ഈജിപ്ത് വിപ്ലവം ഭരണകൂടത്തിനുള്ള മരണസര്‍ട്ടിഫക്കറ്റായിരുന്നു: സീസി

2011 ജനുവരി 25 ലെ രാജ്യത്ത് നടന്ന ഈജിപ്ത് വിപ്ലവം അന്നത്തെ ഭരണകൂടത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അബ്ദുല്‍ ഫത്താല്‍ അല്‍ സീസി പറഞ്ഞു.

 അന്തരിച്ച ഏകാധിപതി ഹുസ്‌നി മുബാറക്കിനെതിരായ ഈജിപ്ഷ്യന്‍ വിപ്ലവം ഈജിപ്ഷ്യന്‍ ജനതയെ ശത്രുവായി അന്നത്തെ സര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നുവെന്ന് സീസി അവകാശപ്പെട്ടു. അവര്‍ രാജ്യത്തെ ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സീസി ആരോപിച്ചു.

ഈജിപ്ഷ്യന്‍ ജനതക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ നിലവിലെ ഭരണകൂടം ശ്രമിക്കുകയാണെന്ന് സീസി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter