ഫലസ്തീനികളുടെ യഥാര്‍ഥ പ്രശ്നം അവരുടെ തൊലിയുടെ നിറമാണ്
yvonne-ridleyയു.എസില്‍ ശക്തമായ വംശീയ വിരുദ്ധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ വംശവെറിയെ കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക യിവോന്‍ റിഡ്‍ലി മിഡിലീസ്റ്റ് മോണിറ്ററിലെഴുതിയ ലേഖനം വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടൊരു ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു കാര്യമുണ്ട്: “വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നം അവരുടെ തൊലിയുടെ നിറമാണ്.” അവിടെ ഒലീവ്-നിറക്കാരായ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ വര്‍ണവെറിയും ആയുധമാക്കുന്നോ എന്ന് ഞാന്‍ ആലോചിക്കേ അദ്ദേഹം ബാക്കി ഭാഗം പൂരിപ്പിച്ചു: “ഞാന്‍ പറഞ്ഞുവരുന്നത് ഫലസ്തീനികള്‍ കറുത്തവര്‍ഗക്കാരായിരുന്നെങ്കില്‍ അവര്‍ക്കൊരിക്കലും ഇന്നത്തെ പോലെ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ്.” ഫലസ്തീന്‍ ജനത കറുത്തവരായിരുന്നെങ്കില്‍ രാജ്യത്തിനകത്തും പുറത്തും സയണിസ്റ്റുകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോകജനത എന്നോ രംഗത്തെത്തിയിരിക്കുമെന്നാണ് അവന്‍ പറഞ്ഞത്. മാത്രമല്ല, പ്രശ്നം ദക്ഷിണാഫ്രിക്കയിലെ അപാര്‍ത്തീഡ് കാലത്ത് നിലനിന്നിരുന്ന വംശീയതയായി പരിഗണിക്കപ്പെടുകയും പരിഹാരത്തിനായി ലോകനേതാക്കള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങുകയും ചെയ്യുമായിരുന്നു. ഇപ്പോ ഇത് ഓര്‍ക്കാനുള്ള കാരണം കുറച്ച് ദിവസം മുമ്പ് ഇവിടെ ലണ്ടനില്‍ സമാധാനത്തോടെ സമരം നടത്തിയ 76 പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തതാണ്. അമേരിക്കയില്‍ കറുത്ത വംശജന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിനെതിരെ പ്രതിഷേധിക്കുന്ന യു.എസ് ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു, ലണ്ടനില്‍ 600 ഓളം പേര്‍ പങ്കെടുത്ത ‘ഡൈ-ഇന്‍’ (Die-in) എന്ന പേരില്‍ പ്രസ്തുത പ്രകടനം. യു.എസിലെ വംശവെറി രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും കാരണമായിരിക്കുകയാണ്. പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രദ്ധയും സപ്പോര്‍ട്ടും വരെ സമരങ്ങള്‍ നേടിക്കഴിഞ്ഞിട്ടുമുണ്ട്. ന്യൂയോര്‍ക്ക് പോലീസിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട എറിക് ഗാര്‍നറുടെ മരണമാണ് (43) ഈ ഗണത്തില്‍ പെട്ട ആദ്യ മരണം. ഇതിന് ശേഷം മൂന്ന് പേര്‍ കൂടി സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു: താമിര്‍ റൈസ്, ടാനിഷ ആന്‍ഡേഴ്സണ്‍, മൈക്കള്‍ ബ്രൌണ്‍ എന്നിവര്‍. അവസാനത്തെ കൊലപാതകം അമേരിക്കയിലെ ‘വെളുത്ത’ മധ്യവര്‍ഗത്തിനിടയില്‍ വരെ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വംശജരെ കൊല്ലാനുള്ള പൊലീസ് ധാര്‍ഷ്ട്യം ഗൌരവമായ വിഷയമാണെന്ന് മുഴുവന്‍ പ്രതിഷേധക്കാരും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. "Black Lives Matter”മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകള്‍ ലണ്ടനിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. കറുത്തവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള വംശീയത ബ്രിട്ടനിലുള്ളതില്‍ നിന്ന് വ്യത്യസ്തമല്ല അമേരിക്കയിലേതും എന്ന് വ്യക്തമാക്കുന്നതായിരുന്നു അവ. ജോയി ഗാര്‍ഡ്നര്‍, സീന്‍ റിഗ് പിന്നെ സമീപ കാലത്ത് മാര്‍ക്ക് ഡുഗ്ഗാന്‍ എന്നിവരുടെ കൊലപാതകത്തിനു പിന്നിലെ ഒരൊറ്റ ബ്രിട്ടീഷ് പോലീസ് ഓഫീസറും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് നമുക്ക് മറക്കാനാവില്ല. black lives matterനികുതിയടക്കാത്ത സിഗരറ്റ് വില്‍പന നടത്തിയതിനാണ് ഗാര്‍നറെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് അദ്ദേഹത്തിന്റെ കഴുത്തില്‍ കയറിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്. “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്ന് ഗാര്‍നര്‍ ആവര്‍ത്തിച്ചു വിളിച്ചു പറയുന്നത് സംഭവം ചിത്രീകരിച്ച വീഡിയോയില്‍ കാണാമായിരുന്നു. കൌമാരക്കാരനായ മൈക്കള്‍ ബ്രൌണിനെ പൊലീസ് ഓഫീസര്‍ ഡാരന്‍ വില്‍സണ്‍ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ മിസോറിയിലെയും ഫെര്‍ഗൂസണിലെയും ആക്രമണോത്സുകമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തൊട്ടുശേഷമായിരുന്നു ഗാര്‍നറുടെ കൊലപാതകം. ഇതിന്റെ ചുവട് പിടിച്ച് ഇസ്രയേലിലും രാജ്യത്തെ വംശീയ വിവേചനങ്ങള്‍ക്കെതിരെ വംശീയ വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട് എന്നത് നല്ലകാര്യമാണ്. പക്ഷെ അവയ്ക്കത്ര പ്രശസ്തി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നെതന്യാഹുവിന്റെ ജൂതരാഷ്ട്ര ബില്ലിന്റെ പിന്നിലെ വംശീയത വളരെ പ്രകടമാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ “ഈ ബില്ല് മുന്നോട്ടു വെക്കുന്നത് ജൂത സമൂഹത്തിന് മാത്രം പ്രകൃത്യാ ലഭിക്കേണ്ട അവകാശങ്ങളാണ്” ബില്ല് മുന്നോട്ടു വെക്കുന്ന ആശയം. ഇസ്രയേലിലെ ജൂതരല്ലാത്ത നിരവധിയാളുകള്‍ രാജ്യത്ത് രണ്ടാം കിട പൌരന്മാരാകുമെന്നര്‍ഥം; മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സയണിസ്റ്റ് രാഷ്ട്രം 1948-ല്‍ രൂപീകരിച്ചതു മുതല്‍ തദ്ദേശീയരായ ക്രസ്ത്യന്‍-അറബ് മുസ്‍ലിംകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ നിയമത്തിനു കീഴില്‍ വരുമെന്ന്. വിശുദ്ധ ഭൂമിയിലെ ജൂത-വിശ്വാസികളല്ലാത്ത ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നതാണ് സത്യം. വംശീയ വിവേചനത്തെ കറുപ്പിന്റെയും വെളുപ്പിന്റെയും ലെന്‍സിലൂടെ മാത്രം നോക്കിക്കാണുന്ന നമ്മളില്‍ പലര്‍ക്കും ഇസ്രയേലിലെ വംശീയത ഈ ബില്ല് വരുന്നതോടെ പ്രത്യക്ഷത്തില്‍ കാണാവുന്നാത്. മാക്സ് ബ്ലൂമെന്തല്‍ നിര്‍മിച്ച് ന്യൂയോര്‍ക്ക് ടൈംസ് കമ്മീഷന്‍ ചെയ്ത ഒരു ഷോട്ട് ഫിലിമുണ്ട്. New Racism: The Persecution of African Migrants in the Holy Land (പുതിയ വംശീയത: വിശുദ്ധ ഭൂമിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ അടിച്ചമര്‍ത്തപ്പെടുന്ന വിധം)എന്നാണതിന്റെ പേര്. ന്യൂയോര്‍ക്ക് ടൈംസ് അത് പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ പൊതു ജനങ്ങള്‍ക്ക് ഈ പറഞ്ഞ കാര്യം കുറച്ച് കൂടി ബോധ്യപ്പെട്ടേനെ. പക്ഷെ, ഇസ്രയേലീ പത്രപ്രവര്‍ത്തകനുമായി സഹകരിച്ച് ബ്ലൂമെന്തല്‍ നിര്‍മിച്ച ഫിലിം പ്രസിദ്ധപ്പെടുത്താന്‍ മാത്രം ധൈര്യമൊന്നും ന്യൂയോര്‍ക്ക് ടൈംസ് എക്സിക്ക്യൂട്ടീവുകള്‍ക്കില്ലായിരുന്നു. വളരെ ശക്തരായ പ്രസാധകര്‍ക്ക് പോലും പ്രസിദ്ധീകരിക്കാനുള്ള ധൈര്യമില്ലെങ്കില്‍ അതിലെ ഉള്ളടക്കം എത്രമാത്രം വസ്തുനിഷ്ഠമായിരിക്കും. "തെല്‍ അല്‍വീവില്‍ അഫ്രിക്കന്‍ കുടിയേറ്റക്കാരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ ഷോട്ട് ഫിലിമില്‍ ഉള്‍പ്പെടുത്തിയിരുന്നു. വസ്തുതകളുടെ വിശകലനങ്ങളും മനുഷ്യവകാശ പ്രവര്‍ത്തകരുമായുള്ള അഭിമുഖമൊക്കെയുള്ള ഇത് അമേരിക്കക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വിഷയത്തെ കുറിച്ചുള്ള ഒരു മികച്ച വര്‍ക്കാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവരുടെ നിലവിലുള്ള രീതികളില്‍ തന്നെയാണ് അത് തയ്യാറാക്കിയതും പക്ഷേ, അതിനെ കുറിച്ച് ആരോ കൊടുത്ത പരാതിയെ തുടര്‍ന്ന് റിലീസ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ചില പ്രമുഖ വെബ്സൈറ്റുകള്‍ക്കും ഷോട്ട് ഫിലിം അയച്ചു കൊടുത്തിരുന്നു. പക്ഷെ ഒരു മറുപടി പോലും അവരാരും തന്നില്ല. പണ്ട് എന്നോട് ലേഖനങ്ങള്‍ ആവശ്യപ്പെട്ട് പിറകെ വന്നിരുന്നവരായിരുന്നു ഇവര്‍"- മാക്സ് ബ്ലൂമെന്തലിന്റെ വാക്കുകള്‍. മറ്റു എസ്റ്റാബ്ലിഷ്മെന്റുകളെ പോലെ മിസോറി-വെസ്റ്റ് ലണ്ടന്‍, ടെല്‍അവീവ് വംശീയ പ്രശ്നങ്ങളില്‍ മീഡിയയും വ്യത്യസ്ത നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേലിലെ വംശീയ പ്രശ്നങ്ങളെ തുറന്നു കാണിക്കുന്ന ബ്ലൂമെന്തലിന്റെ പുസ്തകമായ Goliath: Life and Loathing in Greater Israel-നെയും അമേരിക്കന്‍ യൂറോപ്യന്‍‌ മാധ്യമങ്ങള്‍ അമ്പേ തിരസ്കരിച്ചിട്ടുണ്ട്. അതേസമയം, അവര്‍ മറ്റിടങ്ങളിലെ വംശീയതക്കെതിരെ കടുത്ത പോരാട്ടത്തിലാണ് താനും. യു.എസില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയ ശേഷം അമേരിക്കയിലെ ജൂത ലോബികള്‍ അവിടെ നടക്കുന്ന കറുത്ത വര്‍ഗക്കാരുടെ വംശീയ കൊലപാതകങ്ങളില്‍ തികഞ്ഞ മൌനം പാലിക്കുന്നവരായിരുന്നു എന്നത് വ്യക്തമാണ്. ഫെര്‍ഗൂസണിലോ മറ്റെവിടെയെങ്കിലോ നടന്ന വംശീയതക്കെതിരെയുള്ള ഒരൊറ്റ പോരാട്ടത്തിലും ഇവരുടെ സാന്നിധ്യം കണ്ടെത്താനാവില്ല. ഫെര്‍ഗൂസണിലും സ്റ്റേറ്റ് ഐലന്റിലെയും പുതിയ സംഭവങ്ങളെ വിമര്‍ശിക്കുകയും ഫലസ്തീന്‍ അറബ് മുസ്‍ലിംകളെയും ആഫ്രിക്കന്‍ വംശജരെയും ഇസ്രയേലിനകത്ത് അതേ വംശീയ വിവേചനത്തോടെ പെരുമാറുകയും ചെയ്യുകയാണ് ഇസ്രയേല്‍. എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം നിങ്ങള്‍ക്ക് ഒരേ സമയം സയണിസ്റ്റും വംശീയ വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവനുമാകാന്‍ പറ്റുമോയെന്നാണ്. പറ്റില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter