ഫലസ്ഥീനികളെ ഇസ്രയേല്‍ നിയമവിരുദ്ധമായി കൊല്ലുന്നത് അവസാനിപ്പിക്കണം-യുഎന്‍
ഇസ്രയേല്‍ ഉപരോധത്തിനും തീവ്രാക്രമണങ്ങള്‍ക്കും വിധേയരായ ഫലസ്ഥീനികളെ നിയമവിരുദ്ധമായി കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷറുടെ ഓഫീസ് ആവശ്യപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും ബുധനാഴ്ച രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ 9 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നബ്‌ലസിലെ ബലാട്ട അഭയാര്‍ത്ഥി ക്യാമ്പിലും തുല്‍കാമിലെ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ആക്രമണങ്ങള്‍ നടന്നത്.പ്രാഥമിക വിവരമനുസരിച്ച് രണ്ട് സംഭവങ്ങളും നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ നടക്കുന്നതിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ വിഷയത്തില്‍ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കണമെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമീഷണറുടെ ഓഫീസ് പ്രസ്താവിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment