ഇറാന്‍ വിഷയത്തില്‍ യു.എസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍

ഇറാനുമായുള്ള ചരിത്രപ്രധാന ആണവകരാറിലേക്ക് അമേരിക്കന്‍ ഭരണകൂടം തിരിച്ചുപോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഭീഷണിയുമായി ഇസ്രയേല്‍. അത്തരം നീക്കങ്ങള്‍ അബദ്ധമാകുമെന്നും ഇറാനെ ആക്രമിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും ഇസ്രഈലി ലഫ്റ്റനന്റ് ജനറല്‍ അവീവ് കോചാവി മുന്നറിയിപ്പ് നല്‍കി.  

സമീപമാസങ്ങളില്‍ ഇറാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിച്ചതാണ് ഇസ്രയേലിനെ സൈനിക നടപടിയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ടെല്‍അവീവ് യൂണിവേഴ്‌സിറ്റി ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter