പെരുന്നാള്‍ എന്‍റേത് കൂടിയാണ്- യു.സി രാമന്‍

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തിനടുത്ത പടനിലത്താണ് ഞാന്‍ താമസിക്കുന്നത്. എന്റെ നാട്ടുകാരില്‍ തൊണ്ണൂറ്റി അഞ്ച് ശതമാനവും മുസ്ലിംകളാണ്. ഞാന്‍ താമസിക്കുന്നതിന്റെ് ചുറ്റുപാടുമുള്ള വീടുകളെല്ലാം മുസ്ലിം വീടുകളാണ്. എന്റെെ ദൈനംദിന ജീവിതം തന്നെ അവരുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ദളിത് ലീഗിന്റെം സംസ്ഥാന പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ യു.സി രാമന്‍ ഓണ്‍‍വെബ് വായനക്കാര്ക്കാ്യി ഓര്മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.

പെരുന്നാള്‍ എന്ന പദം തന്നെ ഒട്ടേറെ സന്തോഷങ്ങളാണ് എനിക്ക് സമ്മാനിക്കുന്നത്. കാര്യം പറഞ്ഞാല്‍, ചെറുപ്പനാളുകള്‍ തൊട്ടേ, വിഷു, ഓണം തുടങ്ങിയ ഞങ്ങളുടെ മതാഘോഷങ്ങളേക്കാള്‍ എന്നെ സ്വാധീനിച്ചതും എനിക്ക് സന്തോഷം പകരുന്നതും പെരുന്നാളുകളാണ്. ചെറുപ്പത്തില്‍ നബിദിന ഘോഷയാത്രകളിലെല്ലാം ഞാന്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കാവിലെ ഉല്സനവങ്ങള്ക്ക് കാര്യമായി സംഭാവന നല്കു്ന്നതും അവിടത്തെ മുസ്ലിംലകള്‍ തന്നെയാണ്.

കുഞ്ഞുനാളുകളില്‍ പെരുന്നാള്‍ സുദിനങ്ങള്‍ ആവുന്നത് കാത്തിരിക്കാറായിരുന്നു പതിവ്.. അവ കടന്നുവരാനായി പ്രാര്ത്ഥിരക്കാറുണ്ടായിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. ഇതര ആഘോഷദിനങ്ങളിലേക്കാളേറെ, പെരുന്നാള്‍ ദിനങ്ങളിലാണ് അന്നൊക്കെ സമ്മാനങ്ങളും മറ്റും ലഭിച്ചിരുന്നത്. നല്ല ഭക്ഷണവും വസ്ത്രവും ലഭിച്ചിരുന്ന അപൂര്വ്വഭ ദിനങ്ങളില്‍ പെട്ടതായിരുന്നു രണ്ട് പെരുന്നാളുകള്‍.
വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ അച്ചനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണമോ ആവശ്യപ്പെടുമ്പോഴൊക്കെ വസ്ത്രമോ വാങ്ങിത്തരാന്‍ അവര്ക്കാകുമായിരുന്നില്ല. പെരുന്നാള്‍ ദിനങ്ങളില്‍ തൊട്ടടുത്ത മുസ്ലിം കുടുംബങ്ങളില്നിന്ന് പെരുന്നാള്‍ കോടികളായി ലഭിക്കുന്നതായിരുന്നു അക്കാലത്തെ പുത്തനുടുപ്പുകളിലധികവും. പപ്പടം പോലും കഴിച്ചിരുന്നത് പെരുന്നാളുകളിലായിരുന്നു എന്ന് പറഞ്ഞാല്‍ അതില്അല്പം പോലും അതിശയോക്തിയില്ല.
കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന അന്ന്, ആഘോഷങ്ങള്‍ക്കെല്ലാം വല്ലാത്ത പൊലിമയായിരുന്നു. മുസ്ലിം കുടുംബങ്ങളിലായിരുന്നു ഇത് കൂടുതല്‍ പ്രകടമായിരുന്നത്. വല്യുമ്മയും വല്യുപ്പയും മക്കളും പേരമക്കളുമെല്ലാമായി അവരുടെ വീടുകളില്‍ മുഴുദിനം ആഘോഷമായിരിക്കും. വീട്ടിലേക്ക് വരുന്നവരൊക്കെ കുട്ടികള്ക്ക് പെരുന്നാള്‍ സമ്മാനങ്ങള്‍ നല്കുടമ്പോഴെല്ലാം, അയല് വീട്ടകാരെല്ലാം എന്നെയും അവരില്‍ ഒരുവനായി കാണാറുണ്ടായിരുന്നു. ഞാന്‍ അമുസ്ലിം ആണെന്ന് ഒരിക്കല്പോലും അവരുടെയൊന്നും പെരുമാറ്റത്തില്‍ എനിക്ക് തോന്നിയിട്ടില്ല.
തൊട്ടടുത്തുള്ള മുസ്ലിം വീടുകളിലെല്ലാം കയറിയിറങ്ങി എന്തെങ്കിലുമൊക്കെ കഴിച്ച് എല്ലാവരുമായും സൌഹൃദവും സന്തോഷവും പങ്കുവെച്ചാണ് ഞാനും കുടുംബവും ഓരോ പെരുന്നാളും കഴിച്ചുകൂട്ടുന്നത്. ഇത് മറ്റുള്ളവരുടെ സന്തോഷങ്ങളറിയാന്‍ സഹായിക്കുന്നതോടൊപ്പം അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ കൂടി ഉപകരിക്കുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ എന്റെ വീട്ടില്‍ ഒന്നും തന്നെ പാകം ചെയ്യാറില്ലെന്നതാണ് സത്യം.
റമദാന്‍ മാസവും ഞാന്‍ ഏറെ ആഘോഷിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നോമ്പ്തുറ എന്നത് എന്നും വായില്‍ വെള്ളം നിറക്കുന്നത് സ്മരണകളാണ്. അയല്വീമടുകളിലെ കുട്ടികളോടൊപ്പം നോമ്പും തുറയും ശേഷമുള്ള കറക്കവുമെല്ലാം ഞാനും നന്നായി ആസ്വദിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ സജീവമായതോടെ ഈ ബന്ധങ്ങളെല്ലാം കൂടുതല്‍ വിപുലമായി എന്ന് പറയാം. ഇപ്പോള്‍, എല്ലാ പെരുന്നാളുകളിലും നേതാക്കന്മാരെല്ലാം വിളിക്കുകയും പരസ്പരം ഈദ് ആശംസകള്‍ കൈമാറുകയും വീട്ടിലേക്ക് ക്ഷണിക്കാറുമുണ്ട്. പെരുന്നാള്‍ ദിനങ്ങള്‍ നാട്ടില്തന്നെ ചെലവഴിക്കണമെന്ന് മനസ്സ് നിര്ബന്ധിക്കുന്നതിനാല്‍ പലരുടെയും ക്ഷണം സ്വീകരിക്കാന്‍ സാധിക്കാറില്ലെന്ന സങ്കടമേ ബാക്കിയുള്ളൂ. എം.എല്‍.എ ആയിരുന്ന സമയത്തും എത്ര തിരക്കുകള്ക്കിടയിലും പെരുന്നാള്‍ ദിനങ്ങളില്‍ നാട്ടില്‍ തന്നെ എത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്.
രോഗികളെയും പ്രായമായവരെയും സന്ദര്ശിക്കാനും പെരുന്നാള്‍ ദിനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചെറുപ്പകാലത്ത് സമ്മാനങ്ങളും ഈദകളും നല്കിയിരുന്ന പലരും ഇന്ന് അസുഖബാധിതരായി കിടപ്പിലാണ്. അവരെയെല്ലാം സന്ദര്ശിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്, അതിലുപരി അത് നമുക്ക് നല്കുപന്ന ഊര്ജ്ജവും ആവേശവും അനുഭവിച്ചറിയുക തന്നെ വേണം.
രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചെലവഴിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. തങ്ങളോടൊപ്പം പെരുന്നാള്‍ ചോറ് കഴിച്ചതും സല്ക്കാരിക്കുന്നതില്‍ തങ്ങള്‍ പ്രത്യേക ശ്രദ്ധ കാണിച്ചതും ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter