ജാമിഅയില്‍ ബാഫഖി തങ്ങള്‍ സ്കോളര്‍ഷിപ്പ്
 width=പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് തുക ജാമിഅ പ്രിന്‍സിപ്പാള്‍ പ്രാഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ ഏല്‍പ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജാമിഅയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയാണ് നേതൃത്വം നല്‍കുന്നത്. ജാമിഅയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി കൂടുതല് വിപുലമാക്കുമെന്ന് ബന്ധപ്പെട്ടവര് ‍അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter