സി.എച്ച്  ഇല്ലാത്ത 36 വര്‍ഷങ്ങള്‍

സമുദായത്തിന്റെ വിദ്യഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ പുരോഗതിയില്‍ കാഴ്ചപ്പാടുകള്‍കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയ. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും ലോകസഭാംഗവും നിയമസഭാംഗവും ചന്ദ്രികയുടെ എഡിറ്ററും പ്രാസംഗികനും എഴുത്തുകാരനുമായ സി.എച്ച് എല്ലാം വിശേഷണങ്ങളുടെ ഉടമ തന്നെയായിരുന്നു.

1927 ജൂലൈ 15 അത്തോളിയില്‍ ജനിച്ച സി.എച്ച് അത്തോളി മദ്രസ,എല്‍.പി സ്‌കൂള്‍,വേളൂര്‍ ഹയര്‍ എലമെന്ററി സ്‌കൂള്‍, കെയിലാണ്ടി ഹൈസ്‌കൂള്‍,സാമൂതിരി കോളേജ് തുടങ്ങിയ ഇടങ്ങളിലില്‍ നിന്നാണ് സി.എച്ച് വിദ്യ നുകര്‍ന്നത്.ഭൗതിക പഠനത്തോടപ്പം മതവിജ്ഞാനം കരസ്ഥമാക്കാനും അദ്ധേഹം മറന്നിരുന്നില്ല.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതായിരുന്നു സി.എച്ചിന്റെ പ്രതിഭ. കൊയിലാണ്ടി ഹൈസ്‌കൂള്‍ പഠന കാലത്ത്  പ്രിന്‍സിപ്പള്‍ രവിസാറിനെയും പ്രൊഫസര്‍ കൃഷണയ്യരുടെയും മുമ്പില്‍ വിദ്യാര്‍ത്ഥികള്‍  ചെല്ലാന്‍ തന്നെ  പേടിക്കുമായിരുന്നു അക്കാലത്ത്് വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടി പോകാന്‍ സമയം അനുവദിക്കപ്പെട്ടിരുന്നില്ല,  വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സധൈര്യം പ്രിന്‍സിപ്പളെ കണ്ട് ആദരവ് നഷ്ടപ്പെടുത്താതെ അവകാശങ്ങള്‍ നേടിയെടുത്തു സി.എച്ച്.
വന്ദേമാതരം ഇസ്‌ലാമിന് യോജിക്കാത്തതെന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ്  പ്രസിഡണ്ട് മുഹമ്മദലി ജിന്നയുടെ പ്രസ്താവന വന്ന സമയത്ത് എഴുനേല്‍ക്കാതിരിക്കുകയും വേളൂര്‍  സ്‌കൂളിലെ ഹെഡ്മാസ്‌ററര്‍ ഗോപാലന്‍ മാസ്റ്റര്‍ ചോദിച്ചപ്പോള്‍ ആദരവ് തെറ്റിക്കാതെകാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഗുരുക്കന്മാരോട് ആദരവ് നിലനിര്‍ത്തി തന്നെ കാര്യം ബോധ്യപ്പെടുത്തുകയും ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍പഠിപ്പിച്ച സി.എച്ചില്‍ നിന്ന് തന്നെയാണ് ഇനിയും പഠിക്കേണ്ടത്

27വര്‍ഷം കേരളത്തിന്റെ വിദ്യഭ്യാസമന്ത്രിയായ സി.എച്ച് എല്‍.പി സ്‌കൂള്‍ ചോദിച്ച് വന്നവരോട് എല്‍.പി സ്‌കൂള്‍ നിങ്ങള്‍ക്ക് ആരും തരും നിങ്ങള്‍ക്ക് ഞാന്‍ ഒരു യു.പി സ്‌കൂള്‍ തരാമെന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന മുദ്ര്യാവാക്യം ഉയര്‍ത്തിയത്  സി.എച്ചായിരുന്നു.സി.എച്ചിന് മുമ്പും പിമ്പുമുള്ള കാലം വിലയിരുത്തിയാല്‍ സി.എച്ച്  വിദ്യഭ്യാസ മേഖലയില്‍ സമുദായത്തിന് ചെയ്ത നേട്ടങ്ങളെ നമുക്ക് ബോധ്യപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. സി.എച്ചിന്റെ പരിശ്രമത്തിന്റെ നേട്ടം തന്നെയായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാല.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസുവരെ വിദ്യഭ്യാസം സൗജന്യമാക്കിയത് സി.എച്ച് വിദ്യഭ്യാസമന്ത്രിയയായിരുന്ന കാലത്തായിരുന്നു.വിദ്യഭ്യാസ മേഖലയില്‍ പിന്നോട്ട് നിന്നിരുന്ന മുസ് ലിം സമുദായത്തെ മുന്നോട്ട് നയിക്കാന്‍ അദ്ധേഹം ചുക്കാന്‍ പിടിച്ചു. വിദ്യാലയങ്ങളില്‍ അദ്ദേഹം അറബി ഒരുപ്രധാന വിഷയമായി തന്നെ കൊണ്ടുവന്നു,
സി.എച്ചിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിന് ദിശാബോധം നല്‍കുന്നതായിരുന്നു.

കുടുംബത്തില്‍ സനേഹത്തോടെ പെരുമാറിയ കുടുംബനാഥനും കൂടിയായിരുന്നു അദ്ധേഹം,മക്കളെ അടിക്കരുതെന്ന് സി.എച്ചിന്റെ കല്‍പനയായിരുന്നു.ഒരിക്കല്‍ പോലും ഉപ്പ ദേഷ്യംപിടിച്ചതായി കണ്ടിട്ടില്ലെന്നും ഒരിക്കല്‍പോലും ഉപ്പയുടെ അടുത്ത്് നിന്ന് അടിവാങ്ങിയിട്ടില്ലെന്നുും വീട്ടില്‍ പിതാവ് രാഷ്ട്രീയ നേതാവായിരുന്നില്ലെന്നും പറഞ്ഞത് മകനും നിലവിലെ എം.എല്‍.എയു മായ എ.കെ മുനീറാണ്. ഏത് യാത്രയിലും മക്കളെ വായിപ്പിക്കാന്‍ പുസ്തകങ്ങള്‍ കൊണ്ടുവന്ന വായനയുടെ തീരത്തേക്ക് കൈപിടിച്ച പിതാവ്.

56 വര്‍ഷം കൊണ്ട് സമൂഹത്തിനെ ഇരുട്ടില്‍ നിന്ന് വെളിച്ചം കൊണ്ടുവന്ന സി.എച്ച്. തന്റെ പ്രസംഗത്തില്‍ തന്നെ പറഞ്ഞിരുന്നത് മുസ്‌ലിംകള്‍ 
ആരാന്റെ വിറക് വെട്ടികളും വെള്ളംകോരികളുമാകരുതെന്ന സന്ദേശമായിരുന്നു. സമുദായത്തിന് വേണ്ടി ഇരുട്ടില്‍ പ്രകാശമായി ജ്വലിച്ച് ഉരുകിത്തീര്‍ന്ന മഹാമനീഷി.
ഓരോ പ്രസംഗത്തിന് കയ്യില്‍ നിന്ന് പണം ചെലവഴിച്ചും തിരിച്ച് പോരുമ്പോള്‍ പൈസ കടംവാങ്ങിയും സമുദായത്തിന് വേണ്ടി ശബ്ദിച്ച സി.എച്ചിനെ ഓര്‍ക്കുകയെന്നത് തന്നെയാണ് മറവികളോട് ചെയ്യുന്ന വലിയ വിപ്ലവം .
1977 ല്‍ ജനുവരിയില്‍ നടന്ന ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ സി.എച്ച് പ്രസംഗിച്ചത് ഇസ്‌ലാമിന് വേണ്ടി എല്ലാം ത്യജിച്ച അബ്ദുറഹ്മാനുബ്‌നു ഔഫിന്റെയും ഉസ്മാനുഅഫ്ഫാന്റെയും ഉദാരത ഇപ്പോഴും വറ്റിയിട്ടില്ലെന്നായിരുന്നു.മതവിദ്യഭ്യാസ സ്ഥാപനത്തിന്റെ സാമ്പത്തികമായ ശുഷ്‌കാവസ്ഥക്ക് തന്റെ പ്രസംഗത്തിലൂടെ പരിഹാരംകാണുകയായിരുന്നു.സി.എച്ച്.
1949 ല്‍ തന്റെ 22 ആം വയസ്സില്‍ ചന്ദ്രികയുടെ എഡിറ്ററായ സി.എച്ച് സമുദായത്തിന്റെ വിദ്യഭ്യാസ,സാംസ്‌കാരിക,മതകീയ,സാമൂഹ്യരംഗങ്ങളില്‍ തന്റെ തൂലിക ചലിപ്പിച്ച നേതാവായിരുന്നു.സമൂഹത്തിന്റെ അനീതികളെ കുറിച്ച് അദ്ധേഹം എഴുതിയിരുന്ന കേട്ടിലയോ കിഞ്ചന വര്‍ത്തമാനം എന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു.പുതുഎഴുത്തുകാര്‍ക്ക്  കടന്നുവരാനും വളരാനും അവരുടെ എഴുത്ത്കുത്തുകളെ തേച്ച് മിനുക്കി നല്ലരീതിയില്‍  പ്രോത്സാഹനം നല്‍കാനും സി.എച്ച് മറന്നില്ല,
എല്ലാമായിരുന്നു.സി.എച്ച് കുടുംബനാഥനും രാഷ്ട്രീയ നേതാവും എഴുത്തുകാരനും പ്രഭാഷകനുമായ സി.എച്ചിനെ ഓര്‍ക്കാതെ സമുദായം ഓരോ വര്‍ഷവും കടന്ന പോവുന്നില്ലെന്നതാണ് സത്യം.പ്രതിയോഗികളോട് പോലും നര്‍മ്മത്തില്‍ കലര്‍ന്ന മറുപടിയായിരുന്നു സി.എച്ചിന്റെത്. 
നാട്ടില്‍ കാണുന്ന പെണ്ണുങ്ങളെയൊക്കെ പ്രേമിക്കുന്ന ഒരു കഥാപാത്രമുണ്ട് എസ്,കെ പൊറ്റക്കാടിന്റെ നോവലില്‍, ഒരിക്കല്‍ അയാള്‍ സ്‌നേഹിക്കുന്ന ഒരു പെണ്ണ് കല്യാണം കഴിക്കാന്‍ തയ്യാറായി പക്ഷെ അയാളത് ഇഷ്ടപ്പെട്ടില്ല, കല്യാണം കഴിഞ്ഞാല്‍ പിന്നെന്ത് റൊമാന്‍സ് എന്നതുപോലെയാണ് മാര്‍കിസ്റ്റുകാര്‍ ഭൂമികയ്യേറുമെന്ന് പറയുന്നത്.നിയമാനുസരണം ഭൂമി ലഭിച്ചാല്‍ വിപ്ലവമെവിടെ എന്നാണവര്‍ ചോദിക്കുന്നത്. 

ഇങ്ങനയെയുളള രീതിയലായരുന്നു സി.എച്ചിന്റെ മറുപടികള്‍.നല്ലപത്രപ്രവര്‍ത്തകന്‍,പ്രഭാഷകന്‍,എഴുത്തുകാരന്‍,ഭരണകര്‍ത്താവ്,രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച നേതാവ് ഇങ്ങനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു. സി.എച്ച്.1983 സെപതംബര്‍ 28 ന് സി.എച്ച് വിടവാങ്ങുമ്പോള്‍ സമുദായത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter