ലോകകപ്പിന് തയ്യാറാനായി ഖത്തർ മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ട്
- Web desk
- Oct 19, 2022 - 12:54
- Updated: Oct 19, 2022 - 13:28
ലോകകപ്പ് മല്‍സരങ്ങള്‍ കാണാനായി ഖത്തറിലെത്തുന്നവരെ സ്വീകരിക്കാനായി ഖത്തര്‍ മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആര്‍ട്ടും. പതിനെട്ട് മാസം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് മ്യൂസിയം വീണ്ടും തുറന്നത്. അറബ് സംസ്കാരവും ഇസ്‍ലാമിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക് ആർട്ട് മ്യൂസിയമാണ് ഇത്.
ഞങ്ങൾ അറബ് ലോകത്തിന്റെ മധ്യത്തിലാണ് വസിക്കുന്നത്. ഒരു ലോകകപ്പ് അറേബ്യന്‍ നാട്ടിലെത്തുന്നത് ഇത് ആദ്യമായാണ്. ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചും കലയെക്കുറിച്ചും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തും, മ്യൂസിയം ഡയറക്ടർ ജൂലിയ ഗൊനെല്ല പറഞ്ഞു.
ലോകമെമ്പാടുമുള്ള പതിനാലു നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള ഇസ്‍ലാമിക കലകളും പുരാവസ്തുക്കളുമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. കടലിലേക്ക് തള്ളി ദ്വീപ് പോലെ നിലകൊള്ളുന്ന ഈ മ്യൂസിയം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന വാസ്തുശില്പികളിലൊരാളായ അന്തരിച്ച യുഎസ് ആർക്കിടെക്റ്റ് ഐ.എം പെയ്യുടെ സൃഷ്ടിയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment