ഇസ്‌ലാമോബിയയെ നേരിടാന്‍ വൈറ്റ്‌ദേശീയതയെ നിരോധിക്കാനൊരുങ്ങി ഫൈസ്ബുക്ക്
- Web desk
- Mar 29, 2019 - 14:58
- Updated: Mar 31, 2019 - 14:45
വംശവെറിയും വെളുത്ത ദേശീയതയെയും വിദ്വേഷ ആവിഷ്‌കാരങ്ങളെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് ഫൈസ്ബുക്ക്.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഭീകരാക്രമണം നടക്കുമ്പോള്‍ 28 മിനിറ്റ് തത്സമയ സംപ്രേക്ഷണംഫൈസ്ബുക്കില്‍ നല്‍കിയിരുന്നു.
ലോകമെമ്പാടുമുള്ള സര്‍ക്കാറുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഫൈസ്ബുക്ക് ഇത്തരം വിദ്വേഷംപരത്തുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള യന്ത്രോപകരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത ആഴ്ചമുതല്‍ ഫൈസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ പ്രഖ്യാപനം് പ്രാബല്യത്തില്‍ വരും. ക്രേബഡ്ജ് അനലറ്റിക് നടത്തിയ ഡാററ ലംഘനമടക്കം ഫൈസ്ബുക്കിന് നിലവില്‍ അഞ്ചു അഴിമതിക്കേസുകളുണ്ട്.ഫൈസ്ബുക്കിന്റെ ജനകീയത വീണ്ടെടുക്കുന്നതിനും ഈ തീരുമാനം ഉപകാരപ്രദമാവും.
വിദ്വേഷം പരത്തുന്ന വിഭാഗങ്ങളാണ് അത്തരം ചെയ്തികള്‍ക്ക് പിന്നിലെന്ന് സോഷ്യല്‍നെറ്റ് വര്‍ക്ക് ഇതേകുറിച്ച് നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
വെള്ളക്കാര്‍ക്ക് കൂടുതല്‍ ആധിപത്യം ചെലുത്തുന്ന പോസ്റ്റുകള്‍ ഫൈസ്ബുക്ക് നയങ്ങള്‍ക്കെതിരാണ്. വെറുപ്പും മതവിദ്വേഷവും വംശീയതയുമാണ് ഇത്തരം പോസ്റ്റുകളിലൂടെ കൈമാറുന്നുവെന്നതിലാനാലാണ് ഈ നിലപാടുകള്‍.
അക്കാദമികമായ പൗരന്മാരോട് നടത്തിയ സംഭാഷണങ്ങളില്‍ നിന്നും വെളുത്ത ദേശീയതാ സങ്കല്‍പം വിദ്വേഷവും വംശീയതയും പരത്തുന്നുവെന്ന നിരീക്ഷണമുയര്‍ന്നിരുന്നു.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭീകരര്‍ ഐസിസ് ട്രൈനിംഗ് രീതികളും ഭീകരാക്രമണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. അതിനാല്‍ അത്തരം രീതികളും ഫൈസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യണമെന്നും നയങ്ങളില്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ അസ്ത്വിത്വത്തിനോ ജനങ്ങള്‍ക്കോ അവരുടെ അഭിമാനത്തിനോ പുതിയ തീരുമാനം ബാധിക്കില്ലെന്ന് ഫൈസ്ബുക്ക് പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment