പ്രൊഫ. തലത്ത് അഹമ്മദ് ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലര്‍
- Web desk
- May 1, 2014 - 12:33
- Updated: Oct 1, 2017 - 08:44
ജാമിഅ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാന്‍സലറായി പ്രഫ. തലത്ത് അഹ്മദിനെ രാഷ്ട്രപതി നിയമിച്ചു. നിലവില്‍ കശ്മീര്‍ വാഴ്സിറ്റി വൈസ് ചാന്‍സലറായ പ്രഫ. തലത്ത് ഝാര്‍ഖണ്ഡ് സ്വദേശിയാണ്.
അറിയപ്പെടുന്ന ഭൂതത്ത്വ ശാസ്ത്രജ്ഞനായ ഇദ്ദേഹം കേന്ദ്രസര്‍ക്കാറിന്റെ നിരവധി പരിസ്ഥിതി വിദഗ്ധ സമിതികളിലും അംഗമാണ്.
ജാമിഅ വി.സി ആയിരുന്ന നജീബ് ജംഗ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ദേശീയ ന്യൂനപക്ഷ കമീഷന് അംഗം സോയാ ഹസന് ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും അവിചാരിതമായാണ് തലത്ത് അഹ്മദ് നിര്‍ദേശിക്കപ്പെട്ടത്. വി.സി സ്ഥാനത്തേക്ക് ആര്‍ജവവും സല്‍പ്പേരുമുള്ള അക്കാദമീഷ്യനെ നിയോഗിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നഭ്യര്‍ഥിച്ച് ജാമിഅ അധ്യാപകര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയതിന്റെ തുടര്‍ച്ചയാണ് ഈ നിയമനമെന്ന് കരുതപ്പെടുന്നു.
എന്നാല്‍, കലാലയ രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിട്ട നജീബ് ജംഗിന്റെ നയങ്ങളാവും ഇദ്ദേഹവും തുടരുക എന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്. കശ്മീര്‍ വാഴ്സിറ്റിയില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ ആളാണ് പ്രഫ. തലത്ത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment