കമല്‍ സി. നജ്മല്‍ / അബ്ദുല്‍ ഹഖ് മുളയങ്കാവ്
ഈയിടെ മുസ് ലിമായ കമല്‍ സി നജ്മല്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. അദ്ദേഹവുമായി നടത്തിയ വിശദമായ സംസാരം
എന്ത് കൊണ്ട് ഇസ്‌ലാമിലേക്ക് വന്നു. പെട്ടെന്നുണ്ടായ കാരണം
എന്റെ ഇസ്‌ലാം പ്രവേശനത്തെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ നോക്കിക്കാണുമ്പോള്‍(ഇസ്‌ലാം പ്രവേശനം നടത്തുന്ന സമയത്തല്ല) ഒന്നിലധികം ലയേഴ്‌സ് അതില്‍ കണ്ടെടുക്കാന്‍ സാധിക്കും. ഇസ്‌ലാം എന്നത് എന്താണ് ഒരു മതം മാത്രമാണോ അല്ലെങ്കില്‍ ഒരു ഫിലോസഫിയാണോ ഇസ്‌ലാം അല്ലാത്ത ഒരാള്‍ക്കു കൂടി പ്രയോജനപ്പെടുന്ന ഒന്നാണോ അങ്ങനെ തുടങ്ങിയിട്ടുള്ള ചോദ്യങ്ങള്‍ ലോകത്ത് ഒരുപാടുണ്ട്.ലോകത്തെ ആയിരം വര്‍ഷം അതിജയിച്ചെത്തിയ ദര്‍ശനമെന്ന നിലക്ക് എന്റെ ഇസ്‌ലാമിക പ്രവേശനമെന്നത് അതില്‍ വ്യത്യസ്ത ലയര്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞത് ഒന്ന് അതിന്റെ പൊളിററിക്കല്‍ ലയറാണ്. ഇന്ത്യയിലെ സവിഷേശമായ സാഹചര്യത്തില്‍ മര്‍ദിതരോടപ്പം നില്‍ക്കുകയെന്നത് വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ ക്യൂബയിലൊക്കെ കാസ്‌ട്രോ ചെയ്തത് നമ്മുടെ നാട്ടിലെ മാര്‍കിസ്റ്റുകളോ ചെയ്തത് പോലെയല്ല.ക്യൂബയിലൊക്കെ കാസ്‌ട്രോ പറഞ്ഞത് ജിഹാദ് എന്ന വരെ അദ്ധേഹം പ്രയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിഹാദ് എന്ന വാക്ക് അപകടംപിടിച്ച വാക്കാണ. അത്തരത്തിലുള്ള വിമോചന പ്രത്യയ ശാസ്ത്രത്തെ പുറത്തേക്ക് കൊണ്ടുവരിക അവരോടപ്പം നില്‍ക്കുക എതിര്‍ക്കുന്നതില്‍ മനസ്സുകൊണ്ടോ പൂര്‍ണമായോ ഇസ്‌ലാമില്‍ രാഷ്ട്രീയ ആവശ്യം കൂടിയാണ് ഇസ്‌ലാമിലേക്ക് എന്നെ ആകര്‍ഷിച്ചത്.
അതിനൊരു ചരിത്രമുണ്ടസത്യത്തില്‍, ബാബരി മസ്ജിദ് തൊട്ട്, അത്തരമൊരു സമയത്താണ് അതൊരു തര്‍ക്കമന്ദിരം എന്ന നിലയില്‍എല്ലാവര്‍ക്കും നീതിയുണ്ട് എന്ന് പറയുമ്പോഴും ഭരണകൂടം ആയിക്കോട്ടെ കോടതി ആയിക്കോട്ടെ ഒക്കെ മുന്നോട്ട് വെക്കുന്നതെന്ന് വ്യത്യസ്ത വ്യത്യസ്ത അനുഭവങ്ങളില്‍ നിന്ന് ബോധ്യമായി. ഒരു പക്ഷെ കേരളത്തിലെ ഒരു പുരോഗമനകാരിയായി സാധാരണ മനുഷ്യന് സംഭവിച്ചേക്കാവുന്ന ഒന്ന്. എസ്.എഫ.ഐ കാരനായിരുന്നു,ഡിവൈ.എഫ്.ഐക്കാരനായിരുന്നു,സി.പിഎം നോട് അനുഭാവമുണ്ടായിരുന്നു. നാടക പ്രവര്‍ത്തനം ഒക്കെയുണ്ടായിരുന്നു. അപ്പോള്‍ എന്നെ അലട്ടിക്കൊരുന്ന ഒരു ചോദ്യം ഹൈന്ദവ ഫാസിസത്തിനെതിരെ നമ്മള്‍ ഇസലാമിനെ അകറ്റിനിര്‍ത്തിയിട്ട് എങ്ങനെയാണ് സമരം ചെയ്യുക എന്ന ഒരു പ്രശ്‌നം മനസ്സില്‍ ഉണ്ടായിരുന്നു.
ബാബരി മസ്ജിദ് തൊട്ട് ഇങ്ങോട്ട് മദനിയുടെ സംഭവം ആയാലും ഹാദിയ ആയാലും അത് ശക്തമായ എന്തെങ്കിലും സംസാരിക്കുന്നതിനോ ചെയ്യുന്നതിനോ പോലും കോടതി ഇടപെടുന്ന ഒരുകാലഘട്ടം. അത് സ്വാഭാവികമാണ്. ഭരണഘടന നിലനില്‍ക്കാനുള്ള ഒരു തത്രപ്പാട് കാണിക്കുക സ്വാഭാവികമാണ്.അതിന്റെ ഭാഗമായി പൊതുസമൂഹം പ്രോഗസ്സീവെന്ന് വിലയിരുത്തുന്ന സമയത്തുപോലും (അതാണ് ഞാന്‍ ഊന്നിപ്പറയുന്നത്.) ഇസ്‌ലാമിലേക്ക് എത്തിയ ഹാദിയയെന്ന പെണ്‍കുട്ടിക്ക് അവള്‍ ആഗ്രഹിച്ച ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ കേരള ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ ഒന്നരവര്‍ഷം എടുത്തു എന്ന് പറയുന്ന ഒരു ദുരന്തമുണ്ട്. ആ ദുരന്തം ജനാധിപത്യത്തിന്റെ ഒരു കള്ളത്തരം , ആ കാപട്യം എടുത്തുകാണിക്കാന്‍ ഇസ്‌ലാമിനെ സാധിക്കൂ. അപ്പോള്‍ ഇസ്‌ലാമിലേക്ക് പോവുകയെന്നത് അതിന്റെ പ്രാഥമിക ധര്‍മ്മമാണെന്ന് തിരിച്ചറിയുകയും അത് സംബന്ധിച്ച് സുഹൃത്തുക്കളോട് സംവദിക്കുകയും ചെയ്തു, അല്ലാതെ ഇസ്‌ലാമിലേക്ക പിടിച്ചുവലിച്ച് പോകുന്ന ഒന്നുമില്ല അതാണ് ഞാനിത് പറയാന്‍ കാരണം. ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. നിരുത്സാഹപ്പെടുകയല്ല മറിച്ച കമലേ , നീ ഒന്ന് കൂടി ആലോചിക്ക് വൈകാരികമാകരുത്,കമല്‍ എന്ന നിലക്കാണ് അത് ഇസലാമിനും ദോശമാണ് കമലിനും ദോശമാണ് എന്ന് അവര്‍ പറഞ്ഞു.
അതിന് ശേഷമാണ് നജ്മല്‍ ബാബു വിഷയം, എന്റെ ദൂരെ നിന്നിട്ടുള്ള ഒരു സുഹൃത്ത് മാത്രമാണ്, ഏറെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുള്ള സുഹൃത്ത്, നജ്മല്‍ ബാബുവിന് കേരളത്തില്‍ കുറെ പുരോഗമനവാദികളായ സുഹൃത്തുക്കളുണ്ടായിരുന്നു. എം.എ ബേബി,തോമസ് ഐസക് പോലുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സഖാവ് ടിഎന്‍ ജോയ് എന്നറിയപ്പെട്ടിരുന്ന ആളെ നക്‌സല്‍ കാലഘട്ടത്തില്‍,അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റിട്ടുള്ള മനുഷ്യന്‍, ഈ മനുഷ്യന്‍ സത്യത്തില്‍ മാര്‍കിസത്തില്‍ നിന്നും ഇസ്‌ലാമിനെ തെരഞ്ഞെടുക്കുമ്പോള്‍ പരിവര്‍ത്തനം നമ്മള്‍ ശ്രദ്ധിക്കാതെ പോവുകയാണ്. ഇവിടെ നിലനില്‍ക്കുന്ന മാര്‍കിസത്തില്‍ നിന്നും ടി.എന്‍ ജോയിയെ പോലെ പ്രതിഭധനനായ ചിന്തകനായ രാഷ്ട്രീയ ബോധമുളള ഒരു മനുഷ്യന്‍ ഇസ്‌ലാമിനെ തെരെഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അങ്ങനെ തെരഞ്ഞെടുക്കുക മാത്രമല്ല എനിക്ക് എന്റെ ജനതയില്‍ ആശങ്കയുണ്ട,് എന്റെ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്, മഹല്ല് കമ്മറ്റിക്ക് എന്നെ അവിടെ (ചേരമാന്‍ പെരുമാള്‍ മസ്ജിദില്‍) ഖബറടക്കണം എന്ന വളരെ പരിമിതമായ ഒരാഗ്രഹം.
കേവലം ഉത്തമമായ മുസ്‌ലിമൊന്നുമല്ലെന്ന ബോധ്യത്തോട് കൂടി തന്നെ പരിമിതമായ ആഗ്രഹം ഇങ്ങനെയുണ്ട് എന്ന് പറയുമ്പോ അള്ളാഹു എപ്പോഴും അങ്ങനെയാണ് മനുഷ്യനോട് അള്ളാഹുവിന്റെ സമീപനം, നബിയുടെ സമീപനം ഒക്കെ അങ്ങനെയായിരുന്നു. ഒരു സമുദായത്തില്‍ പെട്ട ഒരാളും മറ്റൊരാളും തമ്മിലുള്ള തര്‍ക്കത്തില്‍ പോലും തെളിവ് വെച്ചിട്ട് കൂടെ നിന്നത് മറ്റെ ആളുടെ കൂടെയാണ്. മഹല്ലുകമ്മിറ്റി അതിന് തയ്യാറായി എന്നുള്ളത് , ഇസ്‌ലാമായില്ലെങ്കിലും ഖബറടക്കാം എന്ന തീരുമാനത്തിലാണ് എത്തിയത്. എന്നാല്‍ അദ്ധേഹം മരിച്ച സമയത്തും ഇപ്പാഴും വന്ന് കൊണ്ടിരിക്കുന്ന പ്രതികരണം ടി.എന്‍ ജോയ് ഒരു സഖാവാണ് അദ്ധേഹം ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും ടി.എന്‍ ജോയ് അത് വരെ ചെയ്തതെല്ലാം സീരിയസ് കാര്യങ്ങളാണെന്നും പക്ഷെ മതം സ്വീകരിച്ചത് മാത്രം തമാശയാണെന്നാണ് , അങ്ങനെയെങ്കില്‍ ടി.എന്‍ ജോയ് ചെയ്തതെല്ലാം തമാശയാണെന്ന് പറയേണ്ടിവരും അങ്ങനെയല്ല.ടി.എന്‍ ജോയ് ചെയ്തതെല്ലാം സീരിയസ് ആണെങ്കില്‍ മതം സ്വീകരിച്ചതും സീരിയസ് ആണ്.പിന്നെ ടി.എന്‍ ജോയ് എന്നും സ്മരിക്കപ്പെടേണ്ടത് സഖാവെന്ന നിലയിലാണ് സഖാവ് നജ്മല്‍ ബാബു എന്ന നിലയിലല്ല എന്ന് പറയുന്ന ഒരു ഇസ്‌ലാം പേടി, ഇസ്‌ലാം ഖബറില്‍ ഒരു വിപ്ലവകാരി ഇരുന്ന് പോയാലുള്ള അപകടത്തെ പറ്റിയിട്ടുള്ള വെറുതെയുള്ള ഒരാശങ്ക.
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ കാറല്‍ മാര്‍ക്‌സ് മതം എന്ന് പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് പറഞ്ഞിട്ടുണ്ട്, അതോടപ്പം അദ്ധേഹം ആത്മാവ് നഷ്ടപ്പെട്ട സമൂഹത്തിന്റെ ആത്മാവാണെന്നും പറഞ്ഞിട്ടുണ്ട്.അപ്പോള്‍ കാറല്‍ മാര്‍ക്‌സ് പോലും ചിന്തിക്കാത്ത തരത്തില്‍ ചിന്തിക്കുന്ന മാര്‍കിസ്‌ററുകള്‍ കേരളത്തില്‍, നമ്മുടെ നാട്ടില്‍ ഉണ്ടായി എന്നതിന് ചരിത്രപരമായി നോക്കണം അതാണ് കാസ്‌ട്രോയുടെ കാര്യം പറഞ്ഞത് കെ.ഇ.എന്‍ പോലുള്ള ആളുകളില്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അത് സ്വാശീംകരിക്കുന്നതിന്റെ പ്രത്യേകതകളാണ്. എന്ത് തന്നെയായാലും എനിക്ക് പറയാനുള്ളത് ഒരു മനുഷ്യന്‍ അയാള്‍ ആരുമായുക്കൊള്ളട്ടെ എന്ത്മായിക്കൊള്ളട്ടെ മുസ്‌ലിമായി മരിക്കാനുള്ള ആഗ്രഹത്തെ തിരസ്‌കരിച്ച ഒരു ജനതക്ക് പിന്നീട് രാഷ്ട്രീയമായി ജീവിച്ചിരിക്കാനുളള അവകാശമില്ലെന്നതാണ്.കാരണം നടത്തിയത് പുരോഗനവാദികളാണെങ്കിലും യുക്തിവാദികളാണെങ്കിലും അവരില്‍ ഹൈന്ദവത ഉള്‍ചേര്‍ന്നിട്ടുണ്ടെന്നും ആഹൈന്ദവത എന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് പറ്റില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് സത്യത്തില്‍ വളരെ വൈകാരികമായി ഇസ്‌ലാം സ്വീകരിക്കുന്നുവെന്ന തീരുമാനത്തിലെത്തുന്നത്.
ബാബരി,മദനി,ഹാദിയ ഇത്തരം സംഭവങ്ങള്‍ വലിയ സ്വാധീനങ്ങളാണെന്ന് പറഞ്ഞു, നജ്മല്‍ ബാബുവിന്റെ ജീവിതത്തിലും ഇത്തരം അനുഭവങ്ങളുടെ പരിസരം ഉണ്ടായിരുന്നോ
നജ്മല്‍ ബാബുവിനെ സംബന്ധിച്ചെടുത്തോളം ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പല പൊതുവേദികളിലും ഞാന്‍ ഇസ്‌ലാമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു, അതിന്റെ പ്രമാണങ്ങള്‍ എനിക്കിഷ്ടമാണ്. അത് സമത്വത്തിന്റെ മതമാണ് അങ്ങനെ പലതരത്തില്‍ അത് പ്രകടിപ്പിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോഴും സുഹൃത്തുക്കള്‍ ടി.എന്‍ ജോയ് എന്നാണ് അദ്ധേഹത്തെ വിളിച്ചുകൊണ്ടിരിക്കുന്നത് പല തവണ പറഞ്ഞിട്ടുണ്ട് അപ്പോഴെന്നും പൂര്‍ണമായും നിസ്‌കരിക്കുകയും ഒക്കെ ചെയ്ത് പൂര്‍ണമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.അതിന് മുമ്പ് അദ്ധേഹത്തിന് മരണം സംഭവിച്ചു. അതിന്റെ ഭാഗമായിട്ട് തന്നെയാണ് അത് വരുന്നത്. എങ്ങനെയായിരുന്നാലും മുസ്‌ലിം നാമധാരിയാണെങ്കിലും നമ്മുടെ സമീപനമാണ് അവിടെ ചോദ്യം ചെയ്യപ്പെടേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.
ടി.എന്‍ ജോയ് ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി മതമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത് പക്ഷെ എന്റെ അച്ഛന്‍ എനിക്ക് പ്രവാചക കഥകളാണ് പറഞ്ഞ് തന്നത്, ഇത്തരം സാഹചര്യങ്ങള്‍ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ പ്രവാചകനെ കുറിച്ചും വിശുദ്ധ ഖുര്‍ആനെ പറ്റിയുമുള്ള താങ്കളുടെ വായനരീതികളെയും സാഹചര്യങ്ങളെയും വിവരിക്കാമോ
ഞാന്‍ ദൈവവും ഞാനും എന്ന ഒരു നോവല്‍ എഴുതിയിട്ടുണ്ട്, അതിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്. അത് കൊണ്ട് വന്നാല്‍ വീട്ടില്‍ വെക്കാന്‍ പാടില്ല എന്ന് വിലക്കുകളൊക്കെ വന്നിട്ടുണ്ട് എന്തുതന്നെയായാലും എന്റെ വായനയില്‍ നിന്ന് മനസ്സിലാക്കിയ കാര്യം സമത്വത്തിലും സാഹോദര്യത്തിലും കാരുണ്യത്തിലും അതിഷ്ഠിതമായ ജീവിതരീതിയാണ് ഇസ്‌ലാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആജീവത രീതി എന്നുള്ളത് കൊണ്ടാണ് അത് വളരെ കര്‍ക്കശമായി പ്രാക്ടീസ് ചെയ്യുന്നത്. നേരെ മറിച്ച് ഇപ്പുറത്ത് നില്‍ക്കുന്നത് ഹിന്ദുവെന്നതിന് നമുക്ക് ഒരിക്കലും മതമായി കാണാന്‍ കഴിയില്ല,അത് ഒരു സംസ്‌കാരമാണ്. മതം കേവല നന്മയെങ്കിലും പുറത്തേക്ക് കൊണ്ടുവരും. ഏത് മതം നോക്കിയാലും അത് കേവല നന്മയെങ്കിലും പുറത്തേക്ക് കൊണ്ടുവരും. ഇത് യാതൊരു വിധത്തിലുള്ള നന്മയും കൊണ്ടുവരാത്ത അക്രമവും അസഹിഷ്ണുതയും മനുഷ്യന്മാരോടുള്ള ക്രൂരതയുമല്ലാതെ മറ്റൊന്നും പുറത്തേക്ക് കൊണ്ടുവരുന്നില്ല. ഒന്നും പുറത്തേക്ക് കൊണ്ട് വരാത്ത ജാതീയതില്‍ അതിഷ്ഠിതമായിട്ടുള്ള ഒരു ഹൈന്ദവ സംസ്‌കാരം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ കേന്ദ്രബിന്ദു അസമത്വമാണ്. ഇതിന് ബദല്‍ വെക്കാന്‍ പററുന്ന കേന്ദ്രബിന്ദു സമത്വമുളളത് ഇസ്‌ലാമാണ്. സമത്വത്തിന് വേണ്ടിയുള്ള ആഹ്യാനമുളളത് ഇസ്‌ലാമിലാണ്. വിമോചനത്തിനുള്ള ആഹ്യാനമുള്ളത് ഇസ്‌ലാമിലാണ്. ആ അര്‍ത്ഥത്തില്‍ സ്വാഭാവികമായും രാഷ്ട്രീയമായും തന്നെ ഹിന്ദുവില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തിക്ക്‌പെടുന്നത് മാറുന്നത് തന്നെ രാഷ്ട്രീയമാണ്. അങ്ങനെ നമുക്ക് ഇതിനെ പ്ലൈസിയ്യാന്‍ പറ്റും.
അംബേദ്ക്കറൊക്കെ ബുദ്ധമതമാണ് കാണിച്ചത് അതിനെയൊക്കെ പെരിയാര്‍ സ്വാമി അംബേദ്ക്കര്‍ ബുദ്ധമതം തെരെഞ്ഞെടുത്തതിനെ എതിര്‍ക്കുന്നുണ്ട്, പെരിയാര്‍ യുക്തിവാദിയാണ്. അംബേദ്ക്കര്‍ ബുദ്ധമതം തെരെഞ്ഞെടുത്തതിനെ അദ്ധേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ദളിതര്‍ തെരെഞ്ഞെടുക്കേണ്ടിയിരുന്നത് ഇസ്‌ലാമായിരുന്നു എന്ന അദ്ധേഹം പറയുന്നു. ബിംബാരാധനയെ ഇഷ്ടപ്പെടാത്ത മതമില്ലാത്ത ഒരാളാണ് പറയുന്നത് ദളിതര്‍ ഹിന്ദുക്കളായി ജീവിക്കരുത് ഇസ്‌ലാം തെരെഞ്ഞെടുക്കൂ എന്ന്. പ്രാഥമികമായ കടമയാണ് ഇസ്‌ലാം സ്വീകരിക്കുകയെന്ന്.
പെരിയാറിനെ സംബന്ധിച്ചെടുത്തോളം പ്രധാനകാര്യം എന്നുള്ളത് ശക്തനായ യുക്തിവാദിയായിരുന്നു പെരിയാര്‍. എല്ലാ മതങ്ങളെ തള്ളിപ്പറയുകയും ദൈവമെന്ന സങ്കല്‍പ്പത്തെ എതിര്‍ക്കുകയുമൊക്കെ ചെയ്ത ഒരു മനുഷ്യനാണ്. അദ്ദേഹം തന്റെ പുസ്തകത്തില്‍ ആഹ്യാനം ചെയ്യുന്നു ഇസ്‌ലാം ആണ് പ്രതിവിധി.
-സുഹുര്‍ത്തുക്കളെ നമ്മുടെ രോഗം-ശ്രൂദ്രത വളരെ ഗുരുതരമാണ് കാന്‍സറിനെയും കുഷ്ഠത്തെ പോലെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വ്യാധിയാണ്.ഒരു മരുന്ന് മാത്രമെ ഇതിന്നുള്ളൂ ഇസ്‌ലാം. -പെരിയാര്‍
അടിയന്തിരമായി ഇതല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് യുക്തിവാദിയായ പെരിയാറിന് പറയാമെങ്കില്‍ കേരളത്തിലെ യുക്തിവാദികള്‍ക്ക് ഇത് മനസ്സിലാവുന്നില്ല എന്നതാണ് ഏററവും വലിയ ദുരന്തം, അതാണ് നജ്മല്‍ ബാബുവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അത് ചെറിയ സംഭവമല്ല, നമ്മുടെ പുരോഗമന നവോത്ഥാന ആശയങ്ങള്‍ ഒക്കെ പ്ലൈസ് ചെയ്തിട്ടുള്ളത് യുക്തിയുടെ പ്രശ്‌നമാണ്. കേരളത്തിലെ മാര്‍കിസ്റ്റുകള്‍ മാര്‍കിസ്റ്റുകള്‍ അല്ല അവര്‍ യുക്തിവാദികളാണ് അത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആളുകള്‍ യുക്തിവാദികളാണ.
ശ്രീനാരായണ ഗുരുവിനെ എടുത്തുനോക്കിയാലും സ്വാഭാവികമായും വിഗ്രഹാരാധനയെ ഇഷ്ടപ്പെട്ട ആളല്ല. വിഗ്രഹാരാധനയെ എതിര്‍ക്കുമ്പോഴും ശിവനെ പ്രതിഷ്ഠിച്ചതും ശ്രീനാരായണ ഗുരുവാണ്. നവോത്ഥാനമായാലും ക്ഷേത്രപ്രവേശന വിളംബരമായാലും പില്‍്ക്കാലത്ത് ദളിതനെ പ്രവേശിച്ചിട്ടും ആ വിവേചനം മാറിയിട്ടില്ല. കേരളത്തിലെ യുക്തിവാദം ഹൈന്ദവ്യതയുടെ പ്രതിരൂപമാണ് നമ്മുടെ കേരളത്തെ യുക്തിവാദം ഉള്ളത്. ഇതിനെ ചുററിപ്പറ്റിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്താനങ്ങളും പുരോഗമന പ്രസ്താനങ്ങളുമെല്ലാം പിടിച്ച്‌നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ ഹൈന്ദവ വാദത്തെ ഒരു പ്രത്യേക ഘട്ടത്തില്‍ ഒന്ന് അപ്‌ഗ്രേഡ് ചെയ്താല്‍ ഹൈന്ദവ ഫാസിസമായി മാറാവുന്ന ദുരന്തത്തിലാണ് നമ്മുടെ വിപ്ലവ പ്രസ്താനങ്ങള്‍ നിലനില്‍ക്കുന്നത് എന്ന് അവര്‍ തിരിച്ചറിയുന്നില്ല എങ്കില്‍ അവരില്‍ നിന്ന ആളുകള്‍ കൊഴിഞ്ഞ് പോവുകയോ അവര് തന്നെ പേരുമാറ്റി ഹൈന്ദവ പ്രസ്ഥാനമായി മാറേണ്ട നിലക്കാണ് ഇപ്പോള്‍ വന്ന്‌നില്‍ക്കുന്നത.്
ഞാന്‍ പറയാനുളള കാരണം ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഹൈന്ദവ ഫാസിസത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഒരു ഇലക്ഷന്‍ കൂടി ജയിക്കുകയും അവര്‍ തന്നെ ഭരിക്കാന്‍ വരികയും ചെയ്താല്‍ ഒരു പക്ഷെ ഭരണഘടന ഉണ്ടാവുമോ എന്നറിയില്ല.ഭരണഘടന വികലമാണ്,വൈകൃതമാണ് എന്ന് പറയുന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ഭരണ ഘടന തിരുത്തുക എന്നുളളതാണ് അവരുടെ അടുത്ത അജണ്ട.ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ ഒരോ ഒരു സംഗതി ഭരണഘടനയാണ്. പരിമിതികള്‍ ഉണ്ടെങ്കില്‍ കൂടി നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നത് അതാണ്. അത് വെല്ലുവിളി നേരിടുക എന്നത് വലിയ പ്രശ്‌നമാണ് അങ്ങനെ സംഭവിച്ചാല്‍ അടുത്ത ഇലക്ഷന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്രയും വിഷയങ്ങളിലേക്ക് ഹൈന്ദവ ഫാസിസം കടന്ന് വരുന്ന സമയമാവുകയും പ്രതിരോധം ശക്തമാക്കേണ്ട സമയം ആവുന്ന സമയത്ത് പോലും മുസ്ലിമിനെ ശത്രുവായി കാണുന്ന ഇടതുപക്ഷത്തിന്റെ ബോധത്തെ തിരുത്താന്‍ അവര്‍ തയ്യാറാവേണ്ടതുണ്ട് എന്നതാണ് ഏററവും പ്രധാനപ്പെട്ട കാര്യം.
ഇസ്‌ലാമിന് മാത്രമായി ഹൈന്ദവ ഫാസിസത്തെ എതിര്‍ക്കന്‍ കഴിയില്ല, പക്ഷെ ഇസ്‌ലാമിനെ കൂടി അതില്‍ ഉള്‍പ്പെടുത്തണം എന്നാണ് നാം പറയുന്നത് അപ്പോള്‍ ആ അര്‍ത്ഥത്തില്‍ മാറേണ്ടതുണ്ട് .
ഹമീദ ചേന്ദമംഗലൂര്‍ ചോദിച്ചത് ലോകത്ത് വേറെ മതങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുണ്ട്. എന്ത് കൊണ്ട് കമല്‍ അത്തരം മതം തെരെഞ്ഞെടുത്തില്ല എന്നാണ്. കേരളത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ ജീവിക്കുന്ന ഞാന്‍ ഇനി ഹമീദ് ചേന്ദമംഗലൂര്‍ പറയുന്ന പ്രദേശത്തെ ആളുകളുടെ പ്രശ്‌നം മനസ്സിലാക്കി ചെല്ലണമെന്ന് പറയുന്നതിന്റെ അപകടത്തെ കുറിച്ചാണ് ഞാന്‍ പറയുന്നുത്.കെ.ഇ.എന്‍ അതിനെ ശക്തമായി പറയുന്നുണ്ട് ഇവര്‍ ഉണ്ടാക്കിവെക്കുന്ന അപകടത്തെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. കമല്‍ സി.നജ്മല്‍ എന്ന് അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
താങ്കള്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന ഫൈസ്ബുക്ക് പോസ്റ്റിന് താഴെ പലകമന്റുകളും വന്നിരിന്നു. നജ്മല്‍ബാബുവിന്റെ മരണാനന്തര ചടങ്ങില്‍ പ്രതിഷേധിച്ചാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന് പറഞ്ഞല്ലോ അങ്ങനെയെങ്കില്‍ ആക്രമിക്കപ്പെടുന്ന മറ്റു മതങ്ങള്‍ എന്ത് കൊണ്ട് സ്വീകരിച്ചുകൂടാ എന്ന ഹമീദ് ചേന്ദമംഗലൂരിന് സമാനമായ കമന്റുകളോടും നിലപാടുകളോടും താങ്കളുടെ പ്രതികരണം എങ്ങനെയാണ്.
അതിനകത്തുണ്ടായ ഒരു തെറ്റിദ്ധാരണ ഞാന്‍ പ്രതിഷോധത്തിന്റെ ഭാഗമായി മാത്രം ഇസ്‌ലാമിനെ തെരെഞ്ഞെടുക്കുന്നുവെന്ന തെറ്റിദ്ധാരണ ആ വൈകാരിക പ്രകടനത്തില്‍ ഉണ്ടായതില്‍ എനിക്ക് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.രണ്ടാമത്തത് അതില്‍ രണ്ട വാചകങ്ങള്‍ തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട്. ഒന്ന് വായിച്ചിട്ടില്ല എന്നുളളത് അത് സത്യംതന്നെയാണ്. രണ്ടാമത്തെ വാചകമാണ് കൂടുതല്‍ അപകടം ചെയ്തത് അതായത് ഇസ്‌ലാമിന്റെ മഹത്വം കണ്ടിട്ടല്ല ഞാന്‍ വന്നത് എന്ന്. അതില്‍ വന്നത് ഇസ്‌ലാമിന് മഹത്വമില്ലെന്നാണ് ഞാന്‍ പറഞ്ഞത് ഇസ്‌ലാമിന് മഹത്വമില്ലെന്നല്ല, മറിച്ച് ഇസ്‌ലാമിലേക്ക് കടന്നുവരാനുളള വ്യത്യസ്ത വഴികള്‍ അതിലൊന്നായ രാഷ്ട്രീയ പ്രവേശം അതായിരുന്നു എന്റെ അടിയന്തരാവശ്യം എന്നാണ് ഞാന്‍ പറഞ്ഞത്. അത്‌കൊണ്ടായിരിക്കാം അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. പിന്നീട് സ്വീകരിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്.
ഇസ്‌ലാമിനകത്ത് ഒരുപാട് വ്യത്യസ്ത സംഘടനകളുണ്ട്, ഇതിലൊന്നും തന്നെ ഭാഗവാക്കാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന കാര്യമുണ്ട് ചര്‍ച്ചകള്‍ അവിടെ നടന്നോട്ടെ, അത് സ്വാഭാവികമായും ഇസ്‌ലാമായ ഒരാളെ കുറിച്ചുള്ള ചര്‍ച്ചയാണ്, മനുഷ്യരാവുമ്പോള്‍ ചര്‍ച്ച ചെയ്യും ചിലപ്പോള്‍ കുറ്റം പറയും എന്ന ദുശ്ശീലമൊക്കെയുണ്ടാകും, എത്രയെത്ര അതിസങ്കീര്‍ണമായ സമരത്തിലൂടെയും വഴികളിലൂടെയുമാണ് ഈ പ്രസ്ഥാനം രൂപപ്പെടുത്തിയെടുത്തിട്ടുളളത്. അപ്പോള്‍ ഇതിനകത്തുള്ളവര്‍ ചിന്തിക്കാത്തവരോ ബോധമില്ലാത്തവരോ അല്ല, അവര്‍ ചിന്തിക്കുകയും നജ്മല്‍ പറയുന്നതില്‍ വല്ലകാര്യവുമുണ്ടോ എന്ന ചര്‍ച്ച ചെയ്യുകയും ചെയ്യും.
കണ്ണൂരില്‍ നിന്ന് ഒരാളും ദേശമംഗലം ഫൈസിയും എനിക്ക് അപബദ്ധം സംഭവിച്ചുവെന്ന് പറഞ്ഞു, കമല്‍ സി അന്നേരം എനിക്ക് മനസ്സിലായില്ല പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാന്‍ ദേശമംഗലം ഫൈസി സംസാരിക്കുന്നതിനിടയില്‍ കമല്‍ സി എന്ന പറഞ്ഞപ്പോള്‍ ഞാന്‍ കമല്‍ സി നജ്മല്‍ എന്ന തന്നെ ഉപയോഗിക്കണമെന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ എന്റെ പ്രസംഗം കേട്ടപ്പോള്‍ അവര്‍ പറഞ്ഞു ഇപ്പോള്‍ മനസ്സിലായെന്ന്.
ഇപ്പോള്‍ പറഞ്ഞത് ഞാന്‍ നേരത്തെ പറഞ്ഞ മൂന്നാമത്തെ ലയറുമായി ബന്ധപ്പെട്ടതാണ്.സ്പിരിച്ചല്‍ ലയര്‍ അതിലും ഭാഗവാക്കാകാന്‍ തയ്യാറാണ് അതിലും ഭാഗവാക്കാണ് ഞാന്‍. ഏതെങ്കിലും ഒരു ആസ്‌പെക്റ്റില്‍ മാത്രം ഇസ്‌ലാമാവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത് പൊളിറ്റിക്കല്‍ ആസ്‌പെക്റ്റില്‍ വന്നുവെങ്കിലും അതിന്റെ സ്പരിച്ചലായ മാനങ്ങളും മറ്റും ഉള്‍കൊണ്ട് മുന്നോട്ട് പോവാനാണ് താത്പര്യപ്പെടുന്നത്. ഹൈന്ദവ ഫാസിസത്തെ പ്രതിരോധിക്കുക എന്ന് വെക്കുമ്പോള്‍ സഹോദരങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളെ സന്തോഷങ്ങളായിട്ടേ ഞാന്‍ കാണുന്നുള്ളൂ.. കയറിവന്ന സമയത്തുള്ള ചര്‍ച്ചകളായിട്ടേ ഞാന്‍ കാണുന്നുള്ളൂ..
കെ.ഇ.എന്‍,കാരശ്ശേരി,ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാമിനകത്തെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സ് ആയാണ് അറിയപ്പെടുന്നത് എന്നാല്‍ അവര്‍ യുക്തിവാദികളെ പോലുള്ള രീതിയാലാണ് അവര്‍ മുന്നോട്ട് പോവുന്നത്, മറ്റു പല മാധ്യമങ്ങളിലും അവര്‍ പ്രത്യക്ഷ്യപ്പെടുന്നത് ഇസ്‌ലാമിന്റെ വ്യക്താക്കളായിട്ടാണ് ഈ വിരോധാഭാസത്തെ എങ്ങനെ നോക്കിക്കാണുന്നു.
ഹമീദ് ചേന്ദമംഗലൂരൊക്കെ ആദ്യ സമയത്ത് ഇസ്‌ലാം അല്ല എന്ന് തന്നെ പറഞ്ഞിരുന്നു, പക്ഷെ ഇപ്പോഴൊക്കെ ഹമീദ് ഇപ്പോള്‍ പറയുന്നത് ഞാന്‍ ഇസ്‌ലാമാണ് പക്ഷെ ആചാര പ്രകാരം ജീവിക്കുന്നില്ലെന്നാണ്. ഇസ്‌ലാമാണെങ്കില്‍ ആചാരപ്രകാരം ജീവിക്കാതിരിക്കാന്‍ പററില്ല,
പിന്നെ ഇസ്‌ലാം ഒരിക്കലും ഒരാള്‍ ആചാരപ്രകാരം ജീവിക്കുന്നില്ലെങ്കില്‍ അദ്ധേഹത്തെ പിടിച്ചുവലിച്ചു കൊണ്ടുവരാന്‍ നിര്‍ബന്ധ പീഡനങ്ങള്‍ നടത്തില്ല അത് ഇസ്‌ലാമിന്റെ മഹത്വമായി കണ്ടാമതി. ഇസ്‌ലാമിന്റെ മഹത്വം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും പല സമയത്ത് കണ്ടിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ഇസ്‌ലാം കാണിച്ചിട്ടുള്ള സഹിഷ്ണുത ചെറുതൊന്നുല്ല, ഇന്ത്യ ഇന്ന് ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ മൂലകാരണം സഹിഷ്ണുതയാണ്. അപ്പോ ആ ഒരു സഹിഷ്ണുത ഉളളടിത്തോളം കാലം മുസലിമിനുള്ളില്‍ ജനിച്ചിട്ട് അതിനെ കുഴിതോണ്ടുന്ന വിപ്ലവകാരികള്‍ അവരുടെ വിചാരം ഇസ്‌ലാമായി ജനിച്ചിട്ട് ഞാന്‍ ഇസ്‌ലാമല്ലെന്ന് പറയുമ്പോള്‍ തന്നെ വിപ്ലവകാരിയായി കാറല്‍മാര്‍ക്‌സിനേക്കാളും വലിയ ആളായെന്നാണ് ഇവരുടെ ധാരണ.
ഇസ്‌ലാമിനെ സംബന്ധിച്ചെടുതത്തതോളം വിപ്ലവകാരിയാവാന്‍ മാര്‍കിസം പഠിക്കണ്ട ചെഗുവേരയാകണ്ട, പണ്ടൊക്കെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ ഒരു പ്രവണതയുണ്ട്. ഇസ്‌ലാമിനെതിരെ ഇസ്‌ലാമിനുളളില്‍ ഉള്ളവരെ തന്നെ കൊണ്ട് വരിക. ഇപ്പോള്‍ ഒരു സംഭവമുണ്ടായാല്‍ നൗഷാദെ, സമദെ നീ എഴുതണമെന്ന് മുസലിം പേര് നോക്കി പറയും, കാരണം ഹിന്ദു എഴുതിയാല്‍ വര്‍ഗീയമാവും,അപ്പോള്‍ അതിനെ ബാലന്‍സ് ചെയ്യാനുള്ള കള്ളത്തരം കാപട്യമുണ്ടല്ലോ. എം.എന്‍ കാരശ്ശേരി ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങിയവര്‍ ഹൈന്ദവ ഫാസിസസത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവഗണിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്.
അവര്‍ പറയുന്നത് മനുഷ്യനാവണമെന്നാണ് അത് മതേതരത്വ ആശയങ്ങളാണ്, യാഥാര്‍ത്ഥ്യമല്ല മാര്‍കിസം ആശയമാണ് സഖാവാണമെന്ന് ആശയമാണ്. അതിന്റെ പിന്നില്‍ എന്തെങ്കിലും എക്‌സസൈസ് നടക്കുന്നുവോ എന്ന് നോക്കണം, ഞാന്‍ മനുഷ്യാവണം എന്ന് മാത്രം പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല. ആശയത്തെയും ഫാസിസത്തെയും കൂട്ടിച്ചേര്‍ക്കുന്നതാണ് ഇവര്‍ക്ക് സംഭവിക്കുന്ന അബദ്ധം. ഹമീദ് ചേന്ദമംഗലൂര്‍,എം.എന്‍ കാരശ്ശേരി തുടങ്ങിയവരോട് ബഹുമാനത്തോട് കൂടി പറയട്ടെ അവര്‍ തീര്‍ച്ചയായും തള്ളിക്കളയേണ്ട ടീമുകളാണ്. കെ.ഇ.എന്‍ ഇസ്‌ലാം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിത്വമൊന്നുമല്ലെങ്കിലും കെ.ഇ.എന്‍.എന്നിനെ നാം കേള്‍ക്കേണ്ടതുണ്ട്. മറ്റു രണ്ടുപേരെ നാം കേള്‍്‌ക്കേണ്ടേതു പോലുമില്ല എന്നാണ്.
മുത്തലാഖ്, വിവാഹ പ്രായം തുടങങിയ വിഷയങ്ങള്‍ വരുമ്പോള്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുന്നത് ഇത്തരം വ്യക്തിത്വങ്ങളാണ് അതെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു.
അവര്‍ ഇസ്‌ലാമിനെ എതിര്‍ക്കുകയായിരിക്കും അവിടെ വന്ന് ചെയ്യുക, അതിന് വേണ്ടിയാണ് അവരെ കൊണ്ടുവരുന്നതും
പാരമ്പര്യമായി കിട്ടിയ ഇസ്‌ലാമും അന്വേഷിച്ചു കണ്ടെത്തിയ ഇസ്‌ലാമും തമ്മിലുള്ള അന്തരത്തെ കുറിച്ച് അനുഭവവെളിച്ചത്തില്‍ പങ്കുവെക്കാമോ അതോടപ്പം മറ്റു പല മതങ്ങളില്‍ ജാതീയത നിഴലിച്ച് കാണുന്നു, ബാലന്‍സ് ചെയ്യാന്‍ ഇസ് ലാമില്‍ ജാതിയത ഉണ്ടെന്ന് പറയുന്നവരുണ്ട്.
ഇസ്‌ലാമിനെ പുറത്ത് നിന്നും അകത്ത് നിന്നും വീക്ഷിക്കുമ്പോള്‍ ഇസ്‌ലാമിനകത്ത് ജാതിയത ഉണ്ടോ, അങ്ങനെ ഉണ്ട് എന്ന് പറയുന്നതിനെ എങ്ങനെ പ്രതികരിക്കുന്നു. (ഉദാ തങ്ങന്മാര്‍)
ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എന്തെന്ന് മനസ്സിലാക്കാത്തവരാണ് ഇസ്‌ലാമില്‍ ജാതീയത ഉണ്ടെന്ന് പറയുന്നത്. ജാതിയെന്ന് പറയുന്നത് ബ്രാന്മണ്യത്തിന്റെ അടിസ്ഥാനപരമായ അതിസങ്കീര്‍ണപരമായ മനുഷ്യവിരുദ്ധമായ ക്രൂരമായ സര്‍വ്വവ്യാപിയായ ഒന്നാണ്. ഇവര്‍ പറയുന്നത് ഒരു ദളിതന്‍ ദളിത് മതം മാറി ക്രിസ്ത്യാനി ആയാലും അവരെ ദളിത് ക്രിസ്ത്യന്‍ എന്ന രീതിയല്‍ കാണുന്നു, ക്രിസ്ത്യന്‍ മതത്തില്‍ അത് നിലനില്‍ക്കുന്നു. ഇസ്‌ലാമില്‍ അങ്ങനെ കാണുന്നില്ല കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം അതിനെതിരാണ്. അതാണ് നമ്മള്‍ നോക്കേണ്ടത് ഇപ്പോള്‍ വന്ന് ആളുടെ ജാതി നാം നോക്കുന്നത് അത് മനോഭാവമാണ്. ഇപ്പോള്‍ ചിലപ്പോള്‍ എന്നെ കുറിച്ച് ഞാന്‍ ജനിച്ച ഇസ്‌ലാമാണെന്നും നിങ്ങള്‍ കണ്‍വെര്‍ട്ട (പരിവര്‍ത്തനം) ചെയ്ത ഇസ്‌ലാമാണെന്നും നോക്കുന്നവര്‍ ഉണ്ടാവും, പക്ഷെ ഇസ്‌ലാം അത് കാണുന്നില്ല. അതിന്റെ ഫിലോസഫിയോ ഖുര്‍ആനോ അത് കാണുന്നില്ല. ആരുടെയും ഉള്ളില്‍ ചെറിയ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് ഹിന്ദുത്വത്തിലെ ജാതിയത പോലെ അല്ല. ഇസ്‌ലാമിനകത്ത് ജാതിയുമായി വല്ലതും ഉണ്ടെങ്കില്‍ അത് ഇസ്‌ലാമിന്റെ ഫിലോസഫിയില്‍ ഉളളതോ ഖുര്‍ആനിലുളളതോ പളളിയിലുളളതോ പ്രാര്‍ത്ഥനയിലുളളതോ ഒന്നുമല്ല, അത് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുവില്‍തന്നെ ചിലര്‍ ബ്രാന്മണരുടെ ബാക്കിയാണ് എന്നും മററും ചര്‍്ച്ചകള്‍ വരുമായിരിക്കും പക്ഷെ ഇസ്‌ലാമില്‍ ജാതീയത ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ജാതിയെ മനസ്സിലാക്കിയാല്‍ ഇസ്‌ലാമില്‍ ജാതിയില്ല.
താങ്കള്‍ എഴുത്തുകാരന്‍ കൂടി ആണല്ലോ, സാഹിത്യത്തിലെ മുസ്‌ലിം വിരുദ്ധത അങ്ങനെ ഒന്നുണ്ടോ
(ക്രൂരമുഹമ്മദരില്‍ തുടങ്ങി എച്ചിക്കാനത്തിന്റെ ബിരിയാണിയില്‍ എത്തി നില്‍ക്കുന്ന ചര്‍ച്ചകള്‍, എം.ടിയുടെ മതവിദ്യാര്‍ത്ഥികളെ കുറിച്ചുളള തീവ്രവാദി ആക്ഷേപം-അതിനെ കുറിച്ച് ഏഷ്യാനെററിന്റെ മലബാര്‍മാന്വല്‍ ഒക്കെയുള്ള ചര്‍ച്ച - )എന്ത് പറയുന്നു...
സാഹിത്യം രണ്ട് കാര്യങ്ങളാണ് എനിക്ക് പറയാനുളളത് , ഒന്ന് പൊതു സമൂഹത്തില്‍ ഇസ്‌ലാം വിരുദ്ധത ഉള്ളത് കൊണ്ട് തന്നെ സാഹിത്യത്തിലും അത് ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായത്‌കൊണ്ട് ഞാന്‍ അതേകുറിച്ച് കൂടുതല്‍ പറയുന്നില്ല.
ഒരു കലയോ സാഹിത്യമോ ഒരു പാട്ടോ നാം വിലയിരുത്തുന്നത് അതിന്റെ എല്ലാ മൂല്യങ്ങള്‍ക്കുമനുസരിച്ചാണോ അത് രൂപപ്പെട്ടിരിക്കുന്നത്, അതൊരു വ്യവഹാരമാണ് അങ്ങനെ വിലയിരുത്തേണ്ട ആവശ്യമില്ല,മറ്റൊരു വ്യവഹാരമാണ് പക്ഷെ ഇസ്‌ലാമില്‍ സംഭവിക്കുന്നത് അതല്ല ബോധപൂര്‍വ്വം ഇസ്‌ലാമിനെ പരിഹസിക്കാനും അങങനെ ആണല്ലോ വരുന്നത് ഇപ്പോള്‍ എം.എന്‍ കാരശശേരിയെ കൊണ്ടുപോയി സീറ്റില്‍ ഇരുത്തുന്നത് ഇസ്‌ലാമിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടല്ല ഇസ്‌ലാമിനെ ചീത്തപറയാന്‍ ഇസലാം തന്നെ തെരെഞ്ഞെടുത്തു എന്നുള്ളതാണ്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് മുത്തലാഖ് സുന്നത്ത്, സത്രീ പള്ളി പ്രവേശനം ഇതൊക്കെ സത്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് നവീകരണവാദികളാണ്, അവര്‍ ചര്‍ച്ച ചെയ്യുന്നത് ഇസലാമിനെ ഇല്ലാണ്ടാകാനും കാര്യങ്ങള്‍ ചെയ്യാനും വേണ്ടിയാണ് സംഭവിക്കുന്നത്.
ഒരു കാലത്ത് ഇസലാമിനെ നവീകരിക്കുന്നതതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യട്ടേ അപ്പോള്‍ അതേ കുറിച്ച് പറയാം എന്നാണ്. സാഹിത്വമായിക്കോട്ടെ, ഗാനമായിക്കോട്ടെ വിശ്വാസത്തെ ഹനിക്കുന്ന ഒന്ന് ഉണ്ടാവരുത് എന്നാണ് കാര്യം. വിമര്‍ശിക്കാം പക്ഷെ വിശ്വാസത്തെ പരിഹസിക്കുക എന്നുള്ളത് ഭയങ്കര അപകടം പിടിച്ചപണിയാണ് . കാരണം വിശ്വാസം ഒരു ആവിഷ്‌കാരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാര്‍ക്ക് മാത്രമല്ല വിശ്വാസികള്‍ക്കുമുണ്ട് . വിശ്വാസം വളരെ ഹൃദയത്തോട് ചേര്‍ത്ത് ചെയ്യുന്ന ഒരു ആവിഷ്‌കാരമാണ് അത് ഇസലാമിന്റെ മാത്രം പ്രശ്‌നമൊന്നുമല്ല, അങ്ങനെയാണെങ്കില്‍ എ.കെ.ജിയെ അപകടപ്പെടുത്തുന്ന ഒരു നോവല്‍ എഴുതിയാല്‍ എനിക്കിവിടെ ജീവിക്കാന്‍ പറ്റുമോ പറ്റില്ല ,ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം പരിഹാസമാണെങ്കിലും വിമര്‍ശനമാണെങ്കിലും അതിനെ വലിയ അസഹിഷ്ണുതയോടെയെന്നും അതിനെ നോക്കിക്കാണാറില്ല. പലപ്പോഴും ക്ഷമിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അത്തരം സാഹിത്യശ്രമങ്ങള്‍ പൊതുബോധത്തിന്റെ ഭാഗമാണ്, അതും ഇത്തരത്തില്‍ തിരിച്ചറിയപ്പെടുകയും മാറുകയും ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ്.
ശ്മാശനങ്ങളുടെ നോട്ടുപുസ്തകം എന്ന കൃതി പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ചു, എനിക്ക് ഇനി എഴുത്തുകാരനാവണ്ട എന്നു പ്രസ്താവിക്കുകയും ചെയ്തു, സത്യത്തില്‍ ഇത് ഫാസിസത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പറയാനൊക്കുമോ
അത് എന്നെ സംബന്ധിച്ചെടുത്തോളം ഫാസിസത്തെ നേരിടുക എന്നര്‍ത്ഥത്തില്‍ എനിക്ക് വേണമെങ്കില്‍ മനുസ്മൃതി കത്തിക്കാം, മനുസ്മൃതി എത്രയോ കൊല്ലങ്ങളായി നാം കത്തിക്കുന്നു കാര്യമില്ല, എന്നെ സംബന്ധിച്ചെടുത്തോളം ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ് എനിക്കെതിരെ രാജ്യദ്രോഹക്കുററം ചുമത്തുന്നത്, ഞാന്‍ അറിഞ്ഞിട്ടുള്ള രാഷ്ട്രീയപശ്ചാത്തലം അതിനകത്തുണ്ട്. ആ പുസ്തകത്തെ ടാര്‍ഗറ്റ് ചെയ്ത് അതില്‍ബോധപൂര്‍വ്വം ചിലഭാഗങ്ങളെടുത്ത് കൂട്ടിച്ചേര്‍്ത്താണ് ...പുസ്തകം കത്തിച്ചില്ലെങ്കില്‍ അത്തരമൊരു രൂപത്തിലല്ല ഉണ്ടാവുക, അപ്പോള്‍ തീര്‍ച്ചയായും പുസ്തകം കത്തിച്ചത് തീര്‍ത്തും ഒരു പ്രതിരോധത്തിന്റെ ഭാഗമായാണ്. ഞാന്‍ മനുസ്മൃതി കത്തിക്കുന്നതിനേക്കാള്‍ എന്റെ പുസ്തകം കത്തിക്കുകയാണെന്ന ഉത്തമബോധ്യത്തില്‍,ഒരു ആശയസംഹിതയും കത്തിച്ചുകളയണമെന്ന് ആഗ്രഹിക്കുന്ന ആളല്ല അതത്രെ മോശമാണെങ്കിലും, പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്റെ പുസ്തകം കത്തിക്കുകയെന്നാണ് അത് ഞാന്‍ ചെയ്തത് അത് ശക്തമായ പ്രതിഷേധ മാര്‍ഗമായിട്ടാണ് എനിക്ക് തോന്നിയിരുന്ന്ത്.
കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ദൈവങ്ങള്‍ക്കും മതമുണ്ടോ എന്ന് സെഷനുണ്ടായിരുന്നു, ദൈവങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ചര്‍ച്ചകളിലൂടെ യഥാര്‍ത്ഥത്തില്‍ യുക്തിവാദം എന്ന പുതിയ മതത്തെ ഉണ്ടാക്കിയെടുക്കകയല്ലേ അവര്‍ ചെയ്യുന്നത്.ശരിക്കും യുക്തിവാദം ഒരു മതമാണോ
യുക്തിവാദം എന്നുളളത് ഏത് യുക്തിവാ
Leave A Comment