ഗ്യാന്‍വാപി മസ്ജിദ് സര്‍വേ ഉത്തരവ് അന്യായമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ഉത്തര്‍പ്രദേശിലെ വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സിലെ കിണര്‍ അടച്ചത് അന്യായവും സമുദായിക അസ്വാരസ്വങ്ങളുണ്ടാക്കാനുള്ള ശ്രമവുമാണെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അവകാശപ്പെട്ടു. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കിണറിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദു അഭിഭാഷകന്റെ വിവാദ അവകാശത്തെ തുടര്‍ന്നാണ് കിണര്‍ അടച്ചത്.

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരമുള്ള നിര്‍ബന്ധിത വീഡിയോഗ്രഫി സര്‍വേ കനത്ത സുരക്ഷക്കിടെ തിങ്കളാഴ്ച സമാപിച്ചിരുന്നു. പരിസരത്തെ ഒരു കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദു അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് കോടതി ആ ഭാഗം അടച്ചുപൂട്ടാനും പ്രദേശത്തേക്ക് ആളുകളുടെ പ്രവേശനം നിരോധിക്കാനും ഉത്തരവിട്ടു. 

എന്നാല്‍  'പള്ളിയും അതിന്റെ പരിസരവും സര്‍വേ ചെയ്യാനുള്ള ഉത്തരവും സര്‍വേയുടെ അടിസ്ഥാനത്തില്‍ സീല്‍ ചെയ്യാനുള്ള ഉത്തരവും തികച്ചും അന്വായമാണെ'ന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഭിപ്രായപ്പെട്ടു.

'ഗ്യാന്‍വാപി മസ്ജിദ് ഒരു മസ്ജിദ് തന്നെയാണ്, അത് മസ്ജിദായിട്ട് തന്നെ തുടരും, ഇതിനെ ക്ഷേത്രമെന്ന് വിളിക്കാനുള്ള ശ്രമം സാമുദായിക അസ്വാരസ്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല. ഭരണഘടനാപരമായ അവകാശത്തിന്റെ പരിധിയില്‍ വരുന്ന മസ്ജിദാണത്, ഇപ്പോള്‍ നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണ്.' മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter