അവസാന നൈസാം ഭരണാധികാരി മുകറം ജാഹ് അന്തരിച്ചു

ഹൈദരാബാദിലെ അവസാന നൈസാമും ഓട്ടോമൻ ഖലീഫ അബ്ദുൽ മജീദ് രണ്ടാമന്റെ ചെറുമകനുമായ മുകറം ജാഹ് അന്തരിച്ചു. ജനുവരി 15, തിങ്കളാഴ്ച, തുര്‍കിയിലെ ഇസ്താംബൂളിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 89 വയസ്സായിരുന്നു പ്രായം.

1967-ൽ തന്റെ പിതാമഹന്റെ മരണത്തെത്തുടർന്നാണ് ഹൈദരാബാദിലെ എട്ടാമത്തെ നൈസാമായി അവരോധിക്കപ്പെട്ട അദ്ദേഹം, അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ  ധനികന്‍ കൂടിയായിരുന്നു. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവുമായി വരെ വളരെ നല്ല ബന്ധമായിരുന്നു മുകറം ജാഹ് സൂക്ഷിച്ചിരുന്നത്. 1971-ൽ ഇന്ത്യൻ ഗവൺമെന്റ്‌ രാജകീയ പദവികൾ നിർത്തലാക്കുന്നതുവരെ അദ്ദേഹം ഈ പദവിയില്‍ തുടരുകയും ഹൈദരാബാദ് നഗരം ഭരിക്കുകയും ചെയ്തു. ശേഷം തുര്‍കിയിലേക്ക് പോയ അദ്ദേഹം ശിഷ്ട ജീവിതം അവിടെയാണ് ചെലവഴിച്ചത്.

മുസ്‍ലിം ലോകത്തെ അവസാന ഖലീഫ അബ്ദുൽ മജീദ് രണ്ടാമന്റെ മകൾ ദുര്‍ ഷവറിന്റെയും അഅ്സം ജാഹിന്റെയും മകനായി, 1933 ഒക്ടോബർ ആറിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഡെറാഡൂണിലെ ഡൂൺ സ്കൂൾ, ബ്രിട്ടണിലെ കേംബ്രിഡ്ജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, റോയൽ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു മുകറം ജാഹിന്റെ പഠനം.

അവസാന ആഗ്രഹപ്രകാരം മയ്യിത്ത് ഹൈദരാബാദിലെത്തിക്കും. ഹൈദരാബാദ് ചൗമഹല്ല കൊട്ടാരത്തിലെത്തിക്കുന്ന ഭൌതികശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം, മതാചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി, ഹൈദരാബാദ് മക്കാ മസ്ജിദിന് സമീപമുള്ള അസഫ് ജാഹീ കുടുംബ മഖ്ബറയിൽ അടക്കംചെയ്യുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter