ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം: 13 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശത്തില്‍  13 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഇസ്‌ലാമിക് മൂവ്‌മെന്റിന്റെ സൈനിക വിഭാഗമായ അല്‍-ഖുദ്‌സ് ബ്രിഗേഡിന്റെ മൂന്ന് നേതാക്കളെയും അവരുടെ ഭാര്യമാരെയും അവരുടെ നിരവധി കുട്ടികളെയും ഗാസമുനമ്പിലെ തീവ്രമായ റെയ്ഡുകളില്‍ ഇസ്രേയേല്‍ അധിനിവേശ സേന ഇന്ന് പുലര്‍ച്ചെ (ചൊവ്വ) വധിച്ചു. 

ഗാസമുനമ്പിലെ ഇസ്‌ലാമിക്  ജീഹാദ് മൂവ്മന്റിനെ ലക്ഷീകരിച്ച് ഇന്ന് പുലര്‍ച്ചെ 40 യുദ്ധവിമാനങ്ങള്‍ റെയ്ഡ് നടത്തിയതായ അധിനിവേശ സൈന്യത്തിന്റെ വക്താവ് പറഞ്ഞു. ജനറല്‍ സെക്യൂരിറ്റി സര്‍വീസുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് വക്താവ് വിശദീകരിച്ചു. 

ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡുകളില്‍ രക്തസാക്ഷികളായ മൂന്ന് കമാന്‍ഡര്‍മാരെ അല്‍-ഖുദ്‌സ് ബ്രിഗേഡുകള്‍ അനുശോചിച്ചു. അല്‍ബുദ്‌സ് ബ്രിഗേഡിന്റെ മിലിട്ടറി കൗണ്‍സില്‍ സെക്രട്ടറി ജിഹാദ് അല്‍ ഘാനം, വടക്കന്‍ മേഖല കമാന്‍ഡര്‍ ഖലീല്‍ അല്‍ ബഹ്തീനി,  വെസ്റ്റ് ബാങ്കിലെ സൈനിക നേതാക്കളില്‍ ഒരാളായ താരിഖ് മുഹമ്മദ് ഇസ്സുദ്ദീന്‍ എന്നിവരാണ് രക്തസാക്ഷികളായ നേതാക്കള്‍. 

ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡില്‍ 13 പൗരന്മാര്‍ മരിക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്ഥീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter