സമയം കളയുതില്‍ നിന്ന് മാറി ഈ ആഗ്രഹത്തിന്റെ ഫലമെന്നോണം 1971-ല്‍ ഉമ്മത്തൂരില്‍ 'സികാഫത്തുല്‍ ഇസ്‌ലാമുല്‍ അറബിയ്യ' എന്ന സ്ഥാപനം പണിതു.
ഉമ്മത്തൂരിലെ ഈ സാക്ഷാല്‍കാരത്തിന് ശേഷം ജാമിഅതു സ്സഹ്‌റ സ്ഥാപിക്കുതിനായി പാനൂരിലേക്ക് യാത്രയായി. തുടര്‍ന്ന് 1974-ല്‍ സഹ്‌റ കോളേജ് ശിഹാബിദ്ദീന്‍ കോയ തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായി. സയ്യിദ് അവര്‍കളുടെ കഠിന പ്രയത്‌നമെന്നോണം ഇന്ന് ഒരുപാട് സാമൂഹിക പ്രവര്‍ത്തനത്തിനും ദീനീ ദഅ്‌വത്തിനുമായി നിരവധി യുവ പണ്ഡിതരെ നിര്‍മിക്കാന്‍ സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും സയ്യിദ് അവര്‍കള്‍ ഈ സ്ഥാപനത്തിന്റെ നെടും തൂണായിരുന്നു.
ദീനീ വിജ്ഞാനത്തിന്റെ വൃാപനത്തിനൊേണം സയ്യിദ് അവര്‍കള്‍ 1974-ല്‍ ഈ സ്ഥാപനത്തിന് ഒരു ലൈബ്രറി പണിതു. നാലായിരത്തിലധികം ഗ്രന്ഥങ്ങളടങ്ങിയ ഈ ലൈബ്രറി നിരവധി ഗവേഷക ചിന്തകന്മാര്‍ക്കും എഴുത്തുകാര്‍ക്കും സഹായകമായി.
രചന രംഗത്തെ സയ്യിദവര്‍കള്‍
ആയുസ്സില്‍ ബറക്കത്തും ഇല്‍മില്‍ വിശാലതയും നല്‍കപ്പെട്ട സ്യാതികനായ ശിഹാബുദ്ദന്‍ ഇമ്പിച്ചി കോയ തങ്ങളുടെ അറിവ് ബഹ്‌റിന് തുല്ല്യമായിരുന്നു. അറബി ഭാഷയ്ക്ക് ഒട്ടനവധി സംഭാവനകള്‍ അര്‍പ്പിച്ച സയ്യിദ് അവര്‍കളുടെ എഴുത്തുകളില്‍ അറബി ഭാഷയുടെ വ്യാകരണ ശാസ്ത്രത്തോട് തനതായ രീതിയില്‍ ഇണങ്ങിയതും പര്യായ പദങ്ങള്‍ കൊണ്ട് നിറഞ്ഞതും ആകര്‍ഷണീയവുമായിരുന്നു. അദബുല്‍ മുസ്‌ലിം ഫീ മിന്‍ഹജുല്‍ ഇസ്‌ലാം, സ്യഫ്‌വത്തുല്‍ കലാം ഫീ അഖീദത്തില്‍ ഇസ്‌ലാം, മന്‍തിഖു ഫീ ശര്‍ഹുത്തഹദീബ്, കലാമു ഫീ അഖാഇദ നഫ്‌സിയ്യ, നഖാത്തു മിന്‍ താരീഖില്‍ ഇസ്‌ലാം, മിര്‍ഖാതു ഫീ അഖീദത്തില്‍ മുസ്‌ലിം, അിബ്രാസു ഫീ മസ്‌ലകില്‍ ഫിക്ഹി ശ്ശാഫി, അല്‍ മദാരിജു ഫി തഖ് രീരില്‍ ആയ്യഃ വത്തഗ്‌രീബ്, അദ്ദുറൂസു ഫി ഹുറൂഫുല്‍ ഹിജാഅ്, തഫ്‌സീര്‍ മേഖലയില്‍ മലബാര്‍ കരയിലെ ആദ്യത്തെ എഴുത്തും ഭാഷാ ശൈലി കൊണ്ടും അകക്കാമ്പ് കൊണ്ടും തിളങ്ങി നില്‍ക്കുതുമായ തഫ്‌സീറുല്‍ ജലാലൈനിക്കുളള 'അലാ ഹാമിശി ത്തഫാസിര്‍ തഅ്‌ലീഖാതുല്‍ അലാ തഫ്‌സീറുല്‍ ജലാലൈനി' എതും സയ്യിദ് ഇമ്പിച്ചി കോഴ പാനൂര്‍ തങ്ങളുടെ അറബി ഭാഷക്കുളള വിലമതിക്കുന്ന സംഭാവനകളാണ്.
റബ്ബിന്റെ മാര്‍ഗത്തിലേക്ക് സദുപദേശത്തോടുകൂടേയും തന്ത്രത്തോടെയും വിളിക്കുക എന്ന ഖുര്‍ആനിക അധ്യാപനം തന്നെയായിരിക്കും മഹാനവര്‍കളെ മത ബൗദ്ധിക സമന്യയ വിദ്യാഭ്യാസത്തിലേക്കും നിരവധി ഗ്രന്ഥരചനയിലേക്കും നയിച്ചിട്ടുണ്ടാകുക .
മത ബൗതിക വിജ്ഞാനീയങ്ങള്‍ ഒരു കുടക്കീയില്‍ നല്‍കുക എ ആശയം വേരു മുളക്കാത്ത കാലത്ത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ഭാവി മുന്‍കൂട്ടി കണ്ട് താന്‍ ആവിഷ്‌കരിച്ച സ്യപ്‌ന പദ്ധതി നടപ്പിലാക്കാന്‍ ആദ്യമായി വേദി കണ്ടത്തിയത് ഉമ്മത്തൂരുരിലായിരുന്നു.
അവിടെ ആത്മീയവും ഭൗതികവുമായ വിദ്യാഭാസം സമന്യയിപ്പിച്ച് തുടങ്ങിവെച്ച സഖാഫത്തുല്‍ ഇസ്‌ലാം അറബിക്ക് കോളേജ് (1971) പിന്നീട് ചില കാരണങ്ങളാല്‍ നിര്‍ത്തിവെക്കുകയായിരുന്നു. പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഈ സ്യപ്‌ന പദ്ധതി പിന്നീട് 1975-ല്‍ അല്‍ മദ്‌റസത്തു സ്സഹ്‌റ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് എ പ്രസ്ഥാനത്തിലൂടെ മഹാനവര്‍കള്‍ പൂര്‍ത്തീകരിച്ചു. കേവലം 8 പേരോട് കൂടി തുടങ്ങിവെച്ച ഈ കലാലയം ഇന്ന് ജാമിഅ സഹ്‌റ എന്ന പേരിലറിയപ്പെടുന്നു.
ഇംഗ്ലീഷ് ഭാഷ നരക ഭാഷയാണ് പറഞ്ഞ് മുദ്ര കുത്തിയിരു കാലത്ത് ഇംഗ്ലീഷ് ഭാഷ സ്വയം പഠിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം മാതൃക കാണിച്ചത്. യഥാര്‍തത്തില്‍ മരണമാണ് ജീവിതത്തിന്റെ തുടക്കമെ തത്ത്വശാസ്ത്ര പണ്ഡിതന്മാരുടെ ചിന്തക്ക് ഒരു യഥാര്‍ത്ത മാതൃകയായിരുന്നു പാനൂര്‍ തങ്ങള്‍. 2010 മേയ് 10-ന് തങ്ങളുടെ മരണത്തിന് ശേഷവും പാനൂര്‍ തങ്ങള്‍ തന്റെ ഗ്രന്ഥങ്ങളിലൂടേയും സ്ഥാപനങ്ങളിലൂടേയും ജീവിച്ചിരിക്കുന്നുണ്ട്.
Leave A Comment