ഇസ്‍ലാമിക് സ്റ്റേറ്റ്: ചെങ്കിസ് ഖാനെ അനുസ്മരിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍
അങ്ങനെ ഇസ്‍ലാമിക് സ്റ്റേറ്റ് ജോര്‍ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചിരിക്കുന്നു. അവര്‍ക്ക് ലോകത്തെ കാണിക്കേണ്ടതും ഇതുതന്നെയാണ്. പഴയ ചെങ്കിസ് ഖാന്‍ മാതൃകയിലുള്ള ക്രൂരകൃത്യമായിരുന്ന ഇത്. ജോര്‍ദാന്‍-ജാപാന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ച ശേഷമാണ് ആക്രമികള്‍ പൌരന്മാരെ വധിച്ചിട്ടുള്ളത്. ആദ്യം, ബന്ദിയാക്കിയ മാധ്യമ പ്രവര്‍ത്തകരെ മുന്നില്‍വെച്ച് വിലപേശലും മറ്റും നടത്തി. ശേഷമാണ് ഇവരുമായി ചര്‍ച്ചക്കു പോയ ഈ രാജ്യങ്ങളെ പരിഹാസ്യരാക്കി ബന്ദികളെ വധിച്ചത്. തങ്ങളുടെ പൈലറ്റ് ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട ജോര്‍ദാന്‍ ജനങ്ങള്‍ക്ക് പെട്രോളൊഴിച് കമ്പിക്കൂട്ടിലേക്ക് നടന്നു നീങ്ങുന്ന മുഅദ് കസെസ്ബയെയാണ് കാണിച്ചു കൊടുത്തത്.
തടവിലിരിക്കുന്ന ചാവേര്‍ പോരാളി സാജിദ അല്‍ രിഷ്‍വിയെ മോചിപ്പിക്കാമെന്നു പ്രഖ്യാപിച്ച ജോര്‍ദാന്‍ രാജാവിന് ഇത് മൂലം ചില നേട്ടങ്ങളൊക്കെ ഉണ്ട്. രാജ്യത്തെ ഭൂരിഭാഗം വരുന്ന സുന്നീ മുസ്‍ലിം ജനങ്ങള്‍ക്കും ഇസ്‍ലാമിക് സ്റ്റേറ്റിന് അവരോടുള്ള സമീപനത്തെ കുറിച്ച് വ്യക്തമായ ധാരണയാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. പക്ഷെ ഒരു അറബ് രാജ്യവും ഇസിസ് വിരുദ്ധ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണക്കുന്നതിന് നല്‍കേണ്ടിവരുന്ന വിലക്കുറിച്ച് ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല.
പതിവായി കേള്‍ക്കാറുള്ള ക്ലീഷെ പ്രതികരണങ്ങള്‍ തന്നെയായിരിക്കും പടിഞ്ഞാറില്‍ നിന്നുണ്ടാവുക, പ്രാകൃതം, മനുഷ്യത്വരഹിതം, മൃഗീയ എന്നൊക്ക. മുസ്‍ലിംകളാണെങ്കില്‍ ആയത്തുകളുടെ വെളിച്ചത്തില്‍ ഇവര്‍ക്കെതിരെ ശബ്ദിക്കുകയും കപട വിശ്വാസികള്‍ക്കുള്ള ശിക്ഷയെ കുറിച്ച് വാചാലരാവുകയും ചെയ്യും.
ബശാറുല്‍ അസദിനെ പോലയുള്ള ഏകാധിപതികളാണ് ഇത്തരം കൃത്യങ്ങളില്‍ നിന്ന് ലാഭം കൊയ്യുക. കുറച്ച് സമയത്തേക്കാണെങ്കിലും. ലോകം ഒരുവേള ഇത്തരം ഏകാധിപതികളെക്കാള്‍ ഭീകരരാണ് ഇസ്‍ലാമിക് സ്റ്റേറ്റെന്ന് ചിന്തിച്ച് തുടങ്ങയിരിക്കുന്നു.
ഇവര്‍ ഈ കൊലപാതകങ്ങള്‍ വളരെ മുമ്പ് തുടങ്ങയിട്ടുണ്ട്. വിദേശ പത്രപ്രവര്‍ത്തകരെയും അതിന് മുമ്പ് യസീദീ-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെയും തലയറുക്കുന്നതിന് മുമ്പ് സിറിയയിലെ അസദ് അനുകൂലികലുടെ തലയറുക്കലായിരുന്നു ഇവരുടെ ജോലി. അത് ഇന്നും തുടരുന്നു. ഇവിടെ അക്രമികള്‍ക്കല്ല മാറ്റം വന്നിട്ടുള്ളത്. നമുക്കാണ്. ക്രൂരരായ അറബ് ഏകാധിപതികളോടുള്ള നമ്മുടെ സമീപനത്തിന്. ഇനി കുറച്ച് കാലം ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ ഏകാധിപതികളെ കൂടി നാം കൂടെ കൂട്ടുകയാണ്.
കടപ്പാട്: ദി ഇന്‍റിപെന്റന്റ്



Leave A Comment