ഇറാന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇറാന്‍ ഇടക്കാല പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി.പ്രസിഡണ്ടായിരുന്ന ഇബ്രാഹീം റഈസി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇടക്കാല തെരഞ്ഞടുപ്പ് നടന്നത്. പാര്‍ലിമെന്റ് സ്പീക്കറും ടെഹ്‌റാന്‍ മുന്‍ മേയറും റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറുമായിരുന്ന മുഹമ്മദ് ബഗര്‍ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷ കൗണ്‍സില്‍ അംഗവുമായിരുന്ന സഈദ് ജലീലി, പാര്‍ലിമെന്റ് അംഗവും മുന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാന്‍, മുന്‍ ആഭ്യന്തര നീതിന്യായ മന്ത്രി മുസ്തഫ പൗര്‍മുഹമ്മദി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 
ഇറാന്റെ സഖ്യകക്ഷികളായ ഗസ്സയിലെ ഹമാസ്, ലബനാനിലെ ഹിസ്ബുല്ല എന്നിവരുമായുളള ഇസ്‌റാഈലിന്റെ ഏറ്റുമുട്ടലും ഇറാന്റെ ആണവ പദ്ധതിക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുന്നതടക്കമുള്ള സാഹചര്യങ്ങളിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇറാന്‍ ജനത വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം ഇറാന്റെ നയങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവന്നില്ലെങ്കിലും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താനാകും. ആണവ പദ്ധതിയില്‍ പുതിയ പുരോഗതിയോ യമനിലെ ഹൂത്തികള്‍ അടക്കം മധ്യപൗരസ്ത മേഖലയിലുടനീളമുള്ള സായുധ ഗ്രൂപ്പുകള്‍ക്ക് നിലവില്‍ നല്‍കുന്ന പിന്തുണയിലോ വലിയ മാറ്റങ്ങള്‍ പുതിയ പ്രസിഡണ്ട് കൊണ്ടുവരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter