ആര്‍എസ്‌എസ്സിന്റേത്‌ കപട ദേശീയത- പ്രഫ. ഇര്‍ഫാന്‍ ഹബീബ്‌
കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ വിമർശനവുമായി ചരിത്രകാരന്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ്‌. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണെന്നും മുസ്‌ലിംകളെ നുഴഞ്ഞുകയറ്റാക്കാരായി ചിത്രീകരിച്ച്‌ ആട്ടിയോടിക്കുകയാണ്‌ ലക്ഷ്യമെന്നും പ്രഫ. ഇര്‍ഫാന്‍ ഹബീബ്‌ പറഞ്ഞു. യുപിയില്‍ മുസ്‌ലിം വീടുകള്‍ തെരഞ്ഞെടുപിടിച്ച്‌ പോലീസ് ആക്രമിച്ചുവെന്നും. ദേശീയതയുടെ പേര്‌ പറഞ്ഞാണ്‌ നിയമം അടിച്ചേല്‍പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന ആര്‍എസ്‌എസ്സിന്റേത്‌ കപട ദേശീയതാണ്‌. ഇന്ത്യന്‍ ദേശീയത വിവിധ സംസ്‌കാരങ്ങളും ഭാഷകളും കൂടിച്ചേര്‍ന്നതാണ്‌. അത്‌ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ മോഡി സര്‍ക്കാരിന്റേത്‌. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച 'ഇന്ത്യ-- ചരിത്രവും വര്‍ത്തമാനവും' സെമിനാര്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 1922ലാണ്‌ സവര്‍ക്കര്‍ ആര്‍എസ്‌എസ്സിലൂടെ ഹിന്ദുത്വ ആശയം മുന്നോട്ടുവച്ചത്‌. ആര്‍എസ്‌എസ്സിന്‌ ഒരിക്കലും ഇന്ത്യന്‍ ദേശീയതയില്‍ ഊറ്റംകൊള്ളാനാവില്ല. അലഹബാദിന്റെ പേര്‌ മാറ്റിയവര്‍ക്ക്‌ അറബി വാക്കായ ഹിന്ദുവും അമിത്‌ ഷായുടെ പേരിനൊപ്പമുള്ള പേര്‍ഷ്യന്‍ വാക്കായ ഷായും മാറ്റാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter