ബാബരി ധ്വംസനം അന്വേഷിച്ച ജസ്റ്റിസ് എം.സ് ലിബര്‍ഹാന്‍ അന്തരിച്ചു
- Web desk
- Aug 4, 2026 - 06:44
- Updated: Aug 4, 2026 - 06:50
അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്റെ ചെയര്‍മാനായിരുന്ന മുന്‍ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍സിംഗ് ലിബര്‍ഹാന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.
പഞ്ചാബ്, ഹരിയാന ഹൈക്കാടതിബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് റോഹിത്‌സുദ് ആണ് ജസ്റ്റിസ് ലിബര്‍ഹാന്റെ മരണ വാര്‍ത്ത അറിയിച്ചത്.
1964 ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ തന്റെ ലീഗല്‍ പ്രാക്ടീസ് (നിയമ പരിശീലനം) ആരംഭിച്ചത്. 1970 ലാണ് അദ്ദേഹം പഞ്ചാബ് ഹരിയാന ബാര്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1987 ഫെബ്രുവരി 11 വരെ അതിന്റെ മെമ്പറായി അദ്ദേഹം തുടര്‍ന്നു. 1976 ജനുവരി മുതല്‍ 1983 ജൂണ്‍ വരെ ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
1987 ഫെബ്രുവരി 11 ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജായാണ് അദ്ദേഹം ഉയര്‍ത്തപ്പെടുന്നത്. 1997 ജൂലൈ 7 ന് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയി നിയമനം ലഭിച്ചു. പിന്നീട് 1998 ഫെബ്രുവരി 28 ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
1992 ഡിസംബര്‍ 16 നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തലവനായി നിയമിക്കപ്പെടുന്നത്.
1992 ഡിസംബര്‍ 6 ന് അയോധ്യയില്‍ ബാബരി മസ്ജിദ് തര്‍ക്കപ്പെടട് സംഭവത്തെ തുടര്‍ന്ന് അന്നത്തെ പി.വി നരസിംഹറാവു സര്‍ക്കാര്‍ 1992 ഡിസംബര്‍ 16 നാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചത.്
3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍ 48 തവണ സമയം നീട്ടിയെടുത്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ജൂണ്‍ 30 നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കൈമാറിയത്. 399 സിറ്റിംഗുകള്‍ നടത്തിയ കമ്മീഷന്‍ അന്വേഷണത്തിന് ഏകദേശം 8 കോടി രൂപ ചെലവായതായാണ് കണക്ക്.
ബാബരി മസ്ജിദ് തകര്‍ത്ത് സ്വമേധയോ ആസൂത്രണമില്ലാതെയോ ഉണ്ടായതല്ല എന്നതായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണം. 2009 നവംബര്‍ 24 ന് ആഭ്യന്തര മന്ത്രി പി.ചിദംബരം റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ വെച്ചു.
ദീര്‍ഘ കാലം ഇന്ത്യുയടെ നിയമരാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളിലൊന്നിന്റെ ഔദ്യോഗിക അന്വേഷണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയായാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ ഓര്‍മിക്കപ്പെടുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment