സി.ബി.എസ്.ഇ പുസ്തകങ്ങള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭിക്കും
  cbseന്യൂഡല്‍ഹി: ഇനി മുതല്‍ എല്ലാ സി.ബി.എസ്.ഇ പുസ്തകങ്ങളും ഓണ്‍ലൈനിലൂടെ സൗജന്യമായി ലഭിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കൂടെ ലേര്‍ണിങ് മെറ്റീരിയലും സൗജന്യമായി ലഭ്യമാവും. അടുത്ത അധ്യയന വര്‍ഷം മുതല്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകങ്ങള്‍ ഇ ബുക്കായും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സൗജന്യമായി ലഭ്യമാണെന്നും അവര്‍ പറഞ്ഞു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter