അർജന്റീന ഫുട്ബോള്‍ ടീം ഇസ്രായേലുമായുള്ള മത്സരം റദ്ദാക്കി
പ്രാദേശികവും അന്തർദേശീയവുമായ കടുത്ത സമ്മർദ്ദത്തെത്തുടർന്ന്, അർജന്റീനിയൻ ദേശീയ ഫുട്ബോൾ ടീം ഇസ്രായേലിനെതിരെയുള്ള മല്സരം റദ്ദാക്കി. ജൂൺ 6 ന് ഹൈഫയിലെ സാമി ഓഫർ സ്റ്റേഡിയത്തിലായിരുന്നു മല്സരം നിര്‍ണ്ണയിച്ചിരുന്നത്. ഇതിനായി ബ്യൂണസ് ഐറിസിൽ നീണ്ട ഒരുക്കങ്ങൾ നടത്തുകയും മത്സരത്തിന് 2.5 മില്യൺ ഡോളർ സമാഹരിക്കുകയും ചെയ്തിരുന്നു. 
അർജന്റീനിയൻ പലസ്‌തീൻ സോളിഡാരിറ്റി കമ്മിറ്റി, ബി.ഡി.എസ് തുടങ്ങി പല മനുഷ്യാവകാശ സംഘടനകളും മത്സരം റദ്ദാക്കാന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഈ മാസമാദ്യം അൽ ജസീറ പത്രപ്രവർത്തക ഷിറീൻ അബു അക്‍ലയെ കൊലപ്പെടുത്തിയതടക്കമുള്ള, ഇസ്റാഈലിന്റെ അധിനിവേശ ആക്രമണങ്ങോടുള്ള പ്രതിഷേധമായാണ് ഇത്. മത്സരം റദ്ദാക്കിയതിനെ പലസ്തീൻ മനുഷ്യവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter