നോമ്പ്  കൊണ്ട്‌ വിശ്വാസിക്ക് ലഭിക്കുന്ന മഹത്വങ്ങൾ

ഇസ്ലാമിക കർമ്മങ്ങൾക്ക് ഒരുപാട് ഗുണങ്ങളും സവിശേഷതകളുമുണ്ട്.നോമ്പിനും അത്തരം പ്രത്യേകതകൾ കാണാം അത് കേവലം ജീവിതത്തിലെ ആത്മീയതയിലോ നൈമിഷിക ഫലങ്ങളിലോ പരിമിതമല്ല എന്നതാണ് വസ്തുത.

ഈ ലേഖനം ചർച്ച ചെയ്യുന്നത് നോമ്പിന്റെ ആത്മീയ,സാമൂഹിക, സാമ്പത്തിക, മനശാസ്ത്ര ഇടങ്ങളിലെ പങ്കിനെക്കുറിച്ചാണ്. 

 നോമ്പിന്റെ ആത്മീയ-ധാർമ്മികമൂല്യങ്ങൾ

1- നോമ്പ് കൊണ്ട് സർവ്വ ശക്തനായ അല്ലാഹുവിനെ വഴിപ്പെടലും അവന്റെ കല്പനകൾ നിറവേറ്റലുമാണ്. അല്ലാഹുവിനോടുള്ള സമർപ്പണവും പ്രതിബദ്ധതയും അവന്റെ പ്രീതിതേടലും അപ്രീതി ഒഴിവാക്കുന്നതും ഇതിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ പ്രീതി തേടലാണ് നോമ്പിന്റെ പ്രഥമ ലക്ഷ്യം.

2- പ്രപഞ്ചത്തിനെ നിലനിർത്തുന്നവനും  പരിപാലകനുമായ അല്ലാഹുവിനെ അംഗീകാരിക്കുന്ന പ്രവർത്തിയാണ് നോമ്പ്. 
നമ്മുടെ നിലനിൽപ്പും ഉപജീവനവും അവന്റെ അനുഗ്രഹങ്ങളിലൂടെ മാത്രമാണ്‌ എന്ന തിരിച്ചറിവ്‌ സൃഷ്ടികളിൽ ഉണ്ടാകുന്നു.

3- നോമ്പ് ജീവിതത്തിൽ വന്നു പോയ പാപങ്ങൾക്കും തെറ്റുകൾക്കുമുള്ള പ്രായശ്ചിത്തമാണ്. പ്രവാചകൻ(സ) ഒരിക്കൽ പറഞ്ഞു:
ആരെങ്കിലും അല്ലാഹുവിലുള്ള  വിശ്വാസത്തിലും അവന്റെ സന്തോഷത്തിനും വേണ്ടി നോമ്പ് എടുത്താൽ അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കും.

4- നോമ്പ് മനുഷ്യരെ ഭയഭക്തിയുള്ളവരക്കുന്നു.
ഹലാലായ ഭക്ഷണവും ലൈംഗിക താൽപ്പര്യങ്ങളും നിശ്ചിത സമയത്തേക്ക് വിട്ടുനിൽകുക വഴി ഹറാമായ(നിഷിദ്ധമായ)പ്രവർത്തികൾ ഒഴിവാക്കാൻ നോമ്പ് അവരെ പ്രാപ്ത്തരാക്കും.

5- നോമ്പ് മനുഷ്യരിൽ ആത്മാർത്ഥത വർധിപ്പിക്കുന്നു. നോമ്പ് വ്യക്തിപരമായ ആരാധന കർമ്മമാണ്. ഒരാൾ നോമ്പുകാരൻ ആണോ അല്ലയോ എന്ന് മറ്റൊരാൾക്ക് വിധി പറയാൻ കഴിയില്ല. രഹസ്യമായി ഒരാൾ നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്താലും സൃഷ്ടികളുടെ കണ്ണിൽ അയാൾ നോമ്പുകാരനാണ്.നോമ്പിൽ വ്യക്തിപരമായ ശുദ്ധിയും ആത്മാർത്ഥയുമാണ് പ്രധാനം.

6- നോമ്പ് നിശ്ചിത സമയത്തേക്ക് ഭക്ഷണം ഒഴിവാക്കുക എന്നതല്ല, എല്ലാവിധ ദുഷ്ചിന്തകളിൽ നിന്നും മനസ്സിനെയും ശരീരത്തെയും മോചിപ്പിക്കുമ്പോഴാണ് നോമ്പ് ഉന്നതമായ കർമ്മമാവുന്നത്. 

7- രാത്രികാല നമസ്കാരം, ഖുർആൻ പാരായണം, തറാവീഹ്, വിത്റ് തുടങ്ങിയ കർമ്മങ്ങൾ കൊണ്ട് റമദാൻ സത്യവിശ്വാസികൾക്ക് ആത്മീയ നവീകരണമാകുന്നു.

8- നോമ്പ് ജിഹാദിന്റെ ഭാഗമാണ്. ഇസ്ലാമിൽ സ്വയം ശരീരത്തോടും ജിഹാദുണ്ട്. ഒരു വിശ്വാസി അവന്റെ ആഗ്രഹങ്ങളും താൽപര്യങ്ങളും അല്ലാഹുവിനു വേണ്ടി പിടിച്ചുവെക്കുന്നു. 

നോമ്പിന്റെ  മനശ്ശാസ്ത്രം 

1- സൃഷ്ടികൾ നോമ്പ് വഴി ആത്മസംതൃപ്തി, ശുഭാപ്തി വിശ്വാസം എന്നിവ അനുഭവിക്കുന്നു. ഇത്തരം നല്ലചിന്തകൾ അല്ലാഹുവിന്റെ സന്തോഷത്തിന്റെ ഭാഗമാണ്.

2- യഥേഷ്‌ടം ഭക്ഷണം കഴിക്കാൻ അവസരം ഉണ്ടായിരുന്ന സമയത്ത് നിന്ന് നോമ്പിലേക്ക് മാറുമ്പോൾ, അതുവഴി അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹങ്ങളും കൂടുതൽ ഉൾക്കൊള്ളാൻ സഹായകരമാവുന്നു.

3- നിത്യവും ശീലിച്ചു വന്ന സാഹചര്യത്തിൽ നിന്ന് പ്രയാസങ്ങൾ അഭിമുഖീകരിക്കാൻ വിശ്വാസിയെ പ്രാപിത്തരാക്കുന്നു.

നോമ്പും സാമൂഹിക ഇടങ്ങളും

1- നോമ്പ് മുസ്ലിം സമൂഹത്തി ൽ ഐക്യവും സമത്വബോധവും കൊണ്ടുവരുന്നു.റമദാൻ സമയത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത ശരീരവും ഒരേ മനസ്സുമായി വിശ്വാസികൾ ദൈവീകസ്മരണയിൽ അഭയം തേടുന്നു.

2- ദൈവത്തിന് മുമ്പിൽ എല്ലാവരും സമന്മാർ. ആണും പെണ്ണും ഉള്ളവനും ഇല്ലാത്തവനും ഒരേ സാഹചര്യത്തിലൂടെ കടന്നുപോകുന്നു. ആർക്കും പ്രത്യേക പദവിയോ സ്ഥാനമോ ഇസ്ലാം ഈ അവസരത്തിൽ കല്പിച്ചു നൽകുന്നില്ല.

3- സമ്പന്നർക്ക് പാവങ്ങളെ സഹായിക്കാനുള്ള താൽപ്പര്യമുണ്ടാകുന്നു. അതുകൊണ്ടാണ് റമദാൻ കരുണയുടെയും ദാനത്തിന്റെയും മാസമായത്.

4- പരസ്പരം നോമ്പ് തുറകൾക്ക് ക്ഷണിക്കുന്നതു വഴി സ്നേഹബന്ധങ്ങളും സഹോദരസ്നേഹങ്ങളും വർദ്ധിക്കുന്നു.

പരസ്പരം നോമ്പ് തുറക്ക് ക്ഷണിക്കുന്നത് വലിയ പുണ്യമുള്ള കാര്യമാണ്. ക്ഷണിച്ചവന് ക്ഷണിക്കപ്പെട്ടവന്റെ അതേ പ്രതിഫലം അല്ലാഹു നൽകുമെന്ന് ഹദീസിൽ കാണാം.

ശാസ്ത്രീയ ഗുണങ്ങൾ

1- നോമ്പ് എടുക്കൽ കൊണ്ട് ശരീരത്തിന് ആരോഗ്യപരമായ ധാരാളം ഗുണഗണങ്ങൾ ലഭിക്കുമെന്ന് അമുസ്ലിം ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അമുസ്ലിം വ്യക്തികൾ നോമ്പ് എടുക്കുന്ന കാഴ്ചകൾ കേരളത്തിലും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നാം കണ്ടതാണ്. അതെല്ലാം ഈ സത്യം അറിഞ്ഞതുകൊണ്ടാവണം. ശരീരത്തിൽ നിന്ന് അനാവശ്യമായ കൊഴുപ്പ് ഒഴിവാക്കി നല്ല രക്തം പമ്പ് ചെയ്യാൻ സഹായിക്കുന്നു. വയറിന്റെ ഭിത്തികളിലെ ഘടന ശെരിയാകുന്നു.

പുകവലി പോലുള്ള ഒഴിവാക്കാൻ കഴിയാത്ത ശരീരത്തിന് ഹാനികരമാവുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സ്വയം നിയന്ത്രിക്കാനും  നോമ്പ് സഹായിക്കുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter