ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കല്‍പിത സര്‍വകലാശാലയായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) 2014-16 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടിസിന്‍െറ മുംബൈയിലെ പ്രധാന കാമ്പസിലും തുല്‍ജാപൂര്‍, ഗുവാഹതി, ഹൈദരാബാദ് എന്നീ സ്വതന്ത്ര കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒമ്പതു സ്കൂളുകളിലാണ് കോഴ്സുകള്‍. എം.എ, എം.എസ്സി, എം.പി.എച്ച്, എം.എച്ച്.എ എന്നീ വിഭാഗങ്ങളിലായി 45 സുപ്രധാന കോഴ്സുകളിലെ പ്രവേശത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഒരു അപേക്ഷകന് ഏതെങ്കിലും രണ്ട് കാമ്പസുകളില്‍ മൂന്നു കോഴ്സുകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷാ ഫോറത്തില്‍ കോഴ്സുകളുടെ മുന്‍ഗണനാ ക്രമം വ്യക്തമാക്കിയിരിക്കണം. ടിസിന്‍െറ മൂന്നു കേന്ദ്രങ്ങള്‍ക്ക് പുറമെ എംഹാറ്റ് കോഴിക്കോട് ഉള്‍പ്പെടെ ഏതാനും കേന്ദ്രങ്ങളിലും ചില കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇവയിലേക്കുള്ള പ്രവേശത്തിനും ഇപ്പോള്‍ അപേക്ഷിക്കാം. ദേശീയതലത്തിലുള്ള പൊതു പ്രവേശ പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്കുള്ള പ്രവേശം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. വിവിധ കാമ്പസുകളിലെ കോഴ്സുകളും സീറ്റും മുംബൈ കാമ്പസ് സ്കൂള്‍ ഓഫ് സോഷ്യല്‍വര്‍ക് (എം.എ സോഷ്യല്‍ വര്‍ക്) 1. ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി (30) 2. ക്രിമിനോളജി ആന്‍ഡ് ഫാമിലി (26) 3. കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്രാക്ടീസ് (30) 4. ഡിസ്എബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ (26) 5. ദലിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ (30) 6. മെന്‍റല്‍ ഹെല്‍ത്ത് (20) 7. പബ്ളിക് ഹെല്‍ത്ത് (20) 8. ലൈവ്ലിഹുഡ് ആന്‍ഡ് സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് (30) 9. വിമെന്‍ സെന്‍േറഡ് പ്രാക്ടീസ് (20) സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ് 10. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് (60) 11. സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് (30) 12. ഗ്ളോബലൈസേഷന്‍ ആന്‍ഡ് ലേബര്‍ (20) സ്കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റംസ് സ്റ്റഡീസ് 13. ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ (35) 14. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (45) 15. പബ്ളിക് ഹെല്‍ത്ത് ഇന്‍ സോഷ്യല്‍ എപിഡമോളജി (25) 16. പബ്ളിക് ഹെല്‍ത്ത് ഇന്‍ ഹെല്‍ത്ത് പോളിസി, ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ് (20) സ്കൂള്‍ ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ് 17. ഡെവലപ്മെന്‍റ് സ്റ്റഡീസ് (45) 18. വിമെന്‍സ് സ്റ്റഡീസ് (26) സ്കൂള്‍ ഓഫ് എജുക്കേഷന്‍ 19. എജുക്കേഷന്‍ (എലമെന്‍ററി) (40) സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് (എം.എ/എം.എസ്സി) 20. കൈ്ളമറ്റ് ചേഞ്ച് ആന്‍ഡ് സസ്റ്റയ്നബിലിറ്റി സ്റ്റഡീസ് (15) 21. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് (40) 22. അര്‍ബന്‍ പോളിസി ആന്‍ഡ് ഗവേണന്‍സ് (20) 23. റെഗുലേറ്ററി ഗവേണന്‍സ് (20) 24. വാട്ടര്‍ പോളിസി ആന്‍ഡ് ഗവേണന്‍സ് (15) സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ ഇക്കോളജി 25. അപൈ്ളഡ് സൈക്കോളജി -കൗണ്‍സലിങ് സൈക്കോളജി (26) 26. അപൈ്ളഡ് സൈക്കോളജി -ക്ളിനിക്കല്‍ സൈക്കേളജി (20) സ്കൂള്‍ ഓഫ് മീഡിയ ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസ് 27. മീഡിയ ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസ് (26) സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 28. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് (15) തുല്‍ജാപൂര്‍ കാമ്പസ് 30. എം.എ സോഷ്യല്‍വര്‍ക് ഇന്‍ റൂറല്‍ ഡെവലപ്മെന്‍റ് (30) 31. എം.എ ഇന്‍ ഡെവലപ്മെന്‍റ് പോളിസി, പ്ളാനിങ് ആന്‍ഡ് പ്രാക്ടീസ് (30) 32. എം.എ ഇന്‍ സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് (30) 33. എം.എ ഇന്‍ സസ്റ്റയ്നബ്ള്‍ ലൈവ്ലിഹുഡ്, നാച്വറല്‍ റിസോഴ്സസ് മാനേജ്മെന്‍റ് ആന്‍ഡ് ഗവേണന്‍സ് (30) ഹൈദരാബാദ് കാമ്പസ് 34. എം.എ ഇന്‍ റൂറല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഗവേണന്‍സ് (30) 35. എം.എ ഇന്‍ എജുക്കേഷന്‍ (30) 36. എം.എ ഇന്‍ പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്(30) 37. എം.എ ഇന്‍ വിമന്‍സ് സ്റ്റഡീസ് (30) 38. എം.എ ഇന്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് (30) ഗുവാഹതി കാമ്പസ് 39. എം.എ ഇന്‍ ഇക്കോളജി, എന്‍വയണ്‍മെന്‍റ് ആന്‍ഡ് സസ്റ്റയ്നബ്ള്‍ ഡെവലപ്മെന്‍റ് (20) 40. എം.എ ഇന്‍ ലേബര്‍ സ്റ്റഡീസ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി (15) 41. എം.എ ഇന്‍ പീസ് ആന്‍ഡ് കോണ്‍ഫ്ളിക്ട് സ്റ്റഡീസ് (15) എം.എ സോഷ്യല്‍ വര്‍ക് ഇന്‍ 42. കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്രാക്ടീസ് (20) 43. ലൈവ്ലിഹുഡ്സ് ആന്‍ഡ് സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് (20) 44. കൗണ്‍സലിങ് (15) 45. പബ്ളിക് ഹെല്‍ത്ത് (15) എംഹാറ്റുമായി സഹകരിച്ച് കോഴിക്കോട്ട് നടത്തുന്ന കോഴ്സുകള്‍ മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് അപൈ്ളഡ് സൈക്കോളജി (ക്ളിനിക്കല്‍ സൈക്കോളജിയില്‍ സ്പെഷലൈസേഷന്‍) (20) അപേക്ഷ സമര്‍പ്പിക്കേണ്ട വിധം 2013 ഒക്ടോബര്‍ 25 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ടിസിന്‍െറ സൈറ്റില്‍ ഇ-മെയില്‍ വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ഒരു പാസ്വേഡ് മെയിലില്‍ ലഭിക്കും. ഈ പാസ്വേഡ് ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്ത് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കാം. ഫോട്ടോ, ഒപ്പ്, ഏറ്റവും ഒടുവില്‍ പാസായ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് അപേക്ഷാ ഫോറത്തിന് മുംബൈ കേന്ദ്രത്തില്‍ ബന്ധപ്പെടാം. എന്നാല്‍, ഇവരും അവസാന തീയതിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷകള്‍ ഓഫീസില്‍ എത്തുന്ന വിധം അയക്കണം. അപേക്ഷാ ഫീസ് ഒരു കോഴ്സിന് അപേക്ഷിക്കാന്‍ 1020 രൂപയാണ് ഫീസ്. ഫീസ് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിലോ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ അടക്കാം. എസ്.ബി.ഐ ശാഖയില്‍ പണം അടക്കുന്നവര്‍ ഒരു കോഴ്സിന് 1000 രൂപ ഫീസും ബാങ്ക് ചാര്‍ജുമാണ് അടക്കേണ്ടത്. മറ്റ് വിവരങ്ങള്‍ www.tiss.edu, http://admissions.tiss.edu, http://campus.tiss.edu എന്നിവയാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍െറ ഒൗദ്യോഗിക വെബ്വിലാസങ്ങള്‍. കോഴ്സുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഈ സൈറ്റില്‍നിന്ന് ലഭിക്കും. കോഴ്സിനുള്ള അപേക്ഷകളും ഈ സൈറ്റ് വഴി സമര്‍പ്പിക്കാം.
(അവലംബം: www.madhyamam.com)
Leave A Comment