ശൈഖുന എം.എം ഖാസിം മുസ്ലിയാര്‍; ഉത്തര മലബാറിന് വെളിച്ചം പകര്‍ന്ന മഹാമനീഷി

അവസാന ദിനത്തിലും കര്‍മ്മനിരതനായി അറഫ ദിനം നോമ്പെടുത്ത് പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അദീഖ കടപ്പുറത്തെ ബാവ ഫഖ്‌റുദ്ധീന്‍ മഖാമില്‍ മഖ്ബറ സന്ദര്‍ശിച്ച ശേഷം നാഥനിലേക്ക് യാത്രയായ സമസ്ത കേന്ദ്ര മുശാവറ അംഗം എംഎം ഖാസിം മുസ്‌ലിയാര്‍ ഉത്തരമലബാറിന്റെ വെളിച്ചമായിരുന്നു. കാസര്‍കോഡും കര്‍ണാടകയിലും സമസ്തയുടെയും പോഷക സംഘടനകളുടെയും വളര്‍ച്ചക്ക് വേണ്ടി കഠിനാദ്ധ്യാനം ചെയ്ത പണ്ഡിത പ്രതിഭ, ഏത് പാതിരാവിലും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വീടിന്റെ പടിവാതില്‍ തുറനിന്നിട്ട ആത്മജ്ഞാനി, ഏത് പാതിരാത്രിയിലും പരാതിയുമായെത്തുന്നവര്‍ക്ക് പരിഹാരം പറഞ്ഞ്‌കൊടുത്ത അറിവിന്റെ ആഴക്കടലായ പണ്ഡിത ജോതിസ്സ്.

വിദ്യക്ക് വേണ്ടിയും സമൂഹപ്രവര്‍ത്തനത്തിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ മടിയില്ലെന്ന് ജീവിതത്തിലെ കര്‍മ്മം കൊണ്ട് തെളിയിച്ച മഹാമനീഷി.

ജനനവും കുടുംബവും

മൊഗ്രാലിലെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍-ബീഫാത്വിമ ദമ്പതികളുടെ മകനായി 1951 ലാണ് മഹാനവര്‍കളുടെ ജനനം. പിതാവ് പ്രാഥമിക വിദ്യഭ്യാസം പിതാവ് അബ്ദുറഹ്മാന്‍ മുസ്‌ലിയാരില്‍ നിന്ന് തന്നെയായിരുന്നു.കര്‍ണാടക കിന്വ ഖാസിയായിരുന്നു പിതാവ്.പ്രാഥമിക വിദ്യഭ്യാസ പിതാവ് അബ്ദുറഹ്മാന്‍ മുസ്‌ലിയാരില്‍ നിന്ന് നുകര്‍ന്ന ശേഷം നിരവധി ദര്‍സികളിലായി പഠനം തുടര്‍ന്ന മഹാന്‍ ഉപരിപഠനാവിശ്യാര്‍ത്ഥം ദാറുല്‍ ഉലൂം ദയൂബന്ദിലേക്ക് നീങ്ങി, ദാറുല്‍ ഉലൂമില്‍ നിന്ന് ഖാസിമി ബിരുദം നേടി

ഫാത്തിമബീയാണ് ഭാര്യ, മുഹമ്മദ് സഈദുല്‍ അന്‍സാര്‍,അഹമ്മദ് ഷമീം,അല്‍ത്താഫ്, ആയിഷത്ത് നസീബ,ഖദീജത്ത് നസീല എന്നിവരാണ് മക്കള്‍.സഈദ് കളനാട്,സ്വാലിഹ് ആദൂര്‍,ഷമീമ, ആയിഷ എന്നിവര്‍ മരുമക്കളാണ്.അബൂ സ്വാലിഹ് മാസ്‌ററര്‍ പരവനടുക്കം,കുഞ്ഞാലി,ഹസന്‍,ഹംസ,ഫസല്‍ മുസ്‌ലിയാര്‍, ആസ്യ,ഖദീജ, ആയിഷ എന്നിവരാണ് സഹോദരങ്ങള്‍.


കര്‍മ്മവീഥിയില്‍

ബിരുദം നേടിയ ശേഷം നിരവധി സ്ഥലങ്ങളില്‍ ദീനി സേവന മേഖലയില്‍ കര്‍മ്മ നിരതനായിരുന്നു മഹാന്‍, പട്ടേരി, കുക്കാജെ,തോടാര്‍,ബംബ്രാണ,പുത്തൂര്‍, കുമ്പള, തായലങ്ങാടി,അസ്ഹരിയ്യ കേളേജ് പയ്യന്നൂര്‍ തുടങ്ങിയ ഇടങ്ങളെല്ലാം മഹാനവര്‍കളുടെ പ്രവര്‍ത്തനഗോഥയായിരുന്നു. ദീനി പ്രബോധനത്തിലും അധ്യാപനത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാന് ഒത്തിരി ശിഷ്യഗണങ്ങളുമുണ്ടായിരുന്നു.ഉജ്ജ്വല വാഗ്മിയും പ്രഭാഷകനുമായിരുന്നു അദ്ധേഹം.തായലങ്ങാടി ജുമാമസ്ജിദില്‍ ദീര്‍ഘകാലം ഖത്തീബും മുദര്‍സുമായി സേവനം നടത്തിയ മഹാന്‍ വിജ്ഞാനം തേടുന്ന നാട്ടുകാര്‍ക്ക് റമദാനില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുക്കുകയും ചെയ്തിരുന്നു.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകയിലും കാസര്‍ഗോഡുംവ്യാപിപ്പിക്കാന്‍ കര്‍മ്മനിരതനായ അദ്ദേഹം സമസതയിലും അനുബന്ധ സ്ഥാപനങ്ങളിലും  നിരവധി  സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി, സമസ്ത കാസറകോഡ് ജില്ലാ സെക്രട്ടറി, കുമ്പള ഇമാം ശാഫി അക്കാദമി പ്രസിഡണ്ട്, പ്രിന്‍സിപ്പള്‍ എന്നിവയായിരുന്നു മഹാനവര്‍കള്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍. വഹിച്ചിരുന്ന സ്ഥാനങ്ങള്‍ വെറും പേരിന് വേണ്ടി മാത്രമായിരുന്നില്ല, പ്രവര്‍ത്തന ഗോഥയിലും സജീവമായിരുന്നു അദ്ദേഹം.

ദക്ഷിണ കന്നടയിലും ഉത്തരമലബാറിലും സമസ്തയെ ശക്തിപ്പെടുത്തി

ദക്ഷിണ കന്നടയിലും ഉത്തരമലബാറിലും സമസ്തയെയും പോഷക സംഘടനകളെയും ശക്തിപ്പെടുന്നതില്‍ ആഹോരാത്രം പരിശ്രമിച്ചിരുന്നു.സമസ്തയുടെ പ്രവര്‍ത്തന മണ്ഡലം കാസറഗോഡും കര്‍ണാടകയിലും വ്യാപിപ്പിച്ചു.ജീവിതം വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച ജീവിതമായിരുന്നു.അദ്ധേഹത്തിന്റെ പ്രവര്‍ത്തന ഫലമായി ദക്ഷിണ കന്നടയിലും ഉത്തരമലബാറിലും സമസ്തക്കും കീഴ്കടഘങ്ങള്‍ക്കും വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്.നേതാക്കളെ പോലെ പ്രവര്‍ത്തകരെയും മാനിച്ചിരുന്നു.

സുന്നി യുവജന സംഘം എസ്.വൈ.എസിന്റെ അറുപതാം വാര്‍ഷികം കാസറഗോഡ് നടന്നപ്പോള്‍ അതിന്റെ വിജയശില്‍പികളിലൊരാളായി അദ്ധേഹം പ്രവര്‍ത്തിച്ചു.2014 ലായിരുന്നു എസ്.വൈ.എസിന്റെ 60 ാം വാര്‍ഷികം കാസറഗോഡ് നടന്നത്. ശാരീരിക അവശകതകള്‍ മറന്നായിരുന്നു സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി ഓടി നടന്നത്. സമ്മേളനം നടക്കുമ്പോള്‍ കാസറഗോഡ് ജില്ലാ പ്രസിണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു അദ്ധേഹം.നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം സമസ്തയുടെ പോഷക സംഘടനയുടെ 60 ാം വാര്‍ഷികം കാസറഗോഡ് മണ്ണില്‍ കൊണ്ടുവരാനായതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു മഹാന്‍.

വഫാത്ത്

പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്ന അദ്ധേഹം അവസാന നിമിഷം വരെ കര്‍മ്മഗോഥയില്‍ സജീവമായിരുന്നു.വിനയവും പുഞ്ചിരിയും ലാളിത്യവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന അദ്ധേഹം കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു.ജീവിതാന്ത്യംവരെ കര്‍മ്മരംഗത്ത് സജീവമായ അദ്ദേഹംഅന്നും അറഫയുടെ സുന്നത്തു നോമ്പുമായാണ് നാഥന്റെ വിളിക്ക് ഉത്തരം നല്‍കി മടങ്ങിയത്. പ്രളയക്കെടുതി ബാധിച്ച സ്ഥലങ്ങള്‍ സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ക്കൊപ്പമുള്ള സംഘത്തിനൊപ്പം സന്ദര്‍ശിച്ചു, അവര്‍ സ്വാന്ത്വനം പകര്‍ന്നു, അവര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു, ശേഷം ഉപ്പള മൂസോളി അദീഖ കടപ്പുറത്തെ ബാവ ഫഖ്‌റുദ്ധീന്‍ മഖാമില്‍ സിയാറത്ത് ചെയ്ത മടങ്ങവെ ദേഹാസ്യസ്ഥം അനുഭവപ്പെട്ട് നാഥന്റെ വിളിക്ക് ഉത്തരം നല്‍കി മടങ്ങുകയായിരുന്നു.1951 ല്‍ മൊഗ്രാലില്‍ പിറന്നുവീണ ആ മഹാമനീഷി 2019 ആഗസ്‌ററ് 11 ഞായര്‍ 11 പതിനൊന്ന് മണിയോടെ നാഥനിലേക്ക മടങ്ങി, ആ പ്രതിഭയെപ്പൊലെ ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങളും  പ്രയത്‌നങ്ങളും നടത്താനുള്ള തൗഫീഖ്‌ന് വേണ്ടി നമുക്ക് നാഥനോട് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter