ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സമ്മേളനത്തിന് ഉജ്ജല തുടക്കം
  .dfsSHAകൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സംഘടനയായ എച്ച്.എസ്.എസ്.ടി.എ യുടെ രജതജൂബിലി സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥല മാറ്റം സംബന്ധിച്ച പെരുമാറ്റച്ചട്ടവും സ്ഥലംമാറ്റ നടപടികളും ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ്.എന്‍ മഹേഷ് ബാബു, കെ.കെ ഷാജി, എ.നൗഷാദ്, സി. സുജാത, എം.വി അഭിലാഷ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സി.ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.രാധാകൃഷ്ണന്‍, എം. സനോജ്, കെ.ആര്‍. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് അധ്യാപക ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.എ സാജുദ്ദീന്‍ അധ്യക്ഷത വഹിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയാകും. 11 ന് നടക്കുന്ന സൗഹൃദ സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter