ഇസ്റാഈല്‍ അക്രമണത്തില്‍ ഒരു ഫലസ്തീൻ പത്ര പ്രവര്‍ത്തക കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ അധിനിവേശ സൈന്യത്തിന്റെ വെടിവയ്പ്പിൽ പരുക്കേറ്റ് ഒരു ഫലസ്തീന്‍ പത്ര പ്രവര്ത്തക കൂടി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് ഗുഫ്റാന്‍ വറാസിന (31) യാണ് ഇന്നലെ മരണപ്പെട്ടത്. നെഞ്ചിന് ഇടത് വശത്ത് തുളച്ചുകയറിയ ബുള്ളറ്റ് വലത് ഭാഗത്ത് കൂടെ പുറത്ത് കടന്നതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു വറാസിന. 
വറാസിനയെ അധിനിവേശ സേന ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം മോചിതയായ അവര്‍ അല്‍അറൂബ് ക്യാമ്പിനടുത്താണ് വെടിയേറ്റ് വീണത്.
അല്‍ജസീറ മാധ്യമ പ്രവര്ത്തക ശീറീന്‍ അബൂഅക്‍ലയുടെ മരണത്തിന്റെ വേദന തീരും മുമ്പാണ് ഗുഫ്റാന്‍ കൂടി കൊല്ലപ്പെടുന്നത്. മരണം ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായ സ്ഥിരീകരിച്ചിനെ തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter