അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് ന്വൂനപക്ഷ പദവി; കേന്ദ്രം പിന്തിരിയുന്നു
  amuന്യൂഡെല്‍ഹി: അലിഗഢ് മുസ്‌ലിംയൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷപദവി നല്‍കുന്നതിനോട് കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലെന്ന് സൂചന. മുസ്‌ലിംകള്‍ക്ക് പ്രത്യേകസീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നതിന് യൂണിവേഴ്‌സിറ്റിക്ക് അവകാശമില്ലെന്ന 2005 ലെ അലഹാബാദ് ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് മുന്‍സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി കേന്ദ്രം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. അതനുസരിച്ച് അലഹാബാദ് ഹൈക്കോടതിവിധിയെ പിന്തുണക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷപദവി ജീവത്മരണപ്രശ്‌നമാണെന്നും അതിനായി നിയമത്തിന്റെ ഏതറ്റംവരെയും പോകുമെന്നും വൈസ് ചാന്‍സ്‌ലര്‍ ലഫ് ജന. സമീറുദ്ദീന്‍ ഷാ അറിയിച്ചു. 'യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷപദവി ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിംസമൂഹത്തിന്റെ വിദ്യാഭ്യാസപുരോഗതിയുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാര്‍ മുന്‍നിലപാടില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. എന്നാല്‍ കോടതിയിലൂടെ നാം നമ്മുടെ ലക്ഷ്യത്തിനായി പോരാടുകതന്നെ ചെയ്യും' വൈസ്ചാന്‍സ്‌ലര്‍ വ്യക്തമാക്കി.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter