ഫലസ്തീനികളുടെ ഈ കാന്‍വാസുകളില്‍ സമാധാനം നിഴലിക്കുന്നു
അന്തര്‍ദേശീയ സമാധാന ദിവസം (International Day of Peace) ഈയിടെ ഫലസ്ത്വീനികള്‍ ആഘോഷിച്ചത് ഏറെ വൈവിധ്യങ്ങളോടെയാണ്. പതിറ്റാണ്ടുകളായി തങ്ങളുടെ പിറന്ന മണ്ണില്‍ ഒരു സമാധാന നിമിഷം സ്വപ്‌നം കാണുന്ന ഫലസ്ത്വീനികള്‍ക്ക് ഈ ദിവസം ഒരു തമാശ മാത്രമേ ആവാറുള്ളൂ. പക്ഷെ, ഇത്തവണ ഈയൊരു ദിവസം തങ്ങളുടെ വേദനകളും സ്വപ്‌നങ്ങളും ലോകത്തെ അറിയിക്കാന്‍ തയ്യാറായി ഗാസ സിറ്റിയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ മുന്നോട്ടു വരികയായിരുന്നു. ഫലസ്ത്വീന്റെ വര്‍ത്തമാനവും ഭാവിയും ഭൂതവും സ്വന്തം കാന്‍വാസില്‍ പകര്‍ത്തിയാണ് ഇത്തവണ അവരത് ആഘോഷിച്ചത്. സമാധാനം കൊതിക്കുന്ന ഫലസ്ത്വീന്റെ മനസ്സ് പ്രതിഫലിപ്പിക്കുന്നതായിരുന്നു അതിനു വേണ്ടി തയ്യാറാക്കിയ ഓരോ ചിത്രങ്ങളും. യുവാക്കളും യുവതികളും തങ്ങളുടെ ഹൃദയത്തിലെ ജന്മനാടിനെ കാന്‍വാസിലൂടെ അവതരിപ്പിച്ചതോടെ താപമണയാതെ അത് ലോകം സ്വീകരിക്കുകയായിരുന്നു. ഇന്റര്‍നാഷ്‌നല്‍ ഡേ ഓഫ് പീസ് ആചരണത്തിന്റെ ഭാഗമായി ഗാസ സിറ്റിയില്‍ തയ്യാറാക്കിയ പെയ്ന്റിംഗില്‍നിന്നും ചില കാഴ്ചകള്‍: p-1 p-2 p-3 p-4 p-5 p-6 p-7 p-9 p-8 p-10 p-11

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter