നേട്ടങ്ങള്‍കൊയ്ത 100 മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് കര്‍ണാടക
- Web desk
- Feb 26, 2023 - 11:34
- Updated: Mar 4, 2023 - 19:51
കര്‍ണാടക സംസ്ഥാനത്തില്‍ നേട്ടങ്ങള്‍ കൊയ്ത ശ്രദ്ധേയരായ 100 മുസ്ലിം വനിതകളെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്തു.
റൈസിംഗ് ബിയോണ്ട് ദ സീലിങ്ങ് എന്നതാണ് പുസ്തകത്തിന് നാമകരണം ചെയ്തിട്ടുള്ളത്. രാജസ്ഥാന് മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയാണ് പുസ്തകം ലോഞ്ച് ചെയ്തത്.
സംസ്ഥാനത്തെ ശ്രദ്ധേയരായ 100 മുസ്ലിം വനിതകളെ പതിനാലോളം വിവിധ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.രാഷ്ട്രീയം, കല മുതല്‍ സാമൂഹ്യ പ്രവര്‍ത്തനം വരെയുള്ള 14 വിഭാഗത്തില്‍ ഉള്‍പ്പെട്ട 100 മുസ്ലിം വനിതകളെ കുറിച്ചാണ് പുസ്തകം പറയുന്നത്.
ഈ പ്രവര്‍ത്തിന് ചുക്കാന്‍ പിടിച്ച കോര്‍ഡിനേറ്റര്‍മാരായ സോയ ഫതഹലി, ഐമന് അന്‍സാരി എന്നിവര്‍ ചേര്‍ന്ന് 18 മാസങ്ങള്‍ക്ക് മുമ്പ് 2022 നവംബര്‍ 1 ന് പുസ്തകത്തിന്റെ ഇ ബുക്ക് ലോഞ്ച് ചെയ്തിരുന്നു.
രാജ്യ നിര്‍മ്മാണത്തിന് രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ സംഭാവനകള്‍ ആഘോഷിക്കാനും രാജ്യത്തെ മുസ്ലിം സ്ത്രീയുടെ ജനസംഖ്യയിലെ വൈവിധ്യ പുറത്തുകൊണ്ടുവരാനുമാണ് പുസ്തകം ലക്ഷ്യമിടുന്നതെന്ന് പ്രവര്‍ത്തനങ്ങളുടെ സ്ഥാപക ഡയറക്ടര്‍ കൂടിയായ ഡോ.ഫറ ഉസ്മാന് പരിപാടിയില്‍ വ്യക്തമാക്കി.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.