ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(7)  നിഷാപൂരിലെ ഒരു സർവജ്ഞാനി

ഏത് കാലത്തും മുസ്ലിം സമുദായത്തിലെ ചിലർ സ്വന്തം താൽപര്യങ്ങളെ സംരക്ഷിക്കുന്നു എന്ന അവസ്ഥ ദൃശ്യമാണ്. ഇത് മുസ്ലിംകളെ തമ്മിൽ ശത്രുക്കളാക്കി സമുദായത്തെ ഭിന്നിപ്പിക്കുന്നു. ഈ സമയത്ത് മുസ്ലിംകളുടെ അടുത്ത് അവരുടേതായ ചില മൂല്യങ്ങൾ നഷ്ടപ്പെടുന്നു. അതിന് കാരണം അവരുടെ അനൈക്യമായതിനാൽ, അവർ ഇഹലോകത്തും പരലോകത്തും പരാജയമായപ്പെടുന്നു. അവരിൽ ആരും ദീർഘദൃഷ്ടിയോടെ നോക്കുന്നില്ല.... ഇന്നെലെകളിൽ അവർക്ക് സ്പെയിൻ നഷ്ടപ്പെട്ടു. നാളെകളിൽ അവർ ഐക്യപ്പെട്ടില്ലെങ്കിൽ ഡമസ്കസ്, ബാഗ്ദാദ്, ഖുദ്സ് എന്നീ നഗരങ്ങൾ ശത്രുക്കളുടെ പാദങ്ങൾക്കടിയിൽ കിടന്ന് ശ്വാസം മുട്ടും. അല്ലാഹു എല്ലാ ഭീകരതകളിൽ നമ്മെ സംരക്ഷിക്കട്ടെ.... അവൻ നമ്മുടെ താൽപര്യങ്ങളെ സംരക്ഷിക്കും.... ഒരു ദർവീശ് വിലപിക്കുകയാണ്. അവൻ ആശ്വാസത്തിന് "റുബയ്യാത്തിന്റെ" യജമാനനിലേക്ക് എത്തിനോക്കുന്നു.

എന്റെ കൈകളിൽ "റുബയ്യാത്ത്" എന്ന കാവ്യ ഗ്രന്ഥമുണ്ട്. ആശ്വാസമായ വാക്കുകളുണ്ട് ഇവിടെ. നിഷാപൂർ പട്ടണത്തിൽ നിന്ന് അതിന്റെ യജമാനനെ തിരയാൻ ഞാൻ തുടങ്ങി.

നിഷാപൂരിന്റെ കവിയുടെ അടുക്കൽ സുഖപ്പെടുത്താൻ കഴിയാത്ത ഒരു മുറിവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്ന് എല്ലാ മുറിവുകളും സുഖപ്പെടുത്താൻ അറിയാമായിരുന്നു. മുസ്ലിംകളിലെ വർഷങ്ങളായി ഉണങ്ങാത്ത മുറിവുകളെ അദ്ദേഹത്തിന്റെ കവിതകൾ ഉണക്കി. അദ്ദേഹം കവിതകൾ പ്രശസ്മായിരുന്നു.

കുട്ടിക്കാലത്ത് സ്വപ്നം കണ്ട ശാസ്ത്ര കളികളെ അയാൾ യാഥാർത്ഥ്യമാക്കി. അദ്ദേഹം കണക്ക് ശാസ്ത്രത്തിൽ പുതിയ വരകൾ വരച്ചു. പുതിയക്കാലത്തെ അൾജിബ്ര, ബൈനോമിയൽ തിയറികളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ വ്യക്തമാണ്. അവരുടെ ജ്യോമിതി ശാസ്ത്രം പുതിയ കണ്ടുപിടുത്തങ്ങൾക്ക് സാക്ഷിയായി.

അവർ സൽജൂഖികളുടെ ജലാലിയ്യ കലണ്ടർ ഉപജ്ഞേതാവായി, മുസ്ലിം രാജ്യ നിയമങ്ങൾ കോഡ്രീകരിച്ചു, ഇഫ്സിസാരി അദ്ദേഹത്തിന്റെ സഹചാരിയായി, നിസാമുൽ മുൽക്കിനോടൊപ്പം തന്ത്രം മെനയുന്നവനായി, മലിക് ഷായുടെ ഉപദേശകനായി....

ഒമർ ഖയ്യാം എഡി.1048ൽ ജനിക്കുന്നത് നിഷാപൂരിലാണ്. അദ്ദേഹം ജീവിച്ചത് സൽജൂഖികളുടെ കാലത്തായി എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ഭാഗ്യം. നിഷാപൂർ മജൂസി മതസ്ഥരുടെ പ്രധാന കേന്ദ്രമായിരുന്നു. ഒമർ ഖയ്യാമിൻറെ പിതാവ് മജൂസി മതക്കാരനായിരുന്നെങ്കിലും, പിന്നീട് അദ്ദേഹം ഇസ്ലാം  മതം സ്വീകരിച്ചു. അബൂൽ ഫത്ഹ് ഒമർ ബിൻ ഇബ്റാഹീം അൽ ഖയ്യാം എന്നാണ് അദ്ദേഹത്തിൻറെ പൂർണ്ണ നാമം. ഖയ്യാം എന്ന വാക്കിൻറെ അർത്ഥം ടെൻറ് നിർമാതാവ് എന്നാണ്. 

പേർഷ്യൻ ബഹുവിഷയ പണ്ഡിതനായ അദ്ദേഹം ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വജ്ഞാനി, കവി എന്നീ നിലകളിലും അറിയപ്പെട്ടു. കുട്ടിക്കാലം അദ്ദേഹം നിസാപൂരിലായിരുന്നു കഴിച്ചുക്കൂട്ടിയത്. അദ്ദേഹം ചെറുപ്രായത്തിൽ മുവഫഖ് നൈസാബൂരിക്ക് കീഴിലാണ് പഠനം നടത്തിയത്. അദ്ദേഹം ഗണിത പഠനം അഭ്യസിച്ചത് ഗണിത പണ്ഡിതനായ അബൂ ഹസൻ ബഹ്മൻയാർ ബിൻ മർസ്ബാൻറെ കീഴിലാണ്. പഠനക്കാലത്തിന് ശേഷം, എഡി.1068ൽ ബുഖാറ പ്രവിശ്യയിലേക്ക് സഞ്ചരിച്ചു. അവിടത്തിൽ അദ്ദേഹത്തിൻറെ പ്രധാന സന്ദർശന കേന്ദ്രം ബുഖാറ ലൈബ്രറിയായിരുന്നു. എഡി.1070ൽ അദ്ദേഹം സമർഖന്തിലേക്ക് സഞ്ചരിച്ചു. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(6) ഇമാം ഗസ്സാലി എന്ന ഒരു ദർവീശിന്റെ കഥ

അവിടെ വെച്ച് ഗവർണറും ഖാളിയുമായ അബു ത്വാഹിർ അബ്ദുറഹ്മാൻ ബിൻ അല്ലാഖിൻറെ കീഴിൽ അൾജിബ്രയെ കുറിച്ചുള്ള തൻറെ ഗ്രന്ഥം രചിക്കാൻ തുടങ്ങി. അദ്ദേഹം കറാഖാനിദ് ഭരണാധികാരി ശംസ് അൽ മുൽക് നസ്റുമായി നല്ല ബന്ധം പുലർത്തിയിരുന്നു. കറാഖാനിദുകളെ പ്രഭാവം മങ്ങിയപ്പോൾ അദ്ദേഹം സൽജൂഖ് നാടുകളിലേക്ക് യാത്ര ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തെ നിസാമുൽ മുൽക്ക് മലിക് ഷായെ കാണാൻ വേണ്ടി മർവിലേക്ക് ക്ഷണിച്ചു. മലിക് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം ഇസ്ഫഹാനിലെ നീരീക്ഷണ കേന്ദ്രത്തിലെ സ്ഥിരാംഗമാകുകയും ഒരു സംഘ ശാസ്ത്രജ്ഞന്മാർക്കൊപ്പം ജലാലിയ്യ കലണ്ടർ നിർമിക്കുന്നതിൽ പങ്കാളിയാകുകയും ചെയ്തു. ഈ ജോലി എഡി.1076 മുതൽ എഡി.1079 വരെ തുടർന്നു. ആസ്ട്രോണമിയിലെ അദ്ദേഹത്തിൻറെ ഓരോ കണ്ടത്തലുകളും വളരെ വ്യക്തവും കൃത്യവുമായിരുന്നു. മലിക് ഷായുടെയും നിസാമുൽ മുൽക്കിൻറെയും വധത്തിന് ശേഷം അദ്ദേഹം കൊട്ടാരങ്ങളിൽ നിന്ന് അകന്നു. അദ്ദേഹം മക്കയിലേക്ക് തീർത്ഥാട യാത്ര നടത്തി. അദ്ദേഹത്തിൻറെ യാത്രയുടെ കാരണം രാഷ്ട്രീയത്തിലും മതത്തിലും ഉണ്ടായ അദ്ദേഹത്തിൻറെ അശയക്കുഴപ്പമായിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം അദ്ദേഹത്തെ ജ്യോതിഷ്യ ശാസ്ത്രജ്ഞനായി സുൽത്താൻ അഹ്മദ് സഞ്ചർ മർവിലെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കുറച്ചുക്കാലം പ്രവർത്തിച്ചെങ്കിലും, ആരോഗ്യം മോശമായതിനാൽ അദ്ദേഹത്തിന് നിഷാപൂരിലേക്ക് മടങ്ങാൻ സുൽത്താൻ അനുവദിച്ചു. 

ഈ മടക്കം ഒരു ഏകാന്ത ജീവിതത്തിനുള്ള ഒരു തുടക്കമായിരുന്നു. ഒമർ ഖയ്യാം തൻറെ 83ാം വയസ്സിൽ 1131 ഡിസംബർ 4ന് ജന്മനാടായ നിഷാപൂരിൽ വെച്ച് പ്രിയ നാഥനിലേക്ക് മടങ്ങി. അദ്ദേഹത്തെ ഇന്നും ഒമർ ഖയ്യാം എന്നെഴുതിവെച്ച ഒരു ഖബ്റിൻറെ അകത്തളത്തിൽ ഇന്നും വിശ്രമിക്കുന്നു. അദ്ദേഹം ഒരിക്കൽ അദ്ദേഹത്തിൻറെ സൂഹൃത്തായ ഇഫ്സിസാരിയോട് പറയുകയുണ്ടായി: "എൻറെ ഖബ്റ് വടക്കൻ കാറ്റ് റോസാപ്പൂക്കൾ വിതറുന്ന സ്ഥലത്ത് ആയിരിക്കും." ഈ വാക്കുകൾ പ്രകാരം ഖയ്യാം വഫാത്തായതിൻറെ ശേഷം ഖബ്റ് മാറ്റി സ്ഥാപിച്ചതായി പറയപ്പെടുന്നു. 

ഇന്ന് അദ്ദേഹത്തിൻറെ ഖബ്റ് ഒരു പൂന്തോട്ട ഭിത്തിയുടെ ചുവട്ടിൽ സ്ഥിതിച്ചെയ്യുന്നു. ഇന്നും അദ്ദേഹം സ്വർഗീയ ആരാമത്തിൽ ആകാശത്തിലേക്ക് നോക്കി കവിതകൾ പാടുന്നുണ്ടായിരിക്കാം. അദ്ദേഹത്തിൻറെ കവിതകൾ കാരണത്താൽ അദ്ദേഹം പണ്ട് നടന്ന വഴികൾ (അവ ഇന്ന് സമാധാനമില്ലാതെ തേങ്ങുകയാണ്) സാമാധാന പൂരിതമാകട്ടെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter