ലിബിയ
അമേരിക്കയെ വില വെക്കാതെ നീങ്ങിയ കേണൽ മുഅമ്മറുൽ ഗദ്ദാഫിയുടെ രാജ്യം എന്ന നിലക്കാണ് ലിബിയ ശ്രദ്ധിക്കപ്പെട്ടിരുന്നത്. രാജവാഴ്ചക്കു അന്ത്യം കുറിച്ച് വിദേശ അധിനിവേശത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും ചെയ്തത് ഗദ്ദാഫിയാണ്. മുസ്‌ലിംലോകത്തിൻ്റെ പൊതുധാരയോട് ചേർന്ന് നിൽക്കാത്ത നിലപാടുകളും സ്വീകരിച്ചെങ്കിലും നാടിനെ നയിക്കുന്നതിലും ജനങ്ങളെ സേവിക്കുന്നതിലും അദ്ദേഹം വിജയവാനാണ്. ലിബിയയിൽ റസൂലിൻറെ വിയോഗം മുതൽ മുസ്ലിം തീയതി ആരംഭിക്കുന്ന കലണ്ടറാണുള്ളത്. ഇതുപോലുള്ള പല അഭിപ്രായങ്ങളും ഗദ്ദാഫിക്കുണ്ടായിരുന്നു.
ലിബിയ എന്ന് പേരുള്ള ഉള്ള ഒരു രാജ്യം ചരിത്രത്തിൽ പണ്ട് അറിയപ്പെട്ടിരുന്നില്ല. ഇറ്റാലിയൻ അധിനിവേശമാണ് ലിബിയ എന്ന പേര് വിളിക്കാൻ തുടങ്ങിയത്. ഈജിപ്തിനോട് ചേർന്നുകിടക്കുന്ന ലൂബിയ പ്രദേശത്തുകാർ താമസം മാറ്റിയപ്പോൾ അവർ എത്തിപ്പെട്ട പ്രദേശമാണ് പിന്നീട് ലിബിയ ആയി മാറിയതെന്ന അഭിപ്രായവുമുണ്ട്.
ഖലീഫ ഉമറിന്റെ കാലത്ത് അംറുബ്നു ആസ് ക്രി -642 ൽ ബറഖയിലും 643-ൽ ത്വറാബൽസിലും എത്തിയതോടെയാണ് ലിബിയൻ പ്രദേശത്ത് ഇസ്ലാം ഉദിക്കുന്നത്. ഉമവികൾ, അബ്ബാസികൾ, ഫാത്വിമികൾ, ആലൂ ഖസ്റൂൻ തുടങ്ങിയ വംശങ്ങൾ ലിബിയയിൽ ഭരണം നടത്തിയിരുന്നു. 540 ൽ ഉണ്ടായ കടുത്ത ക്ഷാമത്തിന്റെ പിന്നാലെ ഭൂമിയെ ഫ്രഞ്ചുകാർ കയ്യടക്കി. ഹി. 555 മുവഹിദുകൾ രാജ്യത്തെ അവരിൽനിന്ന് മോചിപ്പിച്ചു. പിന്നീട് ഭരണം നടത്തിയ അയ്യൂബികൾക്ക് ശേഷം ബനൂ ഹഫ്സ് അധികാരത്തിൽ ഇരിക്കുമ്പോഴാണ് ക്രി- 15-ാം നൂറ്റാണ്ടിൽ മുസ്ലിം സ്പെയിനിനെ മറിച്ചിട്ട ഫ്രഞ്ചുകാർ മുസ്‌ലിംകളെ തെരെഞ്ഞ് പിടിച്ച് ആക്രമിക്കാൻ തുടങ്ങിയത്.
Also Read:ടുനീഷ്യയിലെ ഇസ്‌ലാമിക ചരിത്രം
ഫ്രാൻസ് അൾജീരിയയിൽ നടത്തിയ കിരാതങ്ങൾ തന്നെയാണ് ഇറ്റലി ലിബിയയിലും നടത്തിയത്. അറബി ഭാഷയെ മാറ്റി ഇറ്റാലിയൻ ഭാഷ പഠിക്കാൻ നിർബന്ധിപ്പിച്ചു. മുസ്ലിംകളെ നിർബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് ചേർത്തു. ഉദ്യോഗസ്ഥരെ ഇറ്റാലിയൻ പൗരത്വം എടുക്കാൻ പ്രേരിപ്പിച്ചു. ഇസ്ലാമിക ഗ്രന്ഥങ്ങൾ പ്രചരിപ്പിച്ചാൽ ശിക്ഷ പ്രഖ്യാപിച്ചു. ഉപരി പഠനത്തിന് വിദേശത്തേക്ക് പോകുന്നത് വിലക്കി. ഇസ്ലാമിക ലോകത്ത് നിന്ന് ലിബിയയെ വിലക്കാനായിരുന്നു വൈദേശികരുടെ പദ്ധതി. പള്ളികളിലെ ജ്ഞാന സംവിധാനം നിരോധിച്ചവർ ഒരു നാടിലെ മുഴുവൻ പേരെയും കൊന്നൊടുക്കി അവിടെ വിദേശികളെ കുടിയിരുത്തി.
വീരേതിഹാസമായ പോരാട്ടമാണ് ഭീകര ഭരണത്തിൽ നിന്ന് മോചിതരാവാൻ ലിബിയക്കാർ നടത്തിയത്. ജനസംഖ്യയിലെ ബഹുവിഭാഗത്തിന് ജീവൻ നൽകേണ്ടി വന്നു. വനിതകളുടെ പോരാട്ടം ഏറെ തിളക്കമുള്ളതാണ്. ആയുധമേന്തി അവർ പടക്കളത്തിലിറങ്ങി.
Leave A Comment