മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ ഏഴിന് തുടക്കമാവും

ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186ാം ആണ്ടു നേര്‍ച്ചക്ക് ജൂലൈ ഏഴിന് അസറ് നിസ്‌കാരാനന്തരം പാണാക്കാട് അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ട സിയാറത്തോടെ തുടക്കമാവും. മമ്പുറം അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടി ഉയര്‍ത്തും. മുസ്ഥഫ ഹുദവി ആക്കോട്, അന്‍വറലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍,അബ്ദുസമദ് പൂക്കോട്ടൂര്‍, എന്നിവരുടെ മതപ്രഭാഷണങ്ങള്‍, മജ്‌ലിസുന്നൂര്‍, മമ്പുറം സ്വലാത്ത്, ചരിത്ര സെമിനാര്‍ മമ്പുറം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനം, അനുസ്മരണ പ്രാര്‍ത്ഥന സംഗമം, അന്നദാനം, ഖത്മ് ദുആ മജ്‌ലിസ്, ആത്മീയ സംഗമങ്ങള്‍, മൗലിദ് മജ്‌ലിസ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ അന്നനദാന പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വ്വഹിക്കും. 
ജൂലൈ 14 വരെ നടക്കുന്ന വിവിധ പരിപാടികളില്‍ ഹമീദലി ശിഹാബ് തങ്ങള്‍,മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, റഷീദലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍,അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍,മുഈനലി ശിഹാബ് തങ്ങള്‍, ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എം.പി മുസ്തഫല്‍ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട്, ആബിദ് ഹുസൈന്‍ തങ്ങള്‍, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter