മ്യാന്‍മര്‍ മുസ്‌ലിംവേട്ട: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് എസ്.വൈ.എസ്
- Web desk
- Aug 3, 2012 - 14:42
- Updated: Aug 3, 2012 - 14:42
കോഴിക്കോട്:എട്ട് ലക്ഷത്തോളം വരുന്ന മ്യാന്‍മറിലെ റോഹിന്‍ഗ്യാ മുസ്‌ലിംകളെ ഇല്ലാതാക്കാന്‍ ബുദ്ധിസ്റ്റ് തീവ്രവാദികളും പോലീസും ചേര്‍ന്ന് ക്രൂരമര്‍ദ്ദനവും കൊലയും തുടരുകയാണ്. മുസ്‌ലിംകളുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും രക്ഷപ്പെട്ടോടുന്ന മുസ്‌ലിംകളെ പോലീസ് വെടിവെച്ച് കൊല്ലുകയുമാണ്. സമാധാനത്തിന്ന് നോബല്‍ സമ്മാനം ലഭിച്ച ഓങ് സാന്‍ സൂചി പോലും ഇക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നത് ഉല്‍ക്കണ്ഠാജനകമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി. മുഹമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ വംശങ്ങളും വിശ്വാസികളും ചേര്‍ന്ന മ്യാന്‍മറില്‍ റോഗിന്‍ഗ്യ മുസ്‌ലിംകളെ പൗരന്മാരായി പോലും അംഗീകരിക്കില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്ന മ്യാന്‍മറില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷക്ക് വേണ്ടി ഇന്ത്യാ ഗവണ്‍മെന്റും ലോക സമൂഹവും അടിയന്തിര ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയും, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും കടമകള്‍ നിര്‍വ്വഹിക്കണം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment