ജെ. എന്‍.യുവില്‍ പി.എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു
- Web desk
- Jan 18, 2014 - 19:38
- Updated: Oct 1, 2017 - 08:49
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിവിധ വകുപ്പുകളിലേക്ക് നേരിട്ടുള്ള പി.എച്ച്.ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ഈസ്‌തറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി, സെന്റര്‍ ഫോര്‍ സാന്‍സ്‌ക്രിറ്റ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ മോളിക്കുലാര്‍ മെഡിസിന്‍, സെന്റര്‍ ഫോര്‍ ലോ ആന്റ് ഗവേണന്‍സ് തുടങ്ങി 11-ഓളം വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രവേശം സംബന്ധിച്ച വിശദ വിവരങ്ങളും യോഗ്യതകളും സര്‍വകലാശാലയുടെ www.jnu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറത്തിന്റെ പ്രിന്റെടുത്ത് നിശ്ചിത ഫീസിനുള്ള ഡി.ഡി. സഹിതം അപേക്ഷിക്കാം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന വിധമാണ് ഡി.ഡി. എടുക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ section officer (admissions), jawaharlal nehru university, new delhi-110067 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.
മണ്‍സൂണ്‍ സെമസ്റ്ററിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജനുവരി 31-ഉം വിന്റര്‍ സെമസ്റ്ററിലേത് ഒക്‌ടോബര്‍ 15-ഉമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment