വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന ഡ്രസ് കോഡ്: മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്
  kuttyകോഴിക്കോട് : വിശ്വാസ സ്വാതന്ത്യം ഹനിക്കുന്ന സി.ബി.എസ്. സി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ആള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സി.ബി.എസ്.സി തുടരുന്ന മൗലികാവകാശ ലംഘനത്തിനെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുവാനും കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാര്‍ച്ച് 4 ന് കോഴിക്കോട്ട് നടക്കുന്ന സമരസംഗമത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും. വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന് സി.ബി.എസ്.ഇ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ടി.പി അഷ്‌റഫലി ചെയര്‍മാനും മുസ്തഫാ തന്‍വീര്‍ ജനറല്‍ കണ്‍വീനറും റഹീം ചുഴലി ട്രഷററുമായി 'ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റസ്് ' രൂപീകരിച്ചു. ഷംസീര്‍ ഇബ്രാഹിം, പി.ജി മുഹമ്മദ്, ജലീല്‍ മാമാങ്കര, നസീഫ്, മുഹമ്മദ് ഫെബാരി, റുക്‌സാന, ഫാത്തിമ തഹ്‌ലിയ(കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍, വിവിധ വിദ്യാര്‍ഥി സംഘടനകളായ എസ്.കെ. എസ്.എസ്.എഫ്, എം.എസ്.എഫ്, എസ്.എസ്.എഫ്, എം.എസ്.എം, എസ്.ഐ.ഒ, ഹരിത, ജി.ഐ.ഒ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter