ഈജിപ്തിലെ പ്രമുഖ പണ്ഡിതന് ഡോ. ഉസാമ അന്തരിച്ചു
ഈജിപ്തിലെ പ്രമഖു കര്‍മ്മശാസ്ത്ര പണ്ഡിതനും അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ അധ്യാപകനുമായിരുന്ന ശൈഖ് ഡോ. ഉസാമ അബ്ദുല്‍ അളീം ഹംസ അന്തരിച്ചു. 74 വയസ്സായിരുന്നു. ഈജിപ്തിലെ കൈറോയിലെ തൂന്സില് 1948 ലാണ് ജനനം.
പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശരീഅ കോളേജില്‍ നിന്നും 1967 ല്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. 1974 ല്‍ ഉസ്വൂലുല്‍ ഫിഖ്ഹില് അവിടുന്ന് തന്നെ പി.ജി കരസ്ഥമാക്കി. 1983 ല്‍ പി.എച്ച്.ഡി നേടി. ആരാധനാ കര്‍മ്മങ്ങളിലും ഗ്രന്ഥപാരായണത്തിലുമായി ജീവിതം കഴിച്ചുകൂട്ടിയ അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും ക്ലാസുകളും ഹൃദ്യവും ലളിതവുമാണ്. കൈറോ യൂണിവേഴ്സിറ്റിയിലെ ശരീഅ ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍,ഫിഖ്ഹ്,തസവ്വുഫ് തുടങ്ങി വിവിധ മേഖലകളിലായി 25 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.