അക്കാദമിക സഹകരണം: സൈത്തൂന സര്‍വ്വകലാശാലയും ചെമ്മാട് ദാറുല്‍ ഹുദായും കൈക്കോര്‍ക്കുന്നു
MoU photoടുനീഷ്യയിലെ സൈത്തൂന യൂണിവേഴ്സിറ്റിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണയായി. ടുനീഷ്യന്‍ പര്യടനത്തിനിടയില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സൈത്തൂന സര്‍വ്വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകരണത്തിന് ധാരണയായത്. സൈത്തൂന യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സൈത്തൂന സര്‍വ്വകലാശാല റെക്ടര്‍ പ്രൊഫ. ഡോ. അബ്ദുല്‍ ജലീല്‍ സാലിമും ദാറുല്‍ ഹുദാ വി.സിയും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. അദ്ധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വ്വകലാശാലകളും ധാരണയിലെത്തിയത്. ഇസ്ലാമിക സര്‍വ്വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂണിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ് എന്നിവയില്‍ അംഗത്വമുള്ള ദാറുല്‍ഹുദ മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇറാനിലെ അല്‍ മുസ്ഥഫ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, സുഡാനിലെ ഉമ്മു ദുര്‍മാന്‍ യൂണിവേഴ്സിറ്റി, ലിബിയയിലെ അല്‍ ഫാതിഹ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വ്വകലാശാലകളുമായി നേരത്തെ തന്നെ വിവിധ അക്കാദമിക വിഷയങ്ങളില്‍ ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter