ആശുപത്രി കിടക്കയില് നിന്നും ഉപ്പാക്ക് ഒരു കുഞ്ഞു മോന്റെ കത്ത്
പ്രിയപ്പെട്ട പൊന്നുപ്പക്കും ഇളയുമ്മക്കും എന്റെ ഇക്കാക്കും പൊന്നനിയത്തിക്കും ആശുപത്രി കിടക്കയില് നിന്നും ഞാനെഴുതുന്നത് നിങ്ങള്ക്കെല്ലാം സുഖമെന്നു കരുതട്ടെ ഞാന് ആശുപത്രിയില് സുഖം പ്രാപിച്ചുവരുന്നു, അല്ലാഹുവിന്റെ അനുഗ്രഹത്താല് എനിക്ക് ഒരിക്കല് കൂടി ജീവിതത്തിലേക്ക് തിരിച്ചു വരാന് കഴിയുമെന്നു വിചാരിക്കുന്നു, സ്നേഹവും കാരുണ്യവും ദയയും മനുഷ്യത്വവുമുള്ള ഒരു ലോകത്തേക്കുള്ള തിരിച്ചു വരവാണ് ഞാനാഗ്രഹിക്കുന്നത് മറിച്ചു ഞാന് മുമ്പ് ജീവിച്ചതു പോലെയനെങ്കില് എനിക്ക് കൂടുതല് ഇഷ്ട്ടം മരണമാണ്. എന്റെ പൊന്നുപ്പാ മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ സ്നേഹവും വത്സല്യവുമുള്ള ഒരു കുടുംബത്തിലെ ആരോമലാവാനായിരുന്നു എന്റെയും ആഗ്രഹം, അതൊക്കെ ഞാനും അർഹിച്ചതായിരുന്നു, പക്ഷെ എന്ത് കൊണ്ടോ അള്ളാഹു എനിക്ക് നിങ്ങളുടെ മകനായി പിറക്കാനായിരുന്നു വിധിച്ചത്, എന്ത് മാത്രം ക്രൂരതയാണ് നിങ്ങളെന്നോടു ചെയ്തത് എത്ര തവണയാണ് നിങ്ങളെന്നെ അടിച്ചത് ഓരോ അടിയും കിട്ടുമ്പോള് ഞാന് നിങ്ങളോട് കേണപേക്ഷിച്ചു അടിക്കല്ല ഉപ്പാ... എന്നെ അടിക്കല്ല..... നിങ്ങള്ടിക്കുമ്പോള് എന്റെ പൊന്നുമ്മ എന്നെ സമാധാനിപ്പിക്കാന് ഉണ്ടായിരുന്നെങ്കില് എനിക്ക് പരാതിയില്ലയിരുന്നു, എന്നാല് ഉമ്മയുടെ സ്നേഹവും എനിക്ക് അന്യമായിരുന്നു. ഇരുമ്പ് വടി കൊണ്ട് എന്റെ കുഞ്ഞി കാല് അടിച്ചു പൊട്ടിച്ചപ്പോള് ചൂട് വെള്ളം എന്റെ കുഞ്ഞു മേനിയില് ഒഴിച്ചപ്പോള് എന്ത് മാത്രം വേദനയാണ് ഞാന് തിന്നു തീര്ത്തത്, എന്റെ തല നിങ്ങൾ ചുമരില് പിടിച്ചു ഇടിച്ചപ്പോള് ഞാന് എന്നെന്നേക്കുമായി അവസാനിക്കുകയാണെന്ന് തോന്നി, ലോകം മുഴുവനും എനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി, ഞാന് അലറിക്കരഞ്ഞിട്ടും നിങ്ങള് നിരത്തിയില്ല, ഞാന് ഉമ്മ എന്ന് വിളിക്കാന് ഇഷ്ട്ടപ്പെടുന്ന എളയുമ്മ അത് കണ്ടു ആസ്വദിച്ചു, ഒരിറ്റു സ്നേഹം ഉപ്പക്കില്ലെങ്കിലും ഉമ്മാക്ക് ഉണ്ടാവുമെന്ന് ഞാന് പ്രതീക്ഷിച്ചു പക്ഷെ മറിച്ചായിരുന്നു ഫലം ഉമ്മയും ഉപ്പയോടൊപ്പം കൂടി എന്നെ വീണ്ടും വീണ്ടു അടിക്കുകയും തൊഴിക്കുകയും ചെയ്തു. എന്നെ പോലുള്ള ഒരിളം മനസിന്‌ താങ്ങാവുന്നതിലും താങ്ങാവുന്നതിലും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഓരോ അടിയും, എന്തിനു വേണ്ടിയായിരുന്നു എന്നോടിത്രമാത്രം ക്രൂരത കാട്ടിയത് ഞാനെന്തു തെറ്റാണു ചെയ്തത്? അപ്പുറത്തെ വീട്ടിലെ നസിയുടെയും സോനുവിന്റെയും (പേരുകള് സാങ്കല്പികം) ഉപ്പ അവര്ക്ക് ചോക്കലേറ്റും ല്യ്സും കൊണ്ട് വരുമ്പോള്, അവര് ഓടി ചെന്ന് വാങ്ങുന്നത് കാണുമ്പോള് ഞാനും കൊതിച്ചു പോയിരുന്നു അങ്ങനെ ഒരുപ്പ എനിക്കും ഉണ്ടായിരുന്നെങ്കിലെന്നു, അവരോടൊപ്പം ചോറ് വെച്ച് കളിക്കാനും കൂട് കൂട്ടാനും ഞാനെത്ര ചോദിച്ചതാണ് ഉമ്മയോട് പക്ഷെ ഉമ്മ പോകാന് സമ്മതിച്ചില്ല, അവര്ക്ക് അവരുടെ ഉമ്മയും ഉപ്പയും കവിളില് ചുടു മുത്തം കൊടുക്കുമ്പോള് എന്റെ ഉപ്പയും ഉമ്മയും എന്താ എന്നെ ഉമ്മ വെക്കാത്തത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ലോകത്തൊരു കുഞ്ഞു മോനും ഇങ്ങനെ ഒരനുഭവം ഇല്ലാതിരിക്കട്ടെ, പെറ്റുമ്മയുടെ സ്നേഹവും ലാളനയും എനിക്ക് എപ്പോഴും കിട്ടാക്കനിയായിരുന്നു, എന്റെ ഉമ്മ മരിച്ചു പോയെങ്കില് എനിക്കത്രമാത്രം വിഷമം ഉണ്ടാവുമായിരുന്നില്ല അങ്ങനെ സമാധാനിക്കാമായിരുന്നു പക്ഷെ ഉമ്മ ജീവിച്ചിരുന്നിട്ടും എനിക്കിങ്ങനെ വേദന അനുഭവിക്കേണ്ടി വന്നത് എന്ത് കൊണ്ടാണ്? എന്ത് കൊണ്ടോ എനിക്കല്ലാഹു കണക്കകിയത് ദുരിതം നിറഞ്ഞ കിട്ടിക്കലമാണ് ഞാന് വലുതാവുമ്പോള് വലിയ ആളാവുംബോള് എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്തൊക്കെ ഒര്മകളാണ് നിങ്ങള് തച്ചുടച്ചു കളഞ്ഞത്, ഇനി അവകളെക്കുറിച്ച് ഞാനോര്ക്കുമ്പോള് കുറെ വേദനകളും യാതനകളും നിറഞ്ഞ കാളരാത്രികളും പകലുകളും മാത്രമായിരിക്കും മനസിലേക്കോടി വരിക, കിനാവുകളില് മാലാകമാരോട് പുഞ്ചിരിച്ചു ആഹ്ലാദിച്ചുറങ്ങേണ്ട എത്ര എത്ര രാത്രികളാണ് എനിക്ക് നിങ്ങള് നഷ്ട്ടപ്പെടുത്തിയത്, എന്റെ കുഞ്ഞു കയ്യും കാലും പൊള്ളിച്ചപ്പോല്ഴുണ്ടായ നീറ്റലും പുകച്ചിലും, എത്ര മാത്രമാണ് ഞാന് സഹിച്ചത്, എന്റെ പൊന്നനിയത്തിയെയും ഇക്കയെയും ഒന്ന് കാണാനും അവരോടൊപ്പം കളിക്കാനും എന്തുമാത്രം ഇഷ്ട്ടമായിരുന്നു എനിക്ക് അതെല്ലാം വെറും സ്വപ്നങ്ങളും മരീജികയുമാക്കിയില്ലേ നിങ്ങള്, എന്നെ നിങ്ങള്ക്ക് വേണ്ടെങ്കില് ഒരൊറ്റ അടിക്കു തീർത്ത്‌ കളയമായിരുന്നില്ലേ?, ഇഷ്ട്ടമില്ലെങ്കില് എന്നെ വല്ലാതെ സ്നേഹിക്കുന്ന എനിക്കേറെ ഇഷ്ട്ടമുള്ള പ്പാപ്പന്റെടുതും മ്മാമ്മന്റെടുതും എന്നെ വിടാമായിരുന്നില്ലേ? അതും നിങ്ങള് തടഞ്ഞു, അവരുടെ കരളു പറിച്ചെടുക്കുന്നതു പോലെ അവരുടെ അടുത്തുനിന്നും എന്നെ നിങ്ങള് പിടിച്ചു വലിച്ചു കൊണ്ട് പോന്നു, എന്റെ അവസ്ഥ അറിഞ്ഞു അവരെത്ര കരഞ്ഞിട്ടുണ്ടാവും അവസാന വാക്ക് എനിക്ക് ഇതിലൊന്നും പരാതിയില്ല, എന്റെ പൊന്നുമ്മയെയും പൊന്നുപ്പയെയും എനിക്ക് തിരിച്ചു കിട്ടുമെങ്കില്, നിങ്ങളെന്നും എനിക്ക് ഉപ്പയും ഉമ്മയുമാണ്‌, എന്നെ ആശുപത്രിയില് പരിചരിച്ച ഡോക്ടറും നഴ്സുമാരും എത്ര സ്നേഹമുള്ളവരാണ് അവരെപ്പോലെ സ്നേഹമുള്ള ഒരുപ്പയും ഉമ്മയും എനിക്കുണ്ടായിരുന്നെങ്കില് എന്ന് ഞാന് കൊതിച്ചു പോയി, എല്ലാം ഞാന് മറക്കാം നിങ്ങളെന്നെ പൊന്നു പോലെ നോക്കുമെങ്കില്, വലുതാവുമ്പോള് നിങ്ങള്ക്ക് വയസാവുംബോള് ഞാന് നിങ്ങളെയും പൊന്നു പോലെ നോക്കാം, അല്ല ഇനിയും ആ ദുരിടക്കയത്തിലേക്കാണ് നിങ്ങളെന്നെ കൊണ്ട് പോകുന്നതെങ്കില് എന്നെ ഒരു നിമിഷം കൊണ്ട് കൊന്നു കളഞ്ഞേക്ക്, അല്ലെങ്കില് പൊന്നു പോലെ നോക്കുന്ന എന്റെ ഉപ്പൂപ്പാക്കും ഉമ്മൂമ്മാക്കും എന്നെ കൊടുക്കണം, ഇതാണെന്റെ എളിയ അപേക്ഷ, മനസിന്റെ ഏതോ അറ്റത്തു മരവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ ഒരംശമെങ്കിലും നിങ്ങളില് ബാക്കിയുണ്ടവുമെന്നു ഞാന് പ്രതീക്ഷിക്കുന്നു ഞാനാശിക്കുന്നു അതിനായി പ്രാര്തിക്കുന്നു ഇതൊക്കെ എഴുതുമ്പോള് എന്റെ കന്നുനീരുകള് ധാര ധാരയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്, ഇനിയും എഴ്താന് എനിക്ക് കഴിയില്ല ഞാന് നിരത്തുകയാണ് നിങ്ങള്ക്കെന്നും നല്ലത് വരട്ടെ !!!!! പിച്ചവെച്ചു പൂതി തീര്ന്നിട്ടില്ലാത്ത തലോലപ്പാട്ടിനു കതോര്ക്കുന്ന കവിളില് തുരുതുരാ ഉമ്മ കിട്ടാന് കൊതിക്കുന്ന നിങ്ങളുടെ സ്വന്തം ചെപ്പു മോന് സെന്റ്‌ ജോസഫ്‌ ആശുപത്രി കട്ടപ്പന തയ്യാറാക്കിയത് മുഹമ്മദലി രഹ്മാനി പേരാല്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter